കെഎസ്ആര്‍ടിസി 5 ബസുകള്‍; തിരുവനന്തപുരത്ത് നിന്ന് രാത്രി 12.30ന് പുറപ്പെടും, എസി ടിക്കറ്റ് 467 രൂപ

കെഎസ്ആര്‍ടിസി തിരുവനന്തപുരത്ത് നിന്ന് അഞ്ച് സര്‍വീസുകള്‍ ആരംഭിച്ചു. വെറ്റ് ലീസ് വ്യവസ്ഥയില്‍ സ്വകാര്യ ബസ് ഉടമകള്‍ കൈമാറിയ ബസുകളാണ് സര്‍വീസ് നടത്തുന്നത