Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാടന്‍ ചൂടില്‍ നിന്ന് മോചനം വേണോ? ഗവിയിലേക്കും മൂന്നാറിലേക്കും യാത്രയൊരുക്കി കെഎസ്ആര്‍ടിസി

സ്‌കൂളുകള്‍ അടച്ചതോടെ കേരളത്തില്‍ വേനലവധിക്കാലം ആരംഭിച്ചിരിക്കുകയാണ്. ഇനി രണ്ട് മാസക്കാലം അടിച്ചുപൊളിക്കാനുള്ള പ്ലാനിലായിരിക്കും വിദ്യാര്‍ത്ഥികളും അവരുടെ വീട്ടുകാരും. കേരളത്തിലെ മിക്ക കുടുംബങ്ങളും ഈ വേനലവധിക്കാലത്താണ് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നത്. കുടുംബ സമേതം ഒന്നോ രണ്ടോ ദിവസത്തേക്കുള്ള യാത്രയായിരിക്കും എല്ലാവരും തിരഞ്ഞെടുക്കുക.

വേനല്‍ ആയതിനാല്‍ തന്നെ തണുത്ത കാലാവസ്ഥയുള്ള സ്ഥലങ്ങളിലേക്കാണ് ഇപ്പോള്‍ യാത്ര പോകാന്‍ പറ്റിയ സമയം. കഴിഞ്ഞ കുറെ നാളുകളായി കെ എസ് ആര്‍ ടി സി ഒരുക്കുന്ന ബജറ്റ് ടൂറിസത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലാ ഡിപ്പോകളില്‍ നിന്നും കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ ഇത്തരത്തില്‍ യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്.

KSRTC

സഞ്ചാരികളില്‍ നിന്ന് വലിയ സ്വീകാര്യത ഇതിന് ലഭിക്കുന്നുമുണ്ട്. ഇപ്പോഴിതാ പാലക്കാട് നിന്നും കെ എസ് ആര്‍ ടി സി ഈ വേനലവധിക്കാലം ആഘോഷമാക്കാന്‍ വിനോദ യാത്രകള്‍ ഒരുക്കുകയാണ്. പാലക്കാടന്‍ ചൂടില്‍ നിന്ന് മോചനം നല്‍കാന്‍ വാഗമണ്‍, കുമരകം, ഗവി, മലയാറ്റൂര്‍, മൂന്നാര്‍, സൈലന്റ് വാലി, നെല്ലിയാമ്പതി തുടങ്ങിയ തണുത്ത കാലാവസ്ഥയുള്ള സ്ഥലങ്ങളിലേക്കാണ് കെ എസ് ആര്‍ ടി സി യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.

ഏപ്രിലിലെ യാത്രകളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പാലക്കാട് കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ പുറത്തുവിട്ടിട്ടുണ്ട്. പാലക്കാട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്ന് ആദ്യമായി ആരംഭിക്കുന്ന വാഗമണ്‍ - കുമരകം പാക്കേജ് ആണ് ഇതിലെ പ്രധാന ആകര്‍ഷണം. പാലക്കാട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്ന് ഈ മാസം കപ്പല്‍ യാത്രയും കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

ചിറ്റൂര്‍, വടക്കഞ്ചേരി, മണ്ണാര്‍ക്കാട് എന്നീ കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ നിന്നു മലയാറ്റൂരിലേക്കും യാത്രയുണ്ട്. പാലക്കാട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്ന് ഏപ്രില്‍ മൂന്നിന് സൈലന്റ് വാലിയിലേക്ക് യാത്ര പോകുന്നതോടെ ഏപ്രിലിലെ വിനോദ സഞ്ചാര യാത്രകള്‍ക്ക് തുടക്കമാകും. ആറാം തിയതിയാണ് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര. ഒരു പകലും രണ്ട് രാത്രിയും ഉള്‍പ്പെടുന്ന ഗവി യാത്ര ഏപ്രില്‍ 11 നാണ് നിശ്ചയിച്ചിരിക്കുന്നത്.

ഏപ്രില്‍ 12 ന് വീണ്ടും നെല്ലിയാമ്പതി, മലക്കപ്പാറ എന്നിവിടങ്ങളിലേക്കും 13 ന് നെല്ലിയാമ്പതി, ആലപ്പുഴ എന്നിവിടങ്ങളിലേക്കും കെ എസ് ആര്‍ ടി സി യാത്രയുണ്ട്. ഏപ്രില്‍ 16 ന് വയനാടിലേക്കുള്ള യാത്ര രണ്ടു പകലും രണ്ട് രാത്രിയും ഉള്ളതാണ്. 17 ന് വീണ്ടും നെല്ലിയാമ്പതിയിലേക്ക് പോകും. ഈ പാക്കേജില്‍ സൈലന്റ്വാലി കൂടിയുണ്ട്. ഏപ്രില്‍ 18 ന് നെല്ലിയാമ്പതി, 20 ന് നെല്ലിയാമ്പതി, നിലമ്പൂര്‍, ഗവി പാക്കേജ് എന്നിവയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഒരു പകലും രണ്ട് രാത്രിയും നീണ്ട് നില്‍ക്കുന്ന യാത്രയാണിത്. ഏപ്രില്‍ 21 നാണ് എല്ലാവരും കാത്തിരിക്കുന്ന വാഗമണ്‍ - കുമരകം യാത്ര. രണ്ട് വീതം പകലും രാത്രിയുമാണ് ഈ യാത്ര. ഒരു പകലും രണ്ട് രാത്രിയും നീളുന്ന ഗവി യാത്രയും രണ്ട് പകലും രണ്ട് രാത്രിയും നീളുന്ന മൂന്നാര്‍ യാത്രയും ഏപ്രില്‍ 26 നാണ് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ 27 ന് നെല്ലിയാമ്പതി, മലക്കപ്പാറ, സൈലന്റ്വാലി യാത്രകളും നിശ്ചയിച്ചിട്ടുണ്ട്.

