രാവണന്റെ കോട്ട കാണാം, കൊളംബോ കറങ്ങാം;, ശ്രീലങ്കയിലേക്ക് കൊച്ചിയിൽ നിന്ന് പാക്കേജ്, വേഗം ബുക്ക് ചെയ്തോ
ഇന്ത്യയിൽ നിന്ന് ചെലവ് കുറഞ്ഞ യാത്രകൾക്ക് പറ്റിയ ഡെസ്റ്റിനേഷനുകളിലൊന്നാണ് ശ്രീലങ്ക. കേരളത്തോട് വളരെയധികം സാമ്യമുള്ള, തീർത്ഥാടകരുടെ പ്രിയഇടമായ ശ്രീലങ്കയിലേക്ക് ഈ ജൂൺ മാസത്തിൽ ഒരു യാത്ര പോയാലോ. രാമായണ പുണ്യഭൂമിയായ ശ്രീലങ്കയുടെ വിശ്വാസങ്ങളും ക്ഷേത്രങ്ങളും പരിചയപ്പെടുത്തുന്ന യാത്ര ഒരുക്കിയിരിക്കുന്നത് ഐആർസിടിസിയാണ്. പാക്കേജിന്റ കൂടുതൽ വിവരങ്ങൾ അറിയാം
ജൂൺ 4 ന് കൊച്ചിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. രാവിലെ 10.20 നാണ് ഫ്ലൈറ്റ്. 11.30 ഓടെ ബണ്ഡാരനായികെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. ഇവിടുന്ന് നേരേ ചിലാവ് വഴി ദംബുള്ളയിലേക്ക് പോകും. ഇതിനിടയിൽ ഉച്ചഭക്ഷണം കഴിക്കും. പാക്കേജിലെ ആദ്യ യാത്ര മനാവരി മുനീശ്വരം ക്ഷേത്രത്തിലേക്കാണ്. രാത്രി ഭക്ഷണവും താമസവും ദംബുള്ളയിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

രണ്ടാമത്തെ ദിവസം പ്രഭാതഭക്ഷണത്തിന് സിഗിരിയ കോട്ടയിലേക്കാണ് യാത്ര. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ഈ കോട്ട ശ്രീലങ്കയിലെ മതാലെ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. രാവണന്‍റെ കോട്ടയാണിതെന്നാണ് വിശ്വാസം. ഈ കോട്ട കണ്ടുകഴിഞ്ഞാൽ നേരെ പോകുന്നത് ദംബുള്ള ഗുഹാക്ഷേത്രത്തിലേക്കാണ്. തിരു കോണേശ്വരം ക്ഷേത്രം, ശ്രീ ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം എന്നിവിടങ്ങൾ കൂടി സന്ദർശിച്ച് കഴിഞ്ഞാൽ അന്നേ ദിവസത്തെ യാത്ര പൂർത്തിയാകും. രാത്രി ട്രിൻകോമലിയിലാണ് താമസം ഒരുക്കുക. രാത്രി ഭക്ഷണവും അവിടെ തന്നെയാണ് ഏർപ്പെടുത്തിയിരിക്കുന്നതനത്.
മൂന്നാം ദിനം കാന്‍ഡിയിലേക്കാണ്. ഇവുടെ റോയർ ബൊട്ടാണിക്കൽ ഗാർഡൻ, കാൻഡി കൾച്ചറൽ ഷോ സേക്രഡ് ടൂത്ത് റിലിക് ക്ഷേത്രം സന്ദർശിച്ച് മടങ്ങും. നാലാം ദിനത്തിനെ ആദ്യ ലക്ഷ്യ സ്ഥാനം ബഹിരാവ കാണ്ഡ ബുദ്ധ പ്രതിമയാണ്. ഉച്ചഭക്ഷണത്തിന് ശേഷം റാംബോഡ ശ്രീ ഭക്ത ഹനുമാൻ ക്ഷേത്രം, ടീ ഫാക്ടറി എന്നിവ കണ്ട് മടങ്ങും. നുവാര എലിയയിലാണ് അന്ന് രാത്രി താമസം ഒരുക്കിയിരിക്കുന്നത്.
അടുത്ത ദിവസം പ്രഭാത ഭക്ഷണത്തിന് ശേഷം ഗായത്രി പീഡം, സീതാ അമ്മൻ ക്ഷേത്രം, ഗ്രേഗോറി തടാകം, അതിന് ശേഷം ദിവുരുമ്പോൾ ക്ഷേത്രം എന്നി സന്ദർശിക്കും. അന്നേ ദിവസവും അവിടെയാണ് താമസം. ആറാം ദിവസം പ്രഭാത ഭക്ഷണം പൂർത്തിയാക്കി ആദ്യം പോകുന്നത് പിന്നവാല എലിഫെന്റ് ഓർഫണേജിലാക്കാണ്. ഇവിടെ നിന്ന് നേരെ കൊളംബോയിൽ എത്തും. അവിടെ പഞ്ചമുഖ ആഞ്ജനേയ ക്ഷേത്രം, കെലനിയ ബുദ്ധ ക്ഷേത്രം ന്നിവ സന്ദർശിക്കും. ഇതിന് ശേഷം കൊളൊമ്പോ സിറ്റി കാണുനുള്ള സമയമാണ്.
ക്ലോക്ക് ടവർ, ഗാലി ഫെയ്‌സ്, കൊളംബോ ഹാർബർ, ബെയ്‌റ തടാകം, ഇൻഡിപെൻഡൻസ് സ്‌ക്വയർ, നാഷണൽ മ്യൂസിയം, നെലും പൊകുന തിയേറ്റർ & ടൗൺ ഹാൾ കൂടാതെ കൊളംബോയിൽ ഷോപ്പിംഗും നടത്താം.
പിറ്റേന്ന് രാവിലെ നാട്ടിലേക്ക് മടങഅങും.8 മണിയോടെ ഫ്ലൈറ്റ് കയറി 9.20 ഓടെ കൊച്ചിയിലെത്താം.
ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 62200 രൂപയാണ് പാക്കേജ് ചെലവ്. ട്വിൻ ഷെയറിങ്ങിന് 63500 രൂപയും സിംഗിള്‍ ഷെയറിങ്ങിന് 85900 രൂപയുമാണ് നിരക്ക് വരുന്നത്. യാത്രയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 8287931934, 0484-2382991












Click it and Unblock the Notifications