Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയുടെ വശ്യക്കാഴ്ച കാണാൻ സാഗരറാണി ക്രൂസ് യാത്ര; ഇല്ലിക്കൽ കല്ല് അടക്കം ഈ മനോരഹര ഇടങ്ങളിലേക്കും പാക്കേജ്

കൊച്ചിയുടെ വശ്യക്കാഴ്ച കാണണമെങ്കിൽ ഫോർട്ട് കൊച്ചിയും മറൈൻ ഡ്രൈവുമൊന്നും കണ്ടാൽ പോര, കടലിൽ തന്നെ ഇറങ്ങണം. അതിന് അവസരമൊരുക്കുന്നതാണ് കേരള സർക്കാരിന്റെ സാഗരറാണി സീ ക്രൂസ് യാത്ര. എങ്ങനെ പോകണമെന്നാണോ? ആശങ്ക വേണ്ട, കെ എസ് ആർ ടി സി ചാലക്കുടി ബജറ്റ് ടൂറിസം സെൽ നിങ്ങൾക്ക് അവസരമൊരുക്കും.

ഫെബ്രുവരി 11 നാണ് യാത്ര. അവിടേക്ക് മാത്രമല്ല ഫെബ്രുവരിയിൽ കാസർഗോഡ് അടക്കം കേരളത്തിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രത്യേക പാക്കേജുകൾ ചാലക്കുടി സെൽ നടത്തുന്നുണ്ട്. യാത്രാ പാക്കേജുകളെ കുറിച്ച് വിശദമായി അറിയാം.

sagararani

കുറഞ്ഞ ചെലവിൽ കൊച്ചിയിലൊരു ബോട്ട് യാത്ര നടത്താൻ ആഗ്രഹമുള്ളവർക്ക് അവസരമൊരുക്കുന്നതാണ് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ സാഗരറാണി സീ ക്രൂസ്. രണ്ടു മണിക്കൂർ സമയത്ത് 10 കിമി ദൂരം കടലിൽ സഞ്ചരിച്ച് മടങ്ങിയെത്തുന്നതാണ് യാത്ര. രാവിലെ 8.30നാണ് യാത്ര പുറപ്പെടുക.

മലക്കപ്പാറ- കേരളത്തിലെ മനോഹരമായ കാനന പാതകളിൽ ഒന്നായ മല്ലക്കപ്പാറയിലേക്കാണ് ചാലക്കുടിയിൽ നിന്നും ഏറ്റവും കൂടുതൽ യാത്രകൾ ക്രമീകരിച്ചിട്ടുള്ളത്. ഫെബ്രുവരി 3, 4, 10, 11, 17, 18, 24, 25 എന്നീ തിയതികളിലാണ് യാത്രകൾ.

വാഗമൺ- ഒറ്റ ദിവസത്തിൽ വാഗമണ്ണിലെ പ്രധാന കാഴ്ചകളെല്ലാം കണ്ടുമടങ്ങി വരാവുന്നതാണ് ഈ പാക്കേജ്. പൈൻ ഫോറസ്റ്റ്, മൊട്ടക്കുന്ന് എന്നിവയെല്ലാം പാക്കേജിൽ ആസ്വദിക്കാം. ഫെബ്രുവരി 4, 10, എന്നീ തീയതികളിലാണ് യാത്ര. രാവിലെ 6ന് പുറപ്പെട്ട് രാത്രി 11ഓടെ തിരിച്ചെത്തുമ്മ രീതിയിലാണ് പാക്കേജ്.

സൈലന്റ് വാലി- വനംവകുപ്പിന്റെ വാഹനത്തിൽ കാടിനുള്ളിലേക്ക് നിശബ്ദ താഴ്വരയുടെ സൗന്ദര്യം ആസ്വദിച്ചുള്ളൊരു യാത്രയാണ് സൈലന്റ് വാലി പാക്കേജ്.ഫെബ്രുവരി നാലിന് ആണ് യാത്ര.

നെല്ലിയാമ്പതി- മഴയും മഞ്ഞും മലകൾക്കിടയിലെ മേഘശകലങ്ങളും ചോലക്കാടും പുൽമേടുമെല്ലാമായി ഒരു സഞ്ചാരിയെ ആവോളം സന്തോഷിപ്പിക്കാനുള്ളതെല്ലാം നെല്ലിയാമ്പതിയിൽ ഉണ്ട്.ഫെബ്രുവരി 17, 18 തീയതികളിലണ് നെല്ലിയാമ്പതി പാക്കേജ്.

കാന്തല്ലൂർ-രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജിനുള്ള ഗോള്‍ഡന്‍ നേട്ടം കാന്തല്ലൂരിലേക്ക് ഫെബ്രുവരി 11 നാണ് യാത്ര.

ഇത് കൂടാതെ വയനാട് , വട്ടവട, ഇല്ലിക്കൽകല്ല്, കൊളുക്കുമല, ബേക്കൽ കോട്ട, മാമലക്കണ്ടം-മൂന്നാർ, രാമക്കൽമേട് എന്നിവിടങ്ങളിലേക്കും യാത്ര പാക്കേജുകൾ ഉണ്ട്. ബുക്കിങിനും കൂടുതൽ വിവരങ്ങൾക്കും 9074503720, 9747557737 നമ്പറുകളിൽ ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+