മഞ്ഞുണ്ട്, മഴയുണ്ട്, തണുപ്പുണ്ട്, ഒപ്പമൊരു ട്രെക്കിംഗും; സഞ്ചാരികളെ കുടജാദ്രി വിളിക്കുന്നു..മൂകാംബികയും കാണാം
മലയാളികൾ എത്താത്ത ഒരു ദിവസം ഉണ്ടായെന്നാൽ താൻ മലയാളക്കരയിലേക്ക് എത്താമെന്ന് ശങ്കരാചാര്യർക്ക് കൊല്ലൂർ മൂകാംബിക ദേവി വാക്ക് കൊടുത്തുവെന്നാണ് വിശ്വാസം. മലയാളികൾ എത്താത്ത ഒരു ദിവസം പോലും കൊല്ലൂരിന് ഇല്ല. കേരളത്തിൽ നിന്നും , പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ നിന്നും നേരിട്ട് ബസ് സർവ്വീസുകൾ ഇല്ലെന്നതാണ് വിശ്വാസികളെ പലപ്പോഴും ഇവിടേക്ക് എത്താൻ ബുദ്ധിമുട്ടിക്കാറുള്ളത്.
ട്രെയിനുണ്ടെങ്കിലും ബൈന്ദൂർ എന്ന സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്ന് 28 കിമിയോളം സഞ്ചരിക്കണം. ഒറ്റ ബസ് ഉണ്ടെങ്കിൽ ഇവിടേക്ക് എത്തുക വളരെ എളുപ്പമാണ്. അങ്ങനെയെങ്കിൽ കൊട്ടാക്കര ബജറ്റ് ടൂറിസം സെൽ ഒരുക്കുന്ന മൂകാംബിക പാക്കേജിൽ വളരെ എളുപ്പം മൂകാംബിയിലെത്തിക്കൂടെ? അതുമാത്രമോ മഞ്ഞും മഴയും ആർത്തിയോടെ പെയ്തിറങ്ങുന്ന കുടജാദ്രിയും കണ്ട് മടങ്ങാം. സെൽ അവതരിപ്പിക്കുന്ന പാക്കേജിനെ കുറിച്ച് കൂടുതലായി അറിയാം

ഡിസംബറിലാണ് പാക്കേജ്. ഒരു ദിവസം മാത്രമാണ് കൊട്ടാരക്കര ഡിപ്പോയിൽ നിന്നും ഈ യാത്ര പോകുന്നത്. മൂന്ന് ദിവസം നീണ്ട് നിൽക്കുന്നതാണ് യാത്ര. ഡിസംബർ 19 ന് വൈകീട്ട് മൂന്ന് മണിക്ക് ഡിപ്പോയിൽ നിന്നും വാഹനം എടുക്കും. മൂകാംബിക ക്ഷേത്രവും കണ്ട് കുടജാദ്രിയിലെ കാഴ്ചകൾ എല്ലാം ആസ്വദിച്ച ശേഷമായിരിക്കും മടക്കം.
ജീപ്പിലാണ് കുടജാദ്രിയിലേക്ക് പോകേണ്ടത്. 470 രൂപയാണ് ഒരാൾക്കുള്ള ഫീസ്. മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും താണ്ടി നേരേ ജീപ്പെത്തുന്നത് കിടിലനൊരു ഓഫ് റോഡിലേക്കായിരിക്കും. വളഞ്ഞും പുളഞ്ഞും പോകുന്ന ഈ പാത സാഹസിക സഞ്ചാരികളെ ഏറെ സന്തോഷിപ്പിക്കും. മലയുടെ താഴെ ജീപ്പ് നിർത്തിയാൽ പിന്നെ 2 കിമി ദൂരമാണ് മുകളിലേക്ക് കയറാനുള്ളത്. കയറ്റത്തിൽ തന്നെ ചെറുക്ഷേത്രങ്ങൾ ദർശിച്ച് മല കയറാം. മഴയും മഞ്ഞും ആസ്വദിച്ച് മുകളിലെത്തി സർവ്വജ്ഞപീഠവും കണ്ട് താഴേക്കിറങ്ങാം.
3 ദിവസം നീണ്ട് നിൽക്കുന്ന പാക്കേജിന് 3400 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് 6238752076,9567124271, 9447281459 എന്ന നമ്പറിൽ ബന്ധപ്പെടാം. അതേസമയം ഡിസംബർ മാസത്തെ ട്രാവൽ പാക്കേജുകളും കൊട്ടാക്കര കെ എസ് ആർ ടി സി സെൽ അവതരിപ്പിച്ചിട്ടുണ്ട്. മാമലക്കണ്ടം-കാന്തല്ലൂർ, ഗവി, പൊൻമുടി , മൂന്നാർ ,ഗവി-പരുന്തുംപാറ, തിരുവൈരാണിക്കുളം, കാൽവരിമൗണ്ട് തുടങ്ങിയ യാത്രകളാണ്


Click it and Unblock the Notifications