കൊളുക്കുമല, കാന്തല്ലൂർ, വട്ടവട; അവധിക്കാലം പൊളിക്കാൻ കിടിലൻ പാക്കേജുകൾ
ചാലക്കുടി: അവധികളും ആഘോഷങ്ങളുമായി ഏപ്രിൽ മാസം വന്നിരിക്കുകയാണ്. വിഷു ഉൾപ്പെടെയുള്ള ആഘോഷങ്ങളും നീണ്ട വാരാന്ത്യങ്ങളുമടക്കം യാത്രകൾ പ്ലാൻ ചെയ്യാൻ സമയം ആവശ്യത്തിന് സമയവും ഉണ്ട്. മാർച്ചില്‍ പോകാൻ കഴിയാതെ മാറ്റിവെച്ച യാത്രാ പ്ലാനുകൾ പൂർത്തിയാക്കാനുള്ള സമയം കൂടിയാണിത്.
ചെലവ് കുറഞ്ഞ, പെട്ടന്നു പോയി വരാൻ സാധിക്കുന്ന യാത്രകൾ പ്ലാൻ ചെയ്യുന്നവരെ ഇത്തവണയും ചാലക്കുടി കെഎസ്ആർടിസി നിരാശപ്പെടുത്തിയിട്ടില്ല. മലക്കപ്പാറ അതിരപ്പിളളി വെള്ളച്ചാട്ടം മുതൽ കൊളക്കുമല, കാന്തല്ലൂർ, വട്ടവട, വാഗമൺ നെല്ലിയാമ്പതി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ബജറ്റ് യാത്രകളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.

മലക്കപ്പാറയിലേക്ക് ഏപ്രലിൽ എട്ട് തവണയാണ് കെ എസ് ആർ ടി സി പാക്കേജ് നടത്തുന്നത്. ഏപ്രിൽ 6, 7, 10,13,14, 20,21, 27, 28 എന്നിങ്ങനെയാണ് യാത്രകൾ. രാവിലെ 8 ന് പുറപ്പെട്ട് രാത്രി എട്ടിന് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്.തമിഴ്നാട്-കേരള അതിർത്തിയിലുള്ള അതിസുന്ദരമായ ഗ്രാമമാണ് നലക്കപ്പാറ. അതിരപ്പിള്ളിയിൽ നിന്നും 53 കിമിയാണ് ഇവിടേക്ക് ഉള്ളത്. മാനും മയിലും, കാട്ടുപോത്തും കരിങ്കൊരങ്ങും മലയണ്ണാനും കാട്ടാനകളും ഒപ്പം തേയില തോട്ടങ്ങളും കടന്നാണ് മലക്കപ്പാറയുടെ മടിത്തട്ടിൽ എത്തുക.
കാന്തല്ലൂര് കാണാം- ഏപ്രിൽ 6 ന് ചാലക്കുടിയിൽ നിന്നും കാന്തല്ലൂരിലേക്ക് ഒരു പാക്കേജ് ഉണ്ട്. രാവിലെ ആറിന് പുറപ്പെട്ട് പുലർച്ചെ ഒരു മണിയോടെയായിരിക്കും യാത്ര ഡിപ്പോയിൽ തിരിച്ചെത്തുക. രെയും കൊതിപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളും നിങ്ങൾക്ക് കാന്തല്ലൂരിൽ ആസ്വദിക്കാനാകും. മലയോര നാടിന്റെ വശ്യതയും കാനനഭംഗിയും മഞ്ഞും തണുപ്പുമെല്ലാം കാന്തല്ലൂരിൽ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ടാകും.
മാമലക്കണ്ടം-മൂന്നാർ യാത്ര-ഏകദിന യാത്രയാണ് ഇവിടേക്ക് ഉള്ളത്. രാവിലെ ആറിന് പുറപ്പെട്ട് 11.30 ഓടെ തിരികെ എത്താൻ പാകത്തിലാണ് യാത്ര. ഇതുകൂടാതെ ഏപ്രിൽ 13 ന് സാഗരറാണി (രാവിലെ 8.30 ന് പുറപ്പെട്ട് രാത്രി 8.30 ന് തിരികെ എത്തും), വട്ടവട, ഏപ്രിൽ 14 ന് വിഷുവിന് രാവിലെ വാഗമൺ, 20 ന് കൊളുക്കുമല, നെല്ലിയാമ്പതി, 21 ന് വാഗമൺ, നെല്ലിയാമ്പതി, 27 ന് സാഗരറാണി, കൊളുക്കുമല, 28 ന് വട്ടവട, മാമലക്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലേക്കും പാക്കേജുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9074503720, 9747557737












Click it and Unblock the Notifications