അതിനിടെ ഏപ്രില്‍ 17 നും 30 നും കൊച്ചിയില്‍ കപ്പല്‍ യാത്രയും കെ എസ് ആര്‍ ടി സി ക്രമീകരിച്ചിട്ടുണ്ട്. പാലക്കാട് കെ എസ് ആര്‍ ടി സി ഡിപ്പോയിലെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9447837985, 8304859018 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. മണ്ണാര്‍ക്കാട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും യാത്രകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഏപ്രില്‍ മൂന്നിന് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന മാമലക്കണ്ടം, മൂന്നാര്‍ യാത്രയോടെ മണ്ണാര്‍ക്കാട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നുള്ള യാത്രകള്‍ ആരംഭിക്കും.

ഏപ്രില്‍ ആറിന് നിലമ്പൂരിലേക്കും 10 ന് സൈലന്റ് വാലിയിലേക്കും ഇവിടെ നിന്ന് യാത്രയുണ്ടായിരിക്കും. ഏപ്രില്‍ 12 നാണ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മാമലക്കണ്ടം, മൂന്നാര്‍ യാത്ര. ഏപ്രില്‍ 13 ന് നെല്ലിയാമ്പതി യാത്രയും 16 ന് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഗവി യാത്രയും നിശ്ചയിച്ചിട്ടുണ്ട്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന വയനാട് യാത്ര ഏപ്രില്‍ 18 നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഏപ്രില്‍ 20 ന് കുട്ടനാട്, 27 ന് മലയാറ്റൂര്‍, മലക്കപ്പാറ എന്നിങ്ങനെയും യാത്രകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഏപ്രില്‍ 23 നാണ് കൊച്ചിയില്‍ കപ്പല്‍ യാത്ര ഒരുക്കിയിരിക്കുന്നത്. മണ്ണാര്‍ക്കാട് കെ എസ് ആര്‍ ടി സി ഡിപ്പോയിലെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9446353081, 8075347381 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ചിറ്റൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നുള്ള വിനോദ യാത്രകള്‍ക്ക് ഏപ്രില്‍ മൂന്നിനാണ് തുടക്കമാകുക.

ഏപ്രില്‍ മൂന്നിന് സൈലന്റ് വാലിയിലേക്കാണ് ചിറ്റൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ആദ്യ യാത്ര. ആറിന് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന നെല്ലിയാമ്പതി, മലക്കപാറ, ഗവി പാക്കേജ് ഉണ്ട്. ഏപ്രില്‍ 11 ന് മലയാറ്റൂരിലേക്കും 13 ന് നെല്ലിയാമ്പതിയിലേക്കും യാത്ര നിശ്ചയിച്ചിട്ടുണ്ട്. ഏപ്രില്‍ 17 നാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന മൂന്നാര്‍ യാത്ര നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ 13 ന് നിലമ്പൂരിലേക്കും 20 ന് നെല്ലിയാമ്പതിയിലേക്കും യാത്രയുണ്ട്.

Take a Poll

ഏപ്രില്‍ 27 ന് ആലപ്പുഴ ഹൗസ് ബോട്ട് സവാരിക്കുള്ള യാത്രയും ചിറ്റൂരില്‍ നിന്ന് പുറപ്പെടും. അതേദിവസം തന്നെ നെല്ലിയാമ്പതി, മലയാറ്റൂര്‍ യാത്രയും പോകുന്നുണ്ട്. ഏപ്രില്‍ 8 നാണ് കൊച്ചിയില്‍ നിന്നുള്ള കപ്പല്‍ യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ചിറ്റൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9495390046 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

വടക്കഞ്ചേരി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്ന് ഏപ്രില്‍ ആറിനാണ് യാത്രകള്‍ ആരംഭിക്കുക. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മലക്കപ്പാറ, ഗവി യാത്ര ഏപ്രില്‍ ആറിനും സൈലന്റ് വാലി യാത്ര ഏപ്രില്‍ ഏഴിനും നിശ്ചയിച്ചിരിക്കുന്നു. 11 ന് മലയാറ്റൂരിലേക്കും 17 ന് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മലക്കപ്പാറ, മൂന്നാര്‍ യാത്രയും വടക്കഞ്ചേരി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്ന് നിശ്ചയിച്ചിട്ടുണ്ട്. ഏപ്രില്‍ 27 നാണ് നിലമ്പൂര്‍, മലയാറ്റൂര്‍ യാത്ര. വടക്കാഞ്ചേരി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നുള്ള യാത്രയുടെ വിവരങ്ങള്‍ക്ക് 9495390046 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+