Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്രവും ഐതിഹ്യവും വിശ്വാസങ്ങളും ചേർന്നൊരു ഗുജറാത്ത് യാത്ര; ഐആർസിടിയുടെ പാക്കേജ് ഇതാ

അടുത്ത അവധിയ്ക്ക് പോകാനുള്ള സ്ഥലം തിരയുകയാണോ? എവിടേക്ക് പോകണമെന്നതായിരിക്കും അല്ലേ കൺഫ്യൂഷൻ. എങ്കിൽ ചരിത്രവും ഐതിഹ്യവും വിശ്വാസങ്ങളും ചേരുന്ന ഒരു യാത്രയുണ്ട്. ഐആർസിടിസി ഒരുക്കിയിരിക്കുന്ന കൊച്ചി- അഹമ്മദാബാദ്- ദ്വാരക-സോംനാഥ് പോർബന്ദർ യാത്ര. ഏഴ് രാത്രിയും എട്ട് പകലും നീണ്ടു നിൽക്കുന്ന പാക്കേജ് ഗുജറാത്തിന്‍റെ വൈവിധ്യമാർന്ന കാഴ്ചകളിലേക്കുള്ള യാത്രയാണ്.

ഉച്ചയ്ക്ക് ‍ 1.25 നാണ് കൊച്ചിയിൽ നിന്നും അഹമ്മദാബാദിലേക്ക് വിമാനം. വൈകുന്നേരം 3.30യോടെ ഗുജറാത്തിൽ എത്തും. അന്ന് ഹോട്ടലിലേക്ക് പോയി പൂർണവിശ്രമം. വെള്ളിയാഴ്ച മുതൽ സ്ഥലങ്ങൾ സന്ദർശിച്ച് തുടങ്ങും. ആദ്യ ദിവസം ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്നറിയപ്പെടുന്ന ഏകതാ പ്രതിമയാണ് സന്ദർശിക്കുക. സര്‍ദാര്‍ സരോവര്‍ ഡാമില്‍ സ്ഥിതി ചെയ്യുന്ന സാധൂ ബെറ്റ് ദ്വീപിലാണ് ഈ പ്രതിമയുള്ളത്. വ്യൂവിങ് ഗാലറി, പൂന്തോട്ടം, മ്യൂസിയം എന്നിങ്ങനെ കുറേ കാര്യങ്ങൾ ഇവിടെ കാണാനുണ്ട്.

travel-1

രണ്ടാം ദിനം ശ്രീകൃഷ്ണന്‍റെ വാസസ്ഥലമെന്ന് വിശ്വസിക്കുന്ന ദ്വാരക ക്ഷേത്രത്തിലേക്ക്. അന്ന് രാത്രി ദ്വാരകയിലായിരിക്കും താമസമൊരുക്കുക. പിറ്റേന്ന് ജ്യോതിർലിംഗ ക്ഷേത്രമായ നാഗേശ്വർ ക്ഷേത്രം. ഗോപി തലാവ് , കൃഷ്ണന്റെ വസതി എന്നറിയപ്പെടുന്ന ബേട് ദ്വാരക രുക്മിണി ക്ഷേത്രം എന്നിവയും സന്ദർശിക്കും.

തിങ്കളാഴ്ച സോമനാഥ് ക്ഷേത്രമാണ് ആദ്യ കാഴ്ച. അന്ന് കീർത്തി മന്ദിറും സുദാമ ക്ഷേത്രവും സന്ദർശിക്കും. അടുത്ത ദിനം ജ്യോതിർലിംഗ് ക്ഷേത്രവും ഭാൽക്ക തീർത്ഥ ക്ഷേത്രവും സന്ദർശിക്കും. ബുധനാഴ്ച പ്രഭാതഭക്ഷണത്തിന് ശേഷം നിഷ്കലങ്ക് മഹാദേവ ക്ഷേത്രം സന്ദർശിക്കും.അക്ഷർധാം ക്ഷേത്രവും അന്നത്തെ പാക്കേജിൽ ഉൾപ്പെടുന്നു .അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാം. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും രാവിലെ 10.30നാണ് വിമാനം പുറപ്പെടുക. ഉച്ചയ്ക്ക് 12.55ഓടെ കൊച്ചിയിൽ തിരിച്ചെത്താം.

കൊച്ചിയിൽ നിന്ന് ജൂൺ 13 ന് പുറപ്പെടുന്ന യാത്ര 20ന് മടങ്ങിയെത്തും. മുതിർന്നവർക്കുള്‍പ്പെടെ ധൈര്യമായി പോയി വരാൻ സാധിക്കുന്ന പാക്കേജിൽ വിമാന ടിക്കറ്റ് കൂടാതെ ഭക്ഷണവും മികച്ച ഹോട്ടലുകളിലെ രാത്രി താമസവും ടൂർ മാനേജരുടെ സേവനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 34,090 രൂപയാണ് ചിലവ് വരുന്നത്. ഡബിൾ ഒക്യുപന്‍സിയിൽ 35,620 രൂപയും സിംഗിൾ ഒക്യുപൻസിയിൽ 48,560 രൂപയും. കൂടുതൽ വിവരങ്ങൾക്ക് 0484-2382991, 82879320682 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+