കൊച്ചിയുടെ രാത്രി കാഴ്ചകൾ കാണാം; ഡബിൾ ഡെക്കറിൽ സീറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം, സമയം, സ്ഥലങ്ങൾ അറിയാം
ഓപ്പൺ ഡബിൾ ഡക്കർ ബസുകളിൽ കൊച്ചിയുടെ നഗരക്കാഴ്ചകൾ ആസ്വദിക്കാൻ ഇതാ അവസരം. കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം ബസ് സർവ്വീസിന്റെ ഭാഗമാണ് യാത്ര. നേരത്തേ തിരുവനന്തപുരത്തും മൂന്നാറിലും ഡബിൾ ഡക്കർ അവതരിപ്പിച്ചിരുന്നു. ഈ യാത്രകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് കൊച്ചിയിലും ഡബിൾ ഡക്കർ എത്തിയിരിക്കുന്നത്.
കൊച്ചിയിലെ രാത്രി കാഴ്ചകൾ
ആളും തിരക്കും തന്നയാണ് കൊച്ചിയുടെ വൈബ്. അങ്ങനെയുള്ള വൈബ് കാഴ്ചകൾ ആസ്വദിക്കുന്ന തരത്തിൽ തന്നെയാണ് ഡബിൾ ഡക്കർ സർവ്വീസ് നടത്തുന്നത്.
വൈകിട്ട് അഞ്ചുമണിക്ക് എറണാകുളംകെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നാണ് ബസ് പുറപ്പെടുന്നത്. തുടർന്ന് തേവര വഴി തോപ്പുംപടി കോപ്റ്റ് അവന്യൂ വോക്ക് വേ എത്തും. കോപ്റ്റ് അവന്യൂ വോക്ക് വേ യിൽ സഞ്ചാരികൾക്ക് കായൽ തീരത്തെ നടപ്പാതയും പാർക്കും ആസ്വദിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. കോപ്റ്റ് അവന്യൂ വോക്ക് വേ വഴി ഒരു കിലോമീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് തിരിയും. തുടർന്ന് തേവര വഴി മറൈൻഡ്രൈവ്, ഹൈക്കോടതി, മൂന്ന് ഗോശ്രീ പാലങ്ങൾ കയറി കാളമുക്ക് ജംഗ്ഷനിൽ എത്തിച്ചേരും. കാള മുക്ക് ജംഗ്ഷനിൽ നിന്നും തിരിച്ച് രാത്രി 8 മണിയോടെ തിരികെ ബസ് സ്റ്റാൻഡിൽ എത്തും.

ബസ് എങ്ങനെ ബുക്ക് ചെയ്യും
ഓപ്പൺ ഡബിൾ ഡക്കർ ബുക്ക് ചെയ്യാൻ കൊച്ചിയിലെ കെ എസ് ആർ ടി സി. സി ഡബിൾ ഡക്കർ യാത്രയ്ക്ക് ബുക്ക് ചെയ്യാൻ onlineksrtcswift.com എന്ന റിസർവേഷൻ സൈറ്റിൽ സ്റ്റാർട്ടിങ് ഫ്രം എന്ന ഓപ്ഷനിൽ കൊച്ചി സിറ്റി റൈഡ് (Kochi City Ride) എന്നും ഗോയിങ് ടു ഓപ്ഷനിൽ കൊച്ചി (Kochi) എന്നും സെലക്ട് ചെയ്തു സീറ്റുകൾ ഉറപ്പിക്കാവുന്നതാണ്. കൂടാതെ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 99610 42804- (ഷാലിമാർ തോമസ്, യൂണിറ്റ് കോർഡിനേറ്റർ) 8289905075 - (മനോജ്, അസിസ്റ്റൻ്റ് കോർഡിനേറ്റർ) 9447223212- (പ്രശാന്ത് വേലിക്കകം, ജില്ലാ കോർഡിനേറ്റർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.കൂടാതെ എറണാകുളം കെ എസ് ആർ ടി സി സ്റ്റാൻഡിൽ നേരിട്ട് എത്തിയും സീറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
ബസ് നിരക്ക്
കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസിന്റെ മുകളിലെ ഡക്കിലിരുന്ന് യാത്ര ചെയ്യുന്നതിന് 300 രൂപയും താഴത്തെ ഡക്കിലിരുന്ന് യാത്ര ചെയ്യുന്നതിന് 150 രൂപയുമാണ് യാത്രാനിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
റൂട്ട്
സീറ്റുകൾ
ബസ്സിന്റെ മുകളിലത്തെ നിലയിൽ 39 സീറ്റുകളും താഴത്തെ നിലയിൽ 24 സീറ്റുകളും ഉൾപ്പെടെ 63 സീറ്റുകളാണ് തയ്യാറായിരിക്കുന്നത്. അപ്പോ എങ്ങനെയാണ് വേഗം ബുക്ക് ചെയ്യുകയല്ലേ?
മൂന്നാറിലും ഹിറ്റാണ് ഡബിൾ ഡെക്കർ
നാല് ഡബിൾ ഡെക്കർ സർവ്വീസുകളാണ് മൂന്നാറിൽ സർവ്വീസ് നടത്തുന്നത്. രാവിലെ 8.45 ന് പുറപ്പെടുന്ന ബസ് മാട്ടുപ്പട്ടി ഡാം, കുണ്ടള ഡാം, കോവിലൂർ, വട്ടവട എന്നിവിടങ്ങൾ കാണാം.
മൂന്നാര്‍- സൈലന്‍റ് വാലി സൈറ്റ് സീയിങ് ബസ് നെറ്റിക്കുടി, സൈലന്റ് വാലി, സിഗ്നൽ പോയിന്റ്, ദേവികുളം, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങള്‍ സന്ദർശിച്ച് മടങ്ങുന്നതാണ്. രാവിലെ 10 നാണ് യാത്ര.
രാവിലെ 9.30 ന് പുറപ്പെടുന്ന ബസ് ദേവികുളം, പെരിയക്കനാൽ വെള്ളച്ചാട്ടം, സൂര്യനെല്ലി, ലക്ഷ്മി എസ്റ്റേറ്റ്, ടൈഗർ കേവ് എന്നിവിടങ്ങളിലേക്കാണ് പോകുന്നത്.
ആനക്കുളം, മാങ്കുളം തുടങ്ങിയ സ്ഥലങ്ങൾ കാണാൻ മൂന്നാറി നിന്ന് ഉച്ചയ്ക്ക് 1ന് പുറപ്പെടുന്ന ബസിൽ പോകാം. ലക്ഷ്മി എസ്റ്റേറ്റ്, വിരിപാറ, ടൈഗർ കേവ്, മാങ്കുളം, ആനക്കുളം എന്നിവിടങ്ങളാണ് കാണുന്നത്.












Click it and Unblock the Notifications