Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രക്കിംഗ് കഴിഞ്ഞ് സൂര്യോദയവും സൂര്യാസ്തമയവും കാണാം.. കൊടികുത്തിമലയില്‍ ഇനി പുതിയ സമയക്രമം

മലപ്പുറം ജില്ലയിലെ എന്നല്ല മലബാറിലെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കൊടികുത്തിമല. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്ത് വെട്ടത്തൂര്‍, താഴെക്കോട് ഗ്രാമങ്ങളിലായാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത് എങ്കിലും പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ നിന്നും നിരവധി വിനോദസഞ്ചാരികള്‍ കൊടികുത്തിമലയിലേക്ക് എത്താറുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 522 മീറ്റര്‍ ഉയരത്തിലായാണ് കൊടികുത്തി മല സ്ഥിതി ചെയ്യുന്നത്.

ഇത് തന്നെയാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകതയും. മല കയറി മുകളിലേക്ക് എത്തിയാല്‍ കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചയാണ് കൊടികുത്തിമല സഞ്ചാരികള്‍ക്കായി കാത്ത് വെച്ചിരിക്കുന്നത്. ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും മുകളില്‍ നിന്ന് നോക്കിയാല്‍ കാണുന്ന അരുവികളും പച്ചപ്പണിഞ്ഞ വയലുകളും മലകളും എല്ലാം കേരളത്തിന്റെ ഒരു പരിച്ഛേദമാണ് വിനോദ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.

Kodikuthimala

പ്രതിദിനം നൂറ് കണക്കിന് ആളുകളാണ് കൊടികുത്തിമലയിലേക്ക് എത്തുന്നത്. എന്നാല്‍ ഇവിടത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് സൂര്യോദയവും അസ്തമയവും കാണാന്‍ സാധിക്കാറില്ല എന്നതായിരുന്നു. ഇവിടേക്കുള്ള പ്രവേശന സമയം തന്നെയായിരുന്നു അതിന് പ്രധാന കാരണം. എന്നാല്‍ ഇപ്പോഴിതാ ഈ പ്രശ്‌നത്തിന് പരിഹാരമായിരിക്കുകയാണ്. കൊടികുത്തിമലയില്‍ നിന്ന് ഉദയവും അസ്തമയവും കാണാന്‍ പറ്റുന്ന രീതിയില്‍ സമയക്രമ മാറ്റാനൊരുങ്ങുകയാണ് വനം വകുപ്പ്.

ഇത് സംബന്ധിച്ച് തത്വത്തില്‍ ധാരണയായിട്ടുണ്ട്. അടുത്ത മാസം ആദ്യത്തോടെ തന്നെ പുതിയ സമയക്രമം നിലവില്‍ വരുത്താനുള്ള സജ്ജീകരണങ്ങള്‍ നടക്കുന്നതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ രാവിലെ എട്ട് മുതല്‍ അഞ്ച് വരെയാണ് കൊടികുത്തിമലയിലേക്കുള്ള പ്രവേശന സമയം. അതിനാല്‍ തന്നെ കൊടികുത്തിമലയില്‍ നിന്ന് ഉദയവും അസ്തമയവും കാണാനാകാറില്ല.

അടുത്തിടെ കൊടികുത്തിമല സന്ദര്‍ശിച്ച വനം മന്ത്രി എ കെ ശശീന്ദ്രന്‍ സമയക്രമം മാറ്റാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം രാവിലെ 5.30 മുതല്‍ വൈകീട്ട് 7.30 വരെ സമയം നീട്ടാനാണ് വനം വകുപ്പ് ആലോചിക്കുന്നത്. സാഹസികമായ ട്രെക്കിംഗ് പൂര്‍ത്തിയാക്കി മുകളില്‍ എത്തുന്നവരെ കാത്ത് ഒരു വാച്ച് ടവര്‍, സൂയിസൈഡ് പോയിന്റ് എന്നിവയുണ്ട്. വറ്റാത്ത കുറച്ചധികം നീരുറവകളെ വഹിക്കുന്ന ചെറിയ വെള്ളച്ചാട്ടങ്ങളും കാണാം.

ഇതിനെല്ലാം പുറമെ സൂര്യോദയവും അസ്തമയും കാണാന്‍ സാധിക്കുന്നത് സഞ്ചാരികള്‍ക്ക് അവിസ്മരണീയമാകും. അതേസമയം പ്രവേശന സമയം നീട്ടുമ്പോള്‍ മറ്റ് ചില പ്രശ്‌നങ്ങള്‍ക്ക് കൂടി പരിഹാരം കാണേണ്ടതുണ്ട്. വെളിച്ചക്കുറവും ജീവനക്കാരുടെ കുറവും ആണ് ഇതില്‍ പ്രധാനം. വെളിച്ചക്കുറവ് പരിഹരിക്കാനായി നടപ്പാതയില്‍ സൗരോര്‍ജവിളക്കുകള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുണ്ട്.

വന സംരക്ഷണസമിതിയുടെ ഭാഗമായുള്ള ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും തത്വത്തില്‍ ധാരണയായി. സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കുന്നതിനുപുറമേ ശലഭോദ്യാനനും കൊടികുത്തിമലയില്‍ ആരംഭിക്കും. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സൗകര്യമാകുന്നതരത്തില്‍ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് വൈദ്യുതിവാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.

പെരിന്തല്‍മണ്ണ ടൗണില്‍ നിന്ന് പത്ത് കിലോമീറ്റര്‍ സഞ്ചരിച്ച് വേണം കൊടികുത്തിമലയില്‍ എത്താന്‍. പെരിന്തല്‍മണ്ണ ടൗണില്‍ നിന്ന് അമ്മിണിക്കാട് എത്തിയാല്‍ അവിടെ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരം കൂടി സഞ്ചരിച്ച് താഴേക്കോട് പഞ്ചായത്തില്‍ എത്തണം. എന്‍ട്രി പോയന്റില്‍ നിന്ന് മുകളിലേക്ക് പോകാനുള്ള പാസ് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+