ബെംഗളൂരു യാത്ര എളുപ്പമാകും; മേപ്പാടിയിലേക്ക് 8 കി.മീ തുരങ്കപാത വരുന്നു, താമരശേരി ചുരം ഇനി വേണ്ട
കോഴിക്കോട്: താമരശേരി ചുരം ഒഴിവാക്കി പുതിയ ഇരട്ട തുരങ്ക പാത വരുന്നു. തിരുവമ്പാടി മണ്ഡലത്തില്‍ നിന്ന് വയനാട് ജില്ലയിലെ മേപ്പാടിയിലേക്ക് എത്തുന്ന രീതിയിലാണ് ഭൂമി തുരന്നുള്ള പാത. പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം ആഗസ്റ്റ് 31ന് വൈകീട്ട് ആനക്കാംപൊയില്‍ സ്കൂളിലെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. നാല് വര്‍ഷത്തിനകം പാതയുടെ നിര്‍മാണം പൂര്‍ത്തിയാകും.
പാതയുടെ നിര്‍മാണം സൂഗമമായി പൂര്‍ത്തിയായാല്‍ നേട്ടങ്ങള്‍ അനവധിയാണ്. എന്നാല്‍ പരിസ്ഥിതി ദുര്‍ബല മേഖലയായ പശ്ചിമഘട്ട കുന്നുകള്‍ക്കും മരങ്ങള്ക്കുമിടയിലൂടെയാണ് പാത എന്നത് ആശങ്കയും ഇരട്ടിയാക്കുന്നു. വയനാട്ടില്‍ ഉരുള്‍പ്പൊട്ടലുണ്ടായ മുണ്ടക്കൈക്ക് 10 കിലോമീറ്റര്‍ മാത്രം അകലെയാണ് കോഴിക്കോട് നിന്ന് പാത കയറി ചെല്ലുന്ന ഇടം.

2134 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. പൊതുമാരമത്ത് വകുപ്പ്, കിഫ്ബി, കൊങ്കണ്‍ റെയില്‍വെ എന്നിവയുടെ സഹകരണത്തോടെയാണ് പാതയുടെ നിര്‍മാണം നടക്കുക. ഭോപ്പാല്‍ ആസ്ഥാനമായുള്ള ദിലീപ് ബില്‍ഡ്കോണ്‍ ആണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ നിര്‍മാണ ഉദ്ഘാടനം കഴിഞ്ഞാല്‍ പദ്ധതി നടത്തിപ്പിലേക്ക് കടക്കും.
താമരശേരി ചുരം വഴിയുള്ള യാത്ര പലപ്പോഴും പ്രയാസം നേരിടുന്നുണ്ട്. നിര്‍മാണം പൂര്‍ത്തിയായാല്‍ ഇന്ത്യയിലെ ഏറ്റവും നീളമുള്ള മൂന്നാമത്തെ തുരങ്കപാതയാകുമിത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ സ്വര്‍ഗക്കുന്ന് മുതല്‍ തുടങ്ങുന്ന പാത വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലുള്ള കള്ളാടിയിലാണ് എത്തിച്ചേരുക. 8.11 കിലോമീറ്ററാണ് തുരങ്കം. ഒരു മീറ്റര്‍ വീതിയില്‍ ഇരുവശത്തും നടപ്പാത, എട്ട് മീറ്റര്‍ വീതിയില്‍ റോഡ്, ഇരട്ട തുരങ്കങ്ങള്‍ ബന്ധിപ്പിക്കുന്ന ഇടറോഡും ഇതോടൊപ്പമുണ്ടാകും.
എടുത്തുപറയുന്ന നേട്ടങ്ങള്‍ ഇതാണ്
ആനക്കാംപൊയിലില്‍ നിന്നും മേപ്പാടിയിലേക്ക് നിലവില്‍ 42 കിലോമീറ്ററാണ്. തുരങ്കപാത വരുന്നതോടെ ഇത് 20 കിലോമീറ്ററായി ചുരുങ്ങും. താമരശേരി ചുരം കയറാതെ കോഴിക്കോട് നിന്ന് വയനാട്ടിലെത്താം. കൊച്ചി-ബെംഗളൂരു ദൂരം കുറയുകയും ചെയ്യും. സാമ്പത്തിക നേട്ടം, ടൂറിസം, ചരക്കുകടത്ത് എളുപ്പമാക്കല്‍ തുടങ്ങിയ നേട്ടങ്ങളും സര്‍ക്കാര്‍ മുന്‍കൂട്ടി കാണുന്നു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇനി നിര്‍മാണം തുടങ്ങാന്‍ മറ്റു തടസങ്ങള്‍ ഇല്ലെങ്കിലും ജനങ്ങളുടെ ആശങ്ക നീങ്ങിയിട്ടില്ല. അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ നിര്‍മാണങ്ങള്‍ ഒഴിവാക്കണം എന്നാണ് മാധവ് ഗാഡ്കില്‍ നിര്‍ദേശിക്കുന്നത്. ഏറ്റവും കൂടുതല്‍ മണ്ണിടിച്ചിലുണ്ടാകുന്ന പ്രദേശങ്ങളിലൂടെയാണ് തുരങ്ക പാത വരുന്നത് എന്നതും ആശങ്ക ബാക്കിയാക്കുന്നു.
മല തുരക്കാന്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കണം, പരിസ്ഥിതി നാശം ഒഴിവാക്കണം, ആദിവാസി, വന്യജീവി പ്രശ്നങ്ങള്‍ പരിഹരിക്കണം, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൂക്ഷ്മ സ്കെയില്‍ മാപ്പിങ് വേണം, ടണലിന്റെ ഇരുഭാഗത്തും കാലാവസ്ഥ നിരീക്ഷണ സ്റ്റേഷനുകള്‍ സ്ഥാപിക്കണം, നാലുപേരടങ്ങുന്ന നിരീക്ഷണ സമിതി രൂപീകരിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുള്ളത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications