Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിന്‍ യാത്ര; ടിക്കറ്റ് നിരക്ക് 12000 രൂപ, പോലീസ് ക്ലിയറന്‍സ് ഒഴിവാക്കി

കൊച്ചി: ആരും യാത്ര പോകാന്‍ കൊതിക്കുന്ന സ്ഥലമാണ് ലക്ഷദ്വീപ്. കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന ദ്വീപ് സമൂഹത്തിലേക്കുള്ള യാത്ര ഇപ്പോള്‍ എളുപ്പമാണ്. നേരത്തെ ഉണ്ടായിരുന്ന പോലീസ് ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ള കടമ്പകള്‍ ഇപ്പോഴില്ല. ടൂറിസ്റ്റ് പെര്‍മിറ്റ് ലഭിച്ചാല്‍ യാത്ര പുറപ്പെടാം. അതിന് പിന്നാലെ സീപ്ലെയിന്‍ സര്‍വീസ് കൂടി ആരംഭിക്കുകയാണ്. ഇന്ന് പരീക്ഷണ പറക്കല്‍ നടന്നു.

ഒരു ലോക്‌സഭാ മണ്ഡലം ഒരു ജില്ല; മലപ്പുറം ജില്ല വിഭജിക്കണം, നിര്‍ദേശം പങ്കുവച്ച് തിരൂര്‍ സബ് കളക്ടര്‍
ഒരു ലോക്‌സഭാ മണ്ഡലം ഒരു ജില്ല; മലപ്പുറം ജില്ല വിഭജിക്കണം, നിര്‍ദേശം പങ്കുവച്ച് തിരൂര്‍ സബ് കളക്ടര്‍

കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലെ അഞ്ച് ദ്വീപുകളികളിലേക്കാണ് സീപ്ലെയിന്‍ സര്‍വീസ് വരാന്‍ പോകുന്നത്. പരീക്ഷണപ്പറക്കലിന് ശേഷം ഔദ്യോഗിക സര്‍വീസുകള്‍ ആരംഭിക്കും. ഡിജിസിഎയുടെ അനുമതി ലഭിച്ചുകഴിഞ്ഞു. ഈ അംഗീകാരം ലഭിക്കുന്ന രാജ്യത്തെ ആദ്യ വാണിജ്യ അടിസ്ഥാനത്തിലുള്ള സീപ്ലെയിന്‍ സര്‍വീസ് ആണ് കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് വരുന്നത്.

lakshadweep seaplane launch-

സ്‌കൈഹോപ്പ് ഏവിയേഷന്റെ സീപ്ലെയിന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയിരുന്നു. വിനോദ സഞ്ചാരികള്‍ക്ക് പുതിയ അവസരമാണ് ഒരുങ്ങുന്നത്. വിവിധ ട്രാവല്‍ ഏജന്‍സികള്‍ സീപ്ലെയിന്‍ ഉള്‍പ്പെടുത്തിയുള്ള പാക്കേജുകള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. സീപ്ലെയിന്‍ സര്‍വീസിന് റണ്‍വെ ആവശ്യമില്ല എന്നതാണ് നേട്ടം. ജലനിരപ്പില്‍ നിന്ന് പറന്നുയരാനും ഇറങ്ങാനും സാധിക്കും.

വിജയ് തുടങ്ങി; ലേഡി ലയണ്‍സ് ഫോഴ്‌സ് മാത്രമല്ല, ഒപ്പിട്ടത് 3 ഫയലില്‍, പിന്നാലെ വന്‍ പ്രഖ്യാപനം
വിജയ് തുടങ്ങി; ലേഡി ലയണ്‍സ് ഫോഴ്‌സ് മാത്രമല്ല, ഒപ്പിട്ടത് 3 ഫയലില്‍, പിന്നാലെ വന്‍ പ്രഖ്യാപനം

അഗത്തി, കല്‍പേനി, കവരത്തി, കില്‍ത്താന്‍, കടമത്ത് ദ്വീപുകളിലേക്കാണ് കൊച്ചിയില്‍ നിന്ന് സര്‍വീസുണ്ടാകുക. ഒരുഭാഗത്തേക്കുള്ള യാത്രയ്ക്ക് ഏകദേശം 12000 രൂപയാണ് ടിക്കറ്റ് നിരക്ക്. സീപ്ലെയിന്‍ യത്ര, താമസം ഉള്‍പ്പെടെ 60000ത്തിന് മുകളിലുള്ള പരസ്യങ്ങളുമായി ട്രാവല്‍ ഏജന്‍സികള്‍ രംഗത്തുണ്ട്. 19 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന സീപ്ലെയിനുകളാണ് സര്‍വീസ് നടത്തുക.

ഒരു മണിക്കൂറില്‍ ലക്ഷദ്വീപിലെത്താം

നേരത്തെ കപ്പല്‍ സര്‍വീസ് മാത്രമാണ് ലക്ഷദ്വീപിലേക്കുണ്ടായിരുന്നത്. ഇതിന് 15 മണിക്കൂറിന് മുകളില്‍ വേണ്ടി വന്നിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൊച്ചിയില്‍ നിന്ന് വിമാന സര്‍വീസ് അഗത്തിയിലേക്കുണ്ട്. അഗത്തിയിലാണ് ലക്ഷദ്വീപിലെ വിമാനത്താവളം. മറ്റു ദ്വീപുകളിലേക്ക് പോകുന്നവര്‍ പിന്നീട് മറ്റു വഴികള്‍ തേടുകയാണ് ചെയ്യുക. ഏകദേശം 6000 രൂപയില്‍ താഴെയായിരുന്നു വിമാന സര്‍വീസിന്റെ നിരക്ക്.

അതേസമയം, സീപ്ലെയിന്‍ യാത്രയ്ക്ക് ഏകദേശം ഒരു മണിക്കൂറിനും ഒന്നര മണിക്കൂറിനും ഇടയിലാണ് സമയം വേണ്ടി വരുന്നത്. വേഗം എത്താമെന്നതും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും. അഗത്തിയിലേക്ക് മാത്രമല്ല മറ്റു ദ്വീപുകളിലേക്കും നേരിട്ട് പോകാമെന്നതും നേട്ടമാണ്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സീപ്ലെയിന്‍ പരീക്ഷണപ്പറക്കല്‍ നടക്കും. അതില്‍ ഉദ്യോഗസ്ഥരും പങ്കെടുക്കും. ശേഷമാകും ദിവസേനയുള്ള സര്‍വീസിന് അനുമതി നല്‍കുക.

 വിജയ് മന്ത്രിസഭയിലെ യുവ മുഖം; ആരാണ് കീര്‍ത്തന, ബിജെപി ബന്ധമുണ്ടോ? ഹിന്ദി സംസാരം
വിജയ് മന്ത്രിസഭയിലെ യുവ മുഖം; ആരാണ് കീര്‍ത്തന, ബിജെപി ബന്ധമുണ്ടോ? ഹിന്ദി സംസാരം

കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് ഉച്ചയ്ക്ക് മുമ്പും തിരിച്ച് ഉച്ചയ്ക്ക് ശേഷവുമാണ് പരീക്ഷണപ്പറക്കല്‍. ഇതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ലക്ഷദ്വീപിന്റെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ബംഗാരം ദ്വീപ് ടൂറിസ്റ്റുകള്‍ക്ക് മാത്രമായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പ്രദേശവാസികളെ അവഗണിച്ചുള്ള നീക്കങ്ങളാണ് നടക്കുന്നത് എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+