Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലൂർ വഴി ഉഡുപ്പിയും മുരുഡേശ്വരും പോകാം; കരിയാത്തുംപാറ കറങ്ങാൻ മറ്റൊരു പാക്കേജും

കൃത്യമായൊരു പ്ലാൻ ഇല്ലാത്തതായിരിക്കും ചില യാത്രകളെങ്കിലും നമ്മളെ മടുപ്പിക്കുന്നത്. ഒരു സ്ഥലത്ത് എപ്പോൾ എത്തണം, എത്ര സമയം ചെലവഴിക്കണം, എവിടെ തങ്ങണം, ഭക്ഷണം എവിടുന്ന് കഴിക്കും ഇതൊക്കെ പ്ലാൻ ചെയ്തില്ലെങ്കിൽ ചിലപ്പോൾ ആ യാത്രയിൽ ഏറ്റവും കൂടുതൽ ആസ്വദിക്കേണ്ട സ്ഥലങ്ങൾ തന്നെ നമ്മുക്ക് നഷ്ടപ്പെട്ടേക്കാം. അങ്ങനെ കൃത്യമായൊരു പ്ലാനോട് കൂടി ഒരു യാത്ര പോകണമെങ്കിൽ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ അവതരിപ്പിക്കുന്ന പാക്കേജുകൾ തിരഞ്ഞെടുക്കാം. അതാകുമ്പോൾ പ്ലാൻ ചെയ്യുന്ന സമയം ലാഭിക്കാമെന്ന് മാത്രമല്ല ചിലവ് കുറഞ്ഞ യാത്രയും തിരഞ്ഞെടുക്കാം.

പയ്യന്നൂർ ബജറ്റ് സെൽ ജനവരിയിൽ അവതരിപ്പിച്ച എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന രണ്ട് പാക്കേജുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഒന്ന് കൊല്ലൂർ മൂകാംബികയിലേക്കുള്ള ഏകദിന പാക്കേജാണ്. മറ്റൊരു കോഴിക്കോടേക്കുള്ളതും. പാക്കേജിനെ കുറിച്ച് കൂടുതൽ അറിയാം.

kollur

കൊല്ലൂർ മൂകാംബിക-മുരഡേശ്വർ, ഉഡുപ്പി

കാസർഗോഡ്-കണ്ണൂർ ജില്ലയിൽ ഉള്ള ഭക്തർ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന മംഗലാപുരത്തെ ക്ഷേത്രങ്ങളിലൊന്നാണ് മൂകാംബിക.കൊല്ലൂർ ഗ്രാമിത്തിന്റെ നടുവിലാണ് മലയാളികളുടെ ഈ പ്രീയപ്പെട്ട ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അക്ഷരം കുറിക്കാനും കലകളുടെ അരങ്ങേറ്റത്തിനുമൊക്കെ മലയാളികൾ ആദ്യം തിരഞ്ഞെടുക്കുന്ന ക്ഷേത്രം കൂടിയാണിത്. എന്നെങ്കിലും ഒരു ദിവസം ഈ ക്ഷേത്രത്തിൽ മലയാളികൾ എത്താതിരുന്നാൽ കേരള കരയിലേക്ക് ദേവി എത്തുമെന്നാണത്രേ ഇവിടെയുള്ള വിശ്വാസം. എന്തായാലും അങ്ങനെയൊരു അവസ്ഥ ഒരു കാലത്തും ഉണ്ടാകില്ല, കാരണം വിശേഷ ദിവസങ്ങളിൽ അല്ലെങ്കിൽ പോലും മൂകാംബിക ദർശനത്തിന് മലയാളികൾ പോകും.

25 ന് രാത്രി പത്തിനാണ് പയ്യന്നൂർ ഡിപ്പോയിൽ നിന്നും യാത്ര പുറപ്പെടുക. പിറ്റേന്ന് രാവിലെ മൂകാംബികയിൽ എത്തും. അവിടെ സന്ദർശനം നടത്തി മുരുഡേശ്വര്വരവും ഉഡുപ്പിയും കണ്ട് മടങ്ങുന്നവിധത്തിലാണ് പാക്കേജ്. 26 ന് രാത്രി 10 നായിരിക്കും നാട്ടിലേക്ക് മടങ്ങുക. ഒരാൾക്കുള്ള പാക്കേജ് തുക 1880 രൂപയാണ്.

കോഴിക്കോട് യാത്ര

കരിയാത്തും പാറയും പെരുവെണ്ണാമുഴിയും തോണിക്കടവ് ടവറും കോഴിക്കോട് ബീച്ചും സന്ദർശിച്ച് മടങ്ങുന്ന വിധത്തിലാണ് പാക്കേജ്. 26 ന് തന്നെയാണ് ഇവിടേക്കും പാക്കേജ് ഉള്ളത്.ഞായറാഴ്ച അതിരാവിലെ പുറപ്പെട്ട് മടങ്ങിയെത്തും. ഒരാൾക്ക് ഈ യാത്രക്ക് വരുന്ന ചെലവ് 890 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും 8075823384.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+