Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടജാദ്രിയിലെ മഴ കണ്ടിട്ടുണ്ടോ?; മഴക്കാടിന് നടുവിലൂടെ ഒരുഗ്രൻ യാത്ര..ഓഫ് റോഡും ട്രെക്കിങും

ഈ മഴക്കാലത്ത് മറക്കാൻ പറ്റത്തൊരു യാത്ര പോകാൻ ആഗ്രഹിക്കുന്നുണ്ടോ? രണ്ടാമതൊന്ന് ആലോചിക്കേണ്ട, നേരേ വിട്ടോ കുടജാദ്രിയിലേക്ക്. കൊടുമുടി കയറുന്നിടത്തേക്കുള്ള ഓഫ് റോഡ് യാത്രയും നൂൽമഴയും ഇടയ്ക്കിടെ കാഴ്ച മറയ്ക്കുന്ന കോടയും ട്രെക്കിങ്ങുമെല്ലാം നിങ്ങളിലെ സഞ്ചാരിയെ ത്രില്ലിടപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

കർണാടകയിലെ പതിമൂന്നാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് കുടജാദ്രി. സമുദ്രനിരപ്പിൽ നിന്ന് 1,343 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കുടജാദ്രി കയറിച്ചെന്നാൽ ശങ്കരാചാര്യരുടെ സർവ്വജ്ഞപീഠം കാണാം. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന് മുന്നിൽ നിന്നും ജീപ്പിലാണ് കുടജാദ്രിയിലേക്ക് പോകുക. 400 രൂപയാണ് ജീപ്പിന് ഒരാൾക്ക് ഈടാക്കുന്നത്. മഴക്കാടുകൾക്ക് നടുവിലൂടെ അതിമനോഹരമായൊരു യാത്രയാണ് ആദ്യം. പിന്നീട് അൽപനേരം ഓഫ് റോഡാണ്. പിടിച്ചിരുന്നില്ലെങ്കിൽ താഴെക്കിടക്കും. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരെങ്കിൽ തീർച്ചയായും നിങ്ങളെ ഈ ഓഫ് റോഡ് യാത്ര വിസ്മയിപ്പിക്കും. കൊടുമുടിയുടെ താഴെ ജീപ്പിറങ്ങിയാൽ പിന്നെ ഏതാണ്ട് രണ്ട് കിലോമീറ്ററുകളോളം സഞ്ചരിച്ചാൽ സർവജ്ഞപീഠത്തിൽ എത്താം.

kodchadri-

രണ്ട് കിമി എന്നൊക്കെ കേൾക്കുമ്പോൾ ഓടിപാഞ്ഞ് കയറാം എന്ന് കരുതരുത്. സമയമെടുത്ത് പ്രകൃതി ഭംഗി ആവോളം ആസ്വദിച്ച് കുന്ന് കയറാം. ഇടയ്ക്ക് കോടയും മഴയുമെല്ലാം നിങ്ങളെ സ്വാഗതം ചെയ്യാനുണ്ടാകും. ഒറ്റനോട്ടത്തിൽ ചെരുപ്പില്ലാതെ കുടജാദ്രി ഈസിയായി കയറാം എന്നൊക്കെ തോന്നിയേക്കാം. മണ്ടത്തരം കാണിക്കരുത്. കുഞ്ഞു കല്ലുകൾ എപ്പോൾ വേണെങ്കിലും കാലിന് പണി തന്നേക്കാം. പിന്നെ ഒന്നരമണിക്കൂറിന് പകരം മൂന്ന് മണിക്കൂർ ആയാലും മുകളിലെത്തണമെന്നില്ല.

കയറിച്ചെന്ന് സർവ്വജ്ഞപീഠം കണ്ട് സമയം ചെലവഴിക്കാം. വളരെ വേഗത്തിൽ തന്നെ തിരിച്ചിറങ്ങാനും കഴിയും. വന്ന ജീപ്പിൽ തന്നെ തിരിച്ച് കൊല്ലൂരിലേക്ക് തിരിക്കാം. അൽപം സാഹസികതയുള്ള യാത്രയാണിത്,പ്രത്യേകിച്ച് മഴക്കാലത്ത്. എന്നാൽ ഒട്ടും അപകട സാധ്യത ഇല്ല എന്നത് കൊണ്ട് തന്നെ മഴക്കാല യാത്രയിൽ കുടജാദ്രി ധൈര്യമായി ഉൾപ്പെടുത്താം.

കുടജാദ്രി പാക്കേജുമായി കെഎസ്ആർടിസി

കുടജാദ്രിയിലേക്ക് കണ്ണൂരിൽ നിന്നും ജൂണ്‍ 14, 21, 28 എന്നീ ദിവസങ്ങളിൽ കുടജാദ്രി പാക്കേജ് ഉണ്ട്. രാത്രി പുറപ്പെട്ട് പിറ്റേന്ന് രാവിലെ 4 മണിയോടെയാണ് കൊല്ലൂർ എത്തുക.ആദ്യം മൂകാബിക ക്ഷേത്ര ദർശിക്കും. അതിന് ശേഷം കുടജാദ്രി ജീപ്പ് ട്രെക്കിങ് ആസ്വദിക്കാം. വൈകിട്ട് വീണ്ടും മൂകാംബിക ദർശനം.. അന്ന് രാത്രി കൊല്ലൂരിൽ താമസിച്ച് പിറ്റേന്ന് രാവിലെ തിരിക്കും. മടക്ക യാത്രയില്‍ ഉഡുപ്പി, മധൂര്‍, അനന്തപുര തടാക ക്ഷേത്രം തുടങ്ങിയവയും സന്ദർശിക്കും.തിരികെ ഞായാറാഴ്ച വൈകിട്ട് 7.00 മണിയോടെ കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് പാക്കേജ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8089463675, 9497007857 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+