ആനക്കുളി കണ്ടിട്ടുണ്ടോ, ശംഖുമുഖം ബീച്ചിലെ സൂര്യാസ്തമയവും..സൂപ്പർ പാക്കേജ്
ആനക്കുളി കണ്ടിട്ടുണ്ടോ? ആറ്റിൽ മുങ്ങിനിവരുന്ന ഗജവീരനെ തൊട്ടടുത്ത് നിന്ന് കാണാൻ അവസരം കിട്ടിയിട്ടുണ്ടോ? ആനയുടെ നടപ്പും എടുപ്പും അടുത്ത് നിന്ന് തന്നെ കാണാൻ ഒത്താലോസ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ രസിക്കാവുന്ന ഈ കാഴ്ച കാണാൻ കിടിലൻ ഒരു പാക്കേജ് ആണ് കോട്ടയം കെ എസ് ആർ ടി സി ഒരുക്കിയിരിക്കുന്നത്. കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം നെയ്യാർ അണക്കെട്ടും ശംഖുമുഖം ബീച്ചിലെ വൈകുന്നേരവുമെല്ലാം ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് പാക്കേജ് ഒരുക്കിയിരിക്കുനന്ത്. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന കാഴ്ചകളിലേക്കുള്ള ബജറ്റ് ടൂറിസം സെല്ലിന്‍റെ ഏകദിന യാത്രയെക്കുറിച്ച് വിശദമായി തന്നെ അറിയാം

23 ന് രാവിലെ അഞ്ച് മണിയോടെയാണ് യാത്ര പുറപ്പെടുക. നേരെ കോട്ടൂർ കാപ്പുകടവ് ആന പരിപാലന കേന്ദ്രത്തിൽ ചെയ്യും. ഇവിടെ വെച്ച് ബാംബു റാഫ്റ്റിംഗ്, പെഡൽ ബോട്ടിംഗ്, ബൗൾ ബോട്ടിങ് ഇവയെല്ലാം സഞ്ചാരികൾക്ക് ആസ്വദിക്കാം. തുടർന്ന് നെയ്യാർ ഡാമിലേക്കാണ് പോകുക. ഇവിടെ സ്പീഡ് ബോട്ടിംഗ്, ഡീർ പാർക്ക്, ക്രൊക്കോഡൈൽ പാർക്ക് എന്നിവ കാണാം. ഇത് കഴിഞ്ഞാൽ നേരെ ശംഖുമുഖം ബീച്ചാണ് സന്ദർശിക്കുക. ഒരാൾക്ക് 940 രൂപയാണ് യാത്രക്ക് ചെലവ് വരിക. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 8089158178
ഉല്ലാസ, തീര്‍ഥാടന യാത്രകളുമായി കുളത്തൂപ്പുഴ കെ എസ് ആർ ടി സി
കുളത്തുപ്പുഴ കെ എസ് ആർ ടി സി ഫെബ്രുവരി 23, 26 തീയതികളില്‍ കടല്‍ത്തീര യാത്രയൊരുക്കും. കോയിക്കല്‍ കൊട്ടാരം, അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാന്‍ സ്മാരകം, കാപ്പില്‍ ബീച്ച്, താന്നി ബീച്ച്, തങ്കശ്ശേരി വിളക്ക്മാടം, തങ്കശ്ശേരി കോട്ട, കൊല്ലം ബീച്ച് എന്നിവ ഉള്‍പ്പെട്ട ഏകദിന ഉല്ലാസ യാത്രയുടെ നിരക്ക് 470 രൂപയാണ്.
26ന് വാഗമണ്‍-പരുന്തുംപാറ, ശിവക്ഷേത്ര തീര്‍ത്ഥാടനം, പൊ•ുടി ഉല്ലാസ യാത്രകളും സംഘടിപ്പിക്കും. പൊ•ുടി-കല്ലാര്‍- മീന്‍മുട്ടി-മങ്കയം-കോയിക്കല്‍ കൊട്ടാരം യാത്രക്ക് 410 രൂപയാണ് നിരക്ക്. വാഗമണ്‍ ഏകദിന യാത്രക്ക് ഉച്ചഭക്ഷണം ഉള്‍പ്പടെ 840 രൂപയും ആലുവ മണല്‍പ്പുറം, തിരുനക്കര, ഏറ്റുമാനൂര്‍, കടുതുരുത്തി, വൈക്കം മഹാ ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന ശിവാലയ തീര്‍ത്ഥാടനത്തിന് 770 രൂപയുമാണ് നിരക്ക്. ബുക്കിങ്ങിന് 8129580903, 0475-2318777 നമ്പറുകളില്‍ ബന്ധപ്പെടണം.












Click it and Unblock the Notifications