Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാർ മാത്രമല്ല ഇടുക്കി; കൊടും തണുപ്പിൽ ഈ സ്ഥലങ്ങൾ കൂടി പോയി നോക്കൂ, നിരാശപ്പെടില്ല

ഇടുക്കിയെന്നാൽ എല്ലാവരും മനസിൽ ആദ്യം ഓടിയെത്തുക മൂന്നാർ ആയിരിക്കും. എന്നാൽ മൂന്നാറ് പോകുന്നവരാകട്ടെ ഇടുക്കിയെ മൊത്തമായി കാണാറും ഇല്ല. മൂന്നാറ് മാത്രമല്ല, അറിയുന്നതും അടിയപ്പെടാത്തതുമായ നിരവധി സ്ഥലങ്ങൾ ഇടുക്കിയിൽ ഉണ്ട്. ഒറ്റദിവസം ഇടുക്കി കാണാൻ വരാതെ അൽപം സമയം ചെലവഴിക്കാൻ ഒരുക്കമാണെങ്കിൽ ഇടുക്കിയിൽ കണ്ടുപോകാവുന്ന അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം.

പുന്നയാർ വെള്ളച്ചാട്ടം

ഇടുക്കിക്കാരുടെ അതിരപ്പള്ളിയാണ് പുന്നയാർ വെള്ളച്ചാട്ടം. കൊച്ചഅതിരിപ്പിള്ളി എന്നും ഈ സ്ഥലം അറിയപ്പെടുന്നു. പെരിയാറിന്റെ കൈവഴിയായ പുന്നയാർ ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരം ഒഴുകിവന്ന ശേഷമാണ് ഇവിടെ താഴേക്ക് പതിക്കുന്നത്. മഴയിലാണ് പുന്നയൂർ വെള്ളച്ചാട്ടം മനോഹരമാകുന്നതെങ്കിലും ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയങ്ങളിൽ ഇവിടം സന്ദർശിക്കാം. തൊടുപുഴയിൽ നിന്നും 40 കിമി ഉണ്ട്. വണ്ണപ്പുറം- വെണ്മണി - കഞ്ഞിക്കുഴി - വട്ടോൻപാറ ജംഗ്ഷന്‍ വഴി ഇവിടേക്ക് വരാം.

kolukkumalai2

കൊളുക്കുമലൈ

മൂന്നാറിൽ നിന്നും ഏകദേശം 35 കിമി സഞ്ചരിച്ച് കഴിഞ്ഞാൽ കൊളുക്കുമലയിൽ എത്താം. തമിഴ്നാട്ടില്‍ തേനി ജില്ലയില്‍ ബോഡിനായ്‌ക്കനൂർ മുൻസിപ്പാലിറ്റിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലാണ് ഈ സ്ഥലമെങ്കിലും ഇവിടേക്കുള്ള റോഡ് മാർഗം വഴിയുള്ള പ്രവേശനം കേരളത്തിലൂടെ മാത്രമാണ്. സമുദ്രനിരപ്പിൽ നിന്നും 8000 അടിയോളം ഉയരത്തിലാണ് ഈ മല സ്ഥിതി ചെയ്യുന്നത്. ജീപ്പ് മാർഗത്തിലൂടെ വേണം ഇവിടേക്ക് എത്താൻ. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടവും ഇവിടെയാണ്. സൂര്യോദയം കാണാനാണ് പ്രധാനമായും ആളുകൾ ഇവിടെ എത്തുന്നത്.

മാമലക്കണ്ടം

ഇടുക്കിയിലെ കുട്ടൻപുഴ പഞ്ചായത്തിലാണ് മാമലക്കണ്ടം. നഗരത്തിലെ ബഹളങ്ങളിൽ നിന്നൊക്കെ വിട്ടുമാറി നിൽക്കുന്ന ഈ ഗ്രാമം ഇപ്പോൾ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നാണ്. മാമലകൾക്കിടയിൽ കണ്ഠമായി കിടക്കുന്നതിനാലാണത്രേ ഈ പ്രദേശം പിന്നീട് മാമലക്കണ്ടമായത്. കുന്നുകളും നീരരുവികളും കാട്ടുചോലകളുമെല്ലാം മാമലക്കണ്ടത്തിന് ഭംഗി പകരുന്നു.കാട്ടാനകളുടെ വിഹാരകേന്ദ്രമാണ് മാമലകണ്ടം. മുനിയറ, കോയിനിപ്പറ ഹിൽസ്, കല്ലടി വെള്ളച്ചാട്ടം,ആവാറുകുട്ടി തുടങ്ങിയ സ്ഥലങ്ങളും ഇവിടെയെത്തിയാൽ സന്ദർശിക്കും.

തൂവാനം വെള്ളച്ചാട്ടം

ഇടുക്കിയിലെ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കാടിനുള്ളിലൂടെ നടന്ന് വേണം വെള്ളച്ചാട്ടത്തിന് അടുത്തെത്താൻ. ഏകദേശം നൂറടി ഉയരത്തിൽ നിന്നാണ് ഇത് താഴേക്ക് പതിക്കുന്നത്.മൂന്നാറിൽ നിന്നും 60 കിലോമീറ്റർ ദൂരത്താണ് ഈ സ്ഥലം.

പെട്ടിമുടി ഹിൽടോപ്

അടിമാലിയിൽ നിന്നും 2 കിലോ മീറ്റർ ദൂരത്താണ് പെട്ടിമുടി ഹുൽടോപ്. കുത്തനെയുള്ള രണ്ട് മലകയറി ഇറങ്ങിയാൽ പെട്ടിമുടി ഹിൽടോപ് ആയി. ഇവിടെ നിന്നുള്ള താഴെക്കാഴ്ചകൾ അതീവമനോഹരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+