Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈദരാബാദ് കുറഞ്ഞ ചിലവിൽ കണ്ടുവന്നാലോ? കൊച്ചിയിൽ നിന്നും പാക്കേജുമായി ഐആർസിടിസി

മിക്ക സഞ്ചാരികളുടേയും ബക്കറ്റ് ലിസ്റ്റിലുള്ള സ്ഥലമായിരിക്കും ഹൈദരബാദ്. ചരിത്രസ്മാരകങ്ങളാൽ സമ്പന്നമായ, പഴയ കാല കൊട്ടാരങ്ങളുള്ള , കോട്ടകളുള്ള, ഭക്ഷണ വൈവിധ്യങ്ങൾക്ക് പേരുകേട്ട ഹൈദരാബാദ് എങ്ങനെ ലിസ്റ്റിൽ ഇടംപിടിക്കാതിരിക്കുമല്ലേ. ഈ കാഴ്ചകളെല്ലാം ആസ്വദിക്കാൻ ഇതുവരെ പോകാൻ സാധിക്കാത്തവർക്ക് ഐആർസിടിസി ഇതാ മികച്ച ഒരു പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്. രണ്ട് രാത്രിയും മൂന്ന് പകലുകളുമാണ് ഈ യാത്ര. മാർച്ച് 7 ന് രാവിലെ 9.25 ഓടെയാണ് കൊച്ചിയിൽ നിന്നും യാത്ര പുറപ്പെടുക.

ഏകദേശം 11 മണിയോടെ ഹൈദരാബാദിൽ എത്തിച്ചേരും. ഇവിടെ നിന്ന് നേരെ പോകുന്നത് ഹൈദരബാദിലെ പ്രശസ്തമായ ശ്രീരാമാനുജാർ പ്രതിമ കാണാനായിരിക്കും. ഇവിടുത്തെ കാഴ്ചകൾ കണ്ട് കഴിഞ്ഞാൽ ഉച്ചഭക്ഷണം കഴിക്കും. അതിനുശേഷം ഗോൽകൊണ്ട കോട്ടയിലേക്കായിരിക്കും യാത്ര. ഹൈദരബാദിന്റെ പിറവിക്ക് തന്നെ കാരണമായ കോട്ടയായാണ് ഇതറിയപ്പെടുന്നത്. ഏകദേശം പത്ത് കിമി ചുറ്റളവിലാണ് കോട്ടയുടെ മതിലുകൾഉള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ കോട്ട സമുച്ചയങ്ങളിൽ ഒന്നുകൂടിയാണിത്. ഗോൽകൊണ്ട കണ്ട് കഴിഞ്ഞാൽ നേരെ ഹോട്ടലിലേക്ക് തിരിക്കും.

hyd2-173884968

8 ന് രാവിലെ പ്രഭാതഭക്ഷണവും കഴിച്ച് നേരെ പോകുക രാമോജി ഫിലിം സിറ്റിയിലേക്കാണ്. രാമോജി ഫിലിം സിറ്റി എന്നാൽ നമ്മുക്ക് പല സിനിമകളുടേയും ലൊക്കേഷനാണ്. എന്നാൽ അമ്പരപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ഒരുപാട് കാഴ്ചകൾ ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമാണ കേന്ദ്രം കൂടിയാ ഇവിടെ സഞ്ചാരികൾക്ക് കാണാൻ സാധിക്കും. ഫിലിം സിറ്റിക്ക് മുന്നിൽ വരെ മാത്രമേ സ്വകാര്യ വാഹനങ്ങൾക്ക് അനുമതിയുള്ളൂ. പിന്നീട് അങ്ങോട്ട് ഫിലിം സിറ്റിയുടെ വണ്ടിയിരിലായിരിക്കും യാത്ര.

ഏകദേശം 2000 ഏക്കറിലോളമാണ് ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്. കുന്നുകളും മലകളും ഉൾഗ്രാമങ്ങളും തരിശായ നിലങ്ങളും അങ്ങനെ വ്യത്യസ്തമായ പല ഭൂപ്രകൃതികളും ഇവിടെ കാണാൻ സാധിക്കും. സിനിമക്കാരെ സംബന്ധിച്ച് അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള ലൊക്കേഷൻ വളരെ എളുപ്പത്തിൽ ലഭിക്കുന്നൊരു ഇടം കൂടിയാണിത്. രമോജി കണ്ട് കഴിയുമ്പോഴേക്കും ഒരു ദിവസം തീരും. അതിനാൽ അവിടേക്ക് മാത്രമാണ് 8 നുള്ളയാത്ര. രാത്രിയോടെ ഹോട്ടലിലേക്ക് തിരിക്കും.

9ന് പ്രഭാത ഭക്ഷണത്തിന് ശേഷം ചാർമിനാർ സഞ്ചരിക്കും. പിന്നീട് ജമാ മസ്ജിദ്, ചൗമല്ല കൊട്ടാരം, സലാർജങ് മ്യൂസിയം എന്നിവ സന്ദർശിക്കും. നാട്ടിലേക്ക് രാത്രി 7.50 നാണ് ഫ്ലൈറ്റ്. കൂടുതൽ വിവരങ്ങൾക്ക് ബുക്കിങ്ങിന് ഫോൺ നമ്പർ എറണാകുളം- 0484 - 2382991, 8287932082 , 8287932117 , 8287932064 തിരുവനന്തപുരം - 8287932095 കോഴിക്കോട് - 8287932098

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+