കോഴിക്കോട് സ്പീഡ് ബോട്ട് റെഡി; 15 മിനുട്ട് യാത്രയ്ക്ക് എത്ര കൊടുക്കണം, കൂടുതല്‍ ബോട്ട് വരുന്നു
കോഴിക്കോട്: ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി സ്പീഡ് ബോട്ട് സര്‍വീസ് തുടങ്ങി. കോഴിക്കോട് നിന്ന് ബേപ്പൂരിലേക്കാണ് സര്‍വീസ്. 13 പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ബോട്ടുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. വൈകാതെ വലിയ രണ്ട് ബോട്ടുകള്‍ കൂടി വരും. കടലിലൂടെ 15 മിനുട്ടാണ് യാത്ര. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരം സര്‍വീസ് എന്ന് ബോട്ടിലെ ജീവനക്കാര്‍ പറഞ്ഞു.
ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റിന്റെ ഭാഗമായി നിരവധി പരിപാടികള്‍ പ്രദേശത്ത് നടക്കുന്നുണ്ട്. ബേപ്പൂര്‍, ചാലിയം, നല്ലൂര്‍, റഹ്മാന്‍ പാര്‍ക്ക്, രാമനാട്ടുകര, ഫറോക്ക്, നല്ലളം എന്നിവിടങ്ങളിലാണ് പരിപാടികള്‍. റിതം നൈറ്റ്, മാജിക് ഷോ, നാടകോല്‍സവം, ടൂറിസം പ്രദര്‍ശനം, ആര്‍ട്ടിസ്റ്റ് യോഗാസന, ബംബര്‍ ബോട്ട് ഡെമോ, നേവി-കോസ്റ്റ് ഗാര്‍ഡ് ഷിപ്പ് വിസിറ്റ് എന്നിവയെല്ലാമാണ് ഇന്നത്തെ പ്രധാന പ്രോഗ്രാമുകള്‍.

കോഴിക്കോട് നിന്ന് ബേപ്പൂരിലേക്ക് സ്പീഡ് ബോട്ടില്‍ സര്‍വീസ് നടത്തുന്നതിന് ഒരാള്‍ക്ക് 1000 രൂപയാണ് വാങ്ങുന്നത്. അതേസമയം, ഇനി വരാനുള്ള രണ്ട് ബോട്ടുകള്‍ 20 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ്. ഈ ബോട്ടുകള്‍ എത്തുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന് ജീവനക്കാര്‍ പറയുന്നു. ഫെസ്റ്റിന്റെ ഭാഗമായി മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വാട്ടര്‍ ഫെസ്റ്റ് നടന്ന വേളയില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സ്പീഡ് ബോട്ട് സര്‍വീസ് സംബന്ധിച്ച് പറഞ്ഞിരുന്നു. അതാണ് ഇത്തവണ യാഥാര്‍ഥ്യമായിരിക്കുന്നത്. കടലിലൂടെ സ്പീഡ് ബോട്ട് സര്‍വീസ് നടത്തുന്നത് കേരളത്തില്‍ ആദ്യമാണെന്ന് ജീവനക്കാര്‍ പറഞ്ഞു. മുംബൈയില്‍ സമാനമായ സര്‍വീസ് നേരത്തെയുണ്ടെന്നും അവര്‍ പ്രതികരിച്ചു.
ടൂറിസം വകുപ്പ് നടത്തുന്ന അഞ്ചാമത് വാട്ടര്‍ ഫെസ്റ്റാണ് ഇത്തവണ. ഓരോ തവണയും വ്യത്യസ്തമായ അനുഭവമാണ് എന്ന് സന്ദര്‍ശകര്‍ പറയുന്നു. ബേപ്പൂര്‍ വാട്ടര്‍ ഫെസറ്റ് ജനകീയ ഉല്‍സവമായി മാറിയിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പര്യാപ്തമായ എല്ലാ മേന്മകളുമുള്ള സ്ഥലമാണ് ചാലിയാറും കടലും ഒന്നിക്കുന്ന ബേപ്പൂര്‍.
ഇവിടെ അടുത്തിടെ തീരദേശം മനോഹരമാക്കിയിട്ടുണ്ട്. ദിനേന എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് പ്രദേശത്തുകാര്‍ പറയുന്നു. കുട്ടികളെ ആകര്‍ഷിക്കുന്ന കുതിര സവാരി ഉള്‍പ്പെടെയുണ്ട്. എന്നും ആഘോഷത്തിന്റെ അന്തരീക്ഷമാണ് തീരത്തുള്ളതെന്ന് കച്ചവടക്കാരും പറയുന്നു. നിരവധി പേരാണ് ബേപ്പൂരിലും ചാലിയത്തുമായി കച്ചവടം ചെയ്യുന്നത്. ഐസ്‌ക്രീമും ഉപ്പിലിട്ടതും പൊരിച്ച പലഹാരങ്ങളുമെല്ലാം കഴിച്ച് സന്ദര്‍ശകര്‍ക്ക് മടങ്ങാം.












Click it and Unblock the Notifications