കോഴിക്കോടുകാരുടെ മിനി ഗോവ; വെറുതെയാണോ കൊളാവി തേടിപിടിച്ച് സഞ്ചാരികൾ എത്തുന്നത്
കോഴിക്കോട് എന്ന് കേട്ടാൽ എല്ലാവരുടേയും മനസിലേക്ക് ആദ്യം ഓടിവരുന്നത് കോഴിക്കോട് ബീച്ചാണ്. ആളും ബഹളവുമായി തിരക്കിലമർന്ന് ഏവരേയും രസം കൊള്ളിക്കുന്ന ബീച്ചിലെ കാഴ്ചകൾ, അത് അനുഭവിച്ച് തന്നെ അറിയണം. എന്നാൽ കോഴിക്കോട് ബീച്ചിൽ നിന്നും തീർത്തും വ്യത്യസ്തമായി ആരേയും ആകർഷിക്കുന്ന മറ്റൊരു ബീച്ചുണ്ട് കോഴിക്കോട്, കോഴിക്കോടുകാരുടെ മിനി ഗോവ എന്നറിയപ്പെടുന്ന കൊളാവി ബീച്ച്.
കോഴിക്കോട് നിന്ന് 48 കിലോമീറ്റാണ് കൊളാവി ബീച്ചിലേക്ക് ഉള്ളത്.
പയ്യോളിയി ടൗണിൽ നിന്നും അഞ്ച് കിമി ദൂരം സഞ്ചരിച്ചാൽ കൊളാവിയിലെത്താം. അതുപക്ഷെ അത്ര എളുപ്പമല്ല. ഇവിടേക്ക് എത്താൻ അൽപദൂരം നടക്കേണ്ടതുണ്ട്. കടലിന് സമാന്തരമായി കിടക്കുന്ന തെങ്ങിൻതോപ്പിലൂടെ നടന്ന് എത്തുന്നത് പാർക്കിങ് ഏരിയിലായിരിക്കും. ഇവിടെ നിന്ന് വാഹനം പാർക്ക് ചെയ്ത് വീണ്ടും നടന്നാൽ കടലിന്റെ ഇരമ്പൽ കേൾക്കാം. അപ്പോഴും ബീച്ച് പിടിതരില്ല. അൽപം മുന്നോട്ട് നടന്ന് കണ്ടൽക്കാടുകൾ നിറഞ്ഞ ഇടവഴിയിലൂടെ നടന്നാൽ മുന്നിൽ സുന്ദരമായ ബീച്ച് ദൃശ്യമാകും.

ഭൂപ്രകൃതിയിൽ ഗോവയോട് സാദൃശ്യം ഉള്ളതിനാലാണ് കൊളാവിക്ക് മിനി ഗോവ എന്ന പേര് ലഭിച്ചത്. ഗോവയിലേത് പോലെ തന്നെ നീണ്ടുനിവർന്ന് കിടക്കുന്ന മണൽപ്പരപ്പാണ് ഇവിടുത്തെ പ്രധാന ആകർഷണം. ബീച്ചെന്ന് പറയുമ്പോൾ ആളും തിരക്കുമൊക്കെ പ്രതീക്ഷിക്കാമെങ്കിലും തീർത്തും വിപരീതമാണ് ഇവിടുത്തെ കാഴ്ചകൾ. അവധി ദിവസങ്ങളിൽ കുട്ടികളും കുടുംബവുമൊക്കെ എത്തുമെങ്കിലും അല്ലാത്ത ദിവസങ്ങളിൽ പൊതുവെ തിരക്ക് കുറവാണ്. അതുകൊണ്ട് തന്നെ ശാന്തമായ ഒരു പകൽ ചെലവഴിക്കാൻ താത്പര്യമുള്ളവർക്ക് കൊളാവി ബീച്ചിലേക്ക് വരാം.
ഫോട്ടോ എടുക്കാൻ പറ്റിയ സ്ഥലം കൂടിയാണ് ഇത്. കടലിന്റെ പശ്ചാത്തലത്തിൽ കണ്ടൽകാടുകളോട് ചേർന്ന് നിന്ന് മികച്ച ഫോട്ടോകൾ എടുക്കാൻ സാധിക്കും. അസ്തമയത്തിലെ ഇവിടുത്തെ കാഴ്ചകൾക്ക് ഭംഗി ഏറെയാണ്.
അതുകൊണ്ട് തന്നെ വെഡ്ഡിംഗ് ഫോട്ടോകൾക്കും മികച്ചൊരു ലൊക്കേഷനാണ് കൊളാവി.
കുഞ്ഞാലി മരയ്ക്കാർ കോട്ട സ്ഥിതി ചെയ്യുന്ന കോട്ടപ്പുറം ബീച്ചും കടന്നാണ് കൊളാവി ബീച്ചിലേക്ക് എത്തേണ്ടത്. ഇവിടെ നിന്ന് നോക്കിയാൽ വെള്ളിയാങ്കല്ലും സഞ്ചാരികൾക്ക് കാണാനാകും. കോഴിക്കോട് ബീച്ച് പോലെ സുരക്ഷിതം അല്ല ഇവിടം. അതിനാൽ കടൽ കാണുമ്പോൾ ഓടിച്ചെല്ലാതെ ഏറെ ശ്രദ്ധയോടെ വേണം ബീച്ചിലിറങ്ങാൻ. ഇല്ലെങ്കിൽ അപകടത്തിൽപെടുമെന്ന് ഉറപ്പ്.












Click it and Unblock the Notifications