വേനലധിക്ക് നിങ്ങൾ മക്കൾ ആഗ്രഹിക്കുന്നത് പോലെ ഒരു യാത്ര പോയാലോ? ഇതല്ലേ ആ സ്ഥലങ്ങൾ , അതും കേരളത്തിൽ
കൊച്ചി: അവധിയുടെ സമയമാണിത്. വീട്ടിൽ നിന്ന് എങ്ങനെയും പുറത്തു ചാടാൻ കാത്തിരിക്കുന്ന കുട്ടിപ്പട്ടാളത്തെ അടക്കിയിരുത്തുക എന്ന ഹെവി ടാസ്കിലാവും മിക്ക വീടുകളും. എത്രയെന്നു വെച്ചാണ് വീട്ടിൽ തന്നെയിരിക്കുക. നീണ്ട അവധിക്കാലത്ത് മടുപ്പ് മാറ്റാൻ ചെറിയ യാത്രകളൊക്കെ പോയില്ലെങ്കിൽ ഒരു രസവുമില്ല. ഇതാ കുഞ്ഞുങ്ങളെയും കൊണ്ട് യാത്ര പോകാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
തേക്കടി
കാടിനു നടുവിലെ ബോട്ടിങ്, കാടിനുള്ളിലൂടെയുള്ള യാത്ര, തടാകത്തിന്‍റെ തീരത്ത് വെള്ളം കുടിക്കാൻ വരുന്ന ആനകളും മാനുകളും.. കുഞ്ഞുങ്ങളെ അതിശയിപ്പിക്കാൻ ഈ കാഴ്ചകൾ തന്നെ ധാരാളം. അസാഹസികതയും കാടും ഒക്കെ ഇഷ്ടപ്പെടുന്ന കുട്ടികളെയും കൂട്ടി തേക്കടിക്ക് പോകാം. പെരിയാർ വന്യജീവി സങ്കേതം കാണാം. ഒപ്പം ബോട്ടിങ് ആസ്വദിക്കുകയും ചെയ്യാം.

കോവളം
കടലിലിറങ്ങി കളിച്ച് തിരയും തീരവും കണ്ട് സൂര്യാസമയം ആസ്വദിച്ച് ഒരു ബീച്ച് വെക്കേഷൻ പ്ലാൻ ചെയ്താലോ..
ഒപ്പ കടൽത്തീരത്ത് ഒരു രാത്രി ചെലവഴിക്കുവാൻ കൂടി സാധിച്ചാലോ.. ഇങ്ങനെയൊരു അവധിക്കാല യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ കോവളം തിരഞ്ഞെടുക്കാം. കുട്ടികളെ രസിപ്പിക്കാനായി ഇഷ്ടംപോലെ വാട്ടർ സ്പോർട്സുകളും ഉണ്ട്. സുരക്ഷിതമായി കടലിലിറങ്ങാനും കഴിയുമെന്നിനാൽ ധൈര്യമായി പോവുകയും ചെയ്യാം.
വർക്കല
കുട്ടിളും മുതിർന്നവരും ഉൾപ്പെടെയുള്ള വലിയ സംഘമായാണ് വെക്കേഷൻ യാത്രയെങ്കിൽ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഇടമാണ് വർക്കല. സുരക്ഷിതനായ കടല്‍ ഉണ്ട് എന്നതു മാത്രമല്ല, രാത്രി ജീവിതം, ചെലവ് കുറഞ്ഞ താമസം, ട്രെയിനിൽ എത്തിച്ചേരാനുള്ള സൗകര്യം, സമീപത്ത് സന്ദർശിക്കാൻ നിരവധി സ്ഥലങ്ങൾ എന്നിങ്ങനെ വർക്കല തിരഞ്ഞെടുക്കാൻ കാരണങ്ങൾ നിരവധിയുണ്ട്.
ജഡായുപ്പാറ
കേബിൾ കാറിൽ കയറി ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ കാണാൻ പോയാലോ.. ഈ വെക്കേഷന് കുട്ടികൾക്ക് നല്കാവുന്ന ഏറ്റവും വലിയ കൗതുക കാഴ്ചകളിലൊന്നാവും ഇത്. പാറപ്പുറത്ത് വീണുകിടക്കുന്ന പക്ഷിയുടെരൂപത്തിലുള്ള ജഡായു ശില്പം പുറത്തു നിന്നു നോക്കിയാൽ ഒരു പക്ഷിയും അകത്ത് ആംഫിതിയറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള തീയേറ്ററും ആണ്.
ജഡായു നേച്ചർ പാർക്ക് അഥവാ ജഡായു എർത്ത് സെന്റർ എന്ന ഇത് കൊല്ലം ചടമയംഗലത്താണ് സ്ഥിതി ചെയ്യുന്നത്.
കൊച്ചി
വാട്ടർ മെട്രോ, മെട്രോ റെയിൽ, ലുലു മാൾ, ഫോർട്ട് കൊച്ചി.. ഒരു വെക്കേഷൻ യാത്രയ്ക്ക് കുട്ടികൾക്ക് ഇതിലധികം എന്തു വേണമല്ലേ.. ഷോപ്പിങും ഭക്ഷണവും ബോട്ട് യാത്രയും എല്ലാമായി ഒരു ദിവസം മുഴുവൻ ആസ്വദിക്കാനുള്ളത് കൊച്ചിയിലുണ്ട്. പൊതുഗതാഗതത്തെ ആശ്രയിച്ചുള്ള യാത്രയായതിനാൽ ചെലവ് വീണ്ടും കുറയ്ക്കുകയും ചെയ്യാം. ഫോര്‍ട്ട് കൊച്ചി ബീച്ചിൽ കുറച്ച് സമയം കളിക്കാനായി നല്കിയാൽ ഡബിൾ ഹാപ്പി.












Click it and Unblock the Notifications