Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് എക്‌സ്പ്രസ് 'ആകാശം തൊടും'!! 359 മീറ്റര്‍ ഉയരത്തിലൂടെ സവാരി, സ്വര്‍ഗ യാത്രയ്ക്ക് ഒരുങ്ങാം

വന്ദേഭാരത് എക്‌സ്പ്രസുകള്‍ കൂടുതലായി അനുവദിച്ച് അതിവേഗ യാത്രയ്ക്ക് അവസരം ഒരുക്കുകയാണ് റെയില്‍വെ. യാത്രയുടെ വേഗത കൂടുമെന്നത് മാത്രമല്ല, അല്‍പ്പം ആഡംബരവും ചേരുന്നു എന്നതാണ് വന്ദേഭാരത് ട്രെയിനുകളിലെ യാത്ര വ്യത്യസ്തമാക്കുന്നത്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് പല റൂട്ടുകളിലും ബോഗികളുടെ എണ്ണം കൂട്ടാനും കുറയ്ക്കാനും റെയില്‍വെ ആലോചിക്കവെയാണ് മറ്റൊരു വിവരം.

കശ്മീരിലേക്ക് വന്ദേഭാരത് എക്‌സ്പ്രസ് വരുന്നു. ഭൂമിയിലെ സ്വര്‍മെന്ന വിശേഷണമുള്ള കശ്മീര്‍ യാത്ര ഏതൊരു വിനോദ സഞ്ചാരിയുടെയും സ്വപ്‌നമാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ കാലാവസ്ഥയുള്ള കശ്മീരിലേക്ക് റോഡ് മാര്‍ഗം പോകുന്നതിനും പല പ്രതിസന്ധികളുണ്ട്. അതിനിടെ വരുന്ന വന്ദേഭാരതിന്റെ സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് റെയില്‍വെ സഹമന്ത്രി രവ്‌നീത് സിങ് പറഞ്ഞു.

vande-bharat-kashmir-delhi-service

വരുന്ന ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹി-കശ്മീര്‍ വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്യും. തിയ്യതി തീരുമാനിച്ചിട്ടില്ലെങ്കിലും റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് സര്‍വീസ് ആരംഭിക്കുമെന്നാണ് ഇപ്പോഴുള്ള വിവരം. ചിനാബ് റെയില്‍വെ പാലത്തിലൂടെയുള്ള ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ആകുമിത് എന്ന പ്രത്യേകതയുമുണ്ട്. ലോകത്തെ ഏറ്റവും ഉയരമുള്ള റെയില്‍വെ മേല്‍പ്പാലമാണ് ചിനാബ് റെയില്‍ ബ്രിഡ്ജ്.

കശ്മീര്‍-ന്യൂഡല്‍ഹി റെയില്‍പാതയിലെ കത്രയ്ക്കും റിയാസിക്കുമിടയിലെ 17 കിലോമീറ്റര്‍ ദൂരത്തില്‍ കൂടി ജോലികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിവേഗം ജോലികള്‍ നടക്കുന്നതിനാല്‍ അടുത്ത മാസത്തോടെ എല്ലാം തീരുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഒഴിവ് കൂടി പരിഗണിച്ചാകും ഉദ്ഘാടന തിയ്യതി പ്രഖ്യാപിക്കുക.

ടിക്കറ്റ് നിരക്ക്-റൂട്ടിന്റെ പ്രത്യേകതകള്‍

എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കിയ ശേഷമാകും സര്‍വീസ് ആരംഭിക്കുക എന്ന് മന്ത്രി വ്യക്തമാക്കി. വലിയ ചരക്കു വാഹനങ്ങള്‍ കടന്നുപോകുന്ന കശ്മീര്‍-ന്യൂഡല്‍ഹി ഹൈവേയില്‍ ശൈത്യകാലത്ത് സര്‍വീസ് മുടങ്ങാറുണ്ട്. വന്ദേഭാരത് വരുന്നതോടെ ഇക്കാര്യത്തില്‍ ആശ്വാസമാകും. കശ്മീര്‍ താഴ്‌വരയിലെ ജനങ്ങള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ അതിവേഗം ഡല്‍ഹിയിലെത്തിക്കാനും സാധിക്കും.

വാണിജ്യത്തിന് പുറമെ ടൂറിസം മേഖലയ്ക്കും കരുത്ത് നല്‍കുന്നതാകും പുതിയ വന്ദേഭാരത് സര്‍വീസ്. 1500നും 2100 രൂപയ്ക്കും ഇടയിലാകും ടിക്കറ്റ് നിരക്ക് എന്ന് മന്ത്രി സൂചിപ്പിച്ചു. ജമ്മു, മാതാ വൈഷ്‌ണോ ദേവി എന്നിവിടങ്ങളിലും സ്‌റ്റോപ്പ് ഉണ്ടാകും. കശ്മീരിന്റെ പഴം, പൂക്കള്‍ എന്നിവ അതിവേഗം ഡല്‍ഹിയിലെത്താനുള്ള അവസരം കൂടിയാണ് വരുന്നത്.

11 എസി-3ടയര്‍ കോച്ചുകള്‍, നാല് എസി 2ടയര്‍ കോച്ചുകള്‍, ഒരു ഫസ്റ്റ് എസി കോച്ച് എന്നിവ ഉള്‍പ്പെടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ആയിരിക്കും ന്യൂഡല്‍ഹി-കശ്മീര്‍ റൂട്ടില്‍ സര്‍വീസ് നടത്തുക. ചിനാബ് നദീതടത്തില്‍ നിന്നും 359 മീറ്റര്‍ ഉയരത്തിലാണ് ചിനാബ് റെയില്‍ പാലം. മാത്രമല്ല, പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരത്തിലുമാണിത്. കത്ര-ബനിഹാള്‍ മേഖലയെ ബന്ധിപ്പിക്കുന്ന 111 കിലോമീറ്റര്‍ പാത കൂടിയാകുമിത് എന്ന പ്രത്യേകതയുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+