വിദ്യാര്‍ഥികള്‍ക്ക് കോളടിച്ചു; കൊച്ചി മെട്രോയില്‍ യാത്രാപാസുകള്‍: ഇനി ഈ നിരക്കില്‍ യാത്ര ചെയ്യാം
കൊച്ചി: വിദ്യാര്‍ഥികളുടെയും മാതാപിതാക്കളുടെയും ഏറെക്കാലത്തെ കാത്തിരിപ്പിനും നിരന്തരമായ ആവശ്യങ്ങള്‍ക്കും ഒടുവില്‍ കൊച്ചി മെട്രോയില്‍ നിന്ന് ആഹ്‌ളാദ വാര്‍ത്ത. വിദ്യാര്‍ഥികള്‍ക്കായി പുതിയ പാസ് സംവിധാനം ഏര്‍പ്പെടുത്തി. ജൂലൈ ഒന്നു മുതലാണ് യാത്രപാസുകള്‍ പ്രാബല്യത്തില്‍ വരുന്നത്. കൊച്ചി മെട്രോ ആരംഭിച്ചപ്പോള്‍ മുതലുള്ള ആവശ്യമായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര പാസ് അനുവദിക്കണം എന്നുള്ളത്.
പ്രതിമാസ, ത്രൈമാസ പാസുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. പ്രതിമാസ പാസിന് 1100 രൂപയും ത്രൈമാസ പാസിന് 3000 രൂപയുമാണ് നിരക്ക്. പ്രതിമാസ പാസില്‍ ഏതു സ്റ്റേഷനില്‍ നിന്നും ഏതു സ്റ്റേഷനിലേക്കും പരമാവധി 50 യാത്രകള്‍ ചെയ്യാം. ത്രൈമാസ പാസില്‍ 150 യാത്രകള്‍ നടത്താം. ഈ പാസിലൂടെ വിദ്യാര്‍ഥികള്‍ക്ക് ശരാശരി ടിക്കറ്റ് നിരക്കില്‍ നിന്ന് 33 ശതമാനം ഇളവ് ലഭിക്കും.

പാസ് ലഭിക്കുന്നതിനുള്ള പ്രായപരിധി 30 വയസാണ്. വിദ്യാലയ മേധാവി നല്‍കുന്ന സാക്ഷ്യപത്രം, സ്റ്റുഡന്റ്‌സ് ഐ.ഡി കാര്‍ഡ്, പ്രായം തെളിയിക്കുന്ന രേഖ എന്നിവ സഹിതം വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ജൂലൈ ഒന്നു മുതല്‍ പാസ് എടുക്കാം. ഈ പാസ് കൈമാറ്റം ചെയ്യാനോ ദുരുപയോഗം ചെയ്യാനോ പാടില്ല. ഇന്ത്യയില്‍ നാഗ്പൂര്‍, പുനെ, മെട്രോകള്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് ഡിസ്‌കൗണ്ട് യാത്രാ പാസ് അനുവദിക്കുന്നത്.
എടുക്കുന്ന തീയതി മുതല്‍ 30 ദിവസമാണ് പ്രതിമാസ പാസിന്റെ കാലാവധി. ത്രൈമാസ പാസിന് മൂന്നു മാസമാണ് കാലാവധി. പ്രതിമാസ പാസ് എടുക്കുന്നതിലൂടെ 550 രൂപ ലാഭിക്കാം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥി സംഘടനകള്‍, മാതാപിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ നിരന്തര അഭ്യര്‍ഥന പ്രകാരമാണ് പാസ് അനുവദിച്ചതെന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു. കൊച്ചിയില്‍ നിരവധി സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളാണ് മെട്രോ ഉപയോഗിക്കുന്നത്. കൊച്ചി മെട്രോയിലെ സുരക്ഷിതത്വമാണ് കുട്ടികളെ മെട്രോയില്‍ അയയ്ക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നത്.












Click it and Unblock the Notifications