Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ ഹോട്ട് ന്യൂയർ ഡെസ്റ്റിനേഷൻ; കാർണിവൽ ആവേശതിമിർപ്പിൽ കൊച്ചി; ഇത്തവണയും തകർക്കും

എറണാകുളം; കൊച്ചിയിൽ ഇനി ആഘോഷരാവാണ്. പുതുവത്സരത്തെ വരവേൽക്കാനുള്ള കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾക്ക് തുടക്കമായി. ഇപ്പോൾ തന്നെ ഇവിടേക്ക് സഞ്ചാരികൾ ഒഴുകുകയാണ്.

ഇന്ത്യയിലെ തന്നെ മികച്ച ന്യൂയർ ഡെസ്റ്രിനേഷനുകളിൽ ഒന്നാണ് ഫോർട്ട് കൊച്ചി. കാർണിവൽ ആഘോഷങ്ങൾക്കായി വിദേശികളടക്കം പങ്കെടുക്കാറുണ്ട്. കഴിഞ്ഞ തവണ ന്യൂ ഇയർ ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയത് അഞ്ചുലക്ഷത്തിലധികം ആളുകളാണ്. ഇത്തവണ വലിയ തയ്യാറെടുപ്പുകളാണ് പുതുവത്സര രാത്രിയിൽ കത്തിക്കാനുള്ള പാപ്പനിയടക്കം തയ്യാറായിക്കഴിഞ്ഞു.

 kochinkarni

പപ്പാനിയെ കത്തിച്ച് കൊണ്ടാണ് പുതുവത്സര ത്തിന് തുടക്കം കുറിക്കുക. 80 അടി ഉയരത്തിലുള്ള പാപ്പാഞ്ഞിയെ ആണ് ഇക്കുറി തയ്യാറാക്കിയത്. 65 അടി ഉയരത്തിലുള്ള പാപ്പാഞ്ഞിയാണ് കഴിഞ്ഞ തവണ ഒരിക്കിയത്. രൂപത്തിന്‍റെ കാര്യത്തിൽ ഇത്തവണ വിവാദമൊന്നും ഉണ്ടാകില്ലെന്ന് സംഘാടകർ വ്യക്താക്കി. കഴിഞ്ഞ പ്രാവശ്യം തയ്യാറാക്കിയ പാപ്പാഞ്ഞിയുടെ രൂപത്തിന്റെ പേരിൽ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. പാപ്പാഞ്ഞിയുടെ മുഖത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്തിന്റെ ആകൃതിയുണ്ടെന്നായിരുന്നു ആരോപണം ഉണ്ടായത്. അതുകൊണ്ട് തന്നെ ഇത്തവണ സംഘാടക സമിതിയുടെ നേതൃത്വത്തിൽ പാപ്പാഞ്ഞിയുടെ മുഖം പ്രത്യേകം ഡിസൈൻ ചെയ്യുകയായിരുന്നു.

കനത്ത സുരക്ഷ ഒരുക്കും

ഇത്തവണ വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരക്ക് മുന്നിൽ കണ്ടുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ജില്ലാ ഭരണകുടം അറിയിക്കും. കഴിഞ്ഞ വർഷം തിരക്ക് നിയന്ത്രിക്കുന്നതിൽ കൊച്ചിൻ കാർണിവെൽ സംഘാടക സമിതിക്കും പോലീസിനും വീഴ്ച പറ്റിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

പ​പ്പാ​ഞ്ഞി​യെ ക​ത്തി​ച്ച് ക​ഴി​ഞ്ഞ ഉ​ട​ൻ ത​ന്നെ സ​ന്ദ​ർ​ശ​ക​രെ മൈ​താ​ന​ത്ത് നി​ന്നും പൊ​ലീ​സ് നീ​ക്കി​യ​ത് വലിയ ജനത്തിരക്കിന് കാരണമായി. നിയന്ത്രിക്കാൻ സാധിക്കാത്ത വിധത്തിൽ ജനം റോറോ സർവ്വീസിൽ ഇരച്ച് കയറി. അന്ന് ഒ​രു റോ-​റോ മാ​ത്രം സ​ർ​വി​സ് ന​ട​ത്തി​യ​തും ചു​ങ്കം പാ​ലം ന​വീ​ക​ര​ണ​ത്തി​നാ​യി പൊ​ളി​ച്ച​തും റോ​ഡു​ക​ൾ മു​ഴു​ക്കെ പൊ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന​തും സ്ഥിതി രൂക്ഷമാക്കി. ജനങ്ങളെ ഒരു തരത്തിലും നിയന്ത്രിക്കാനാകാത്ത അവസ്ഥയാണ് അന്ന് ഉണ്ടായത്‌. അതുകൊണ്ട് തന്നെ ഇത്തവണ ഇത്തരത്തിൽ തിരക്ക് അനുഭവപ്പെടാതിരിക്കാൻ ആഘോഷങ്ങൾ പുലർച്ചെ നാല് വരെ നീട്ടണമെന്ന ആവശ്യം ശക്തമാണ്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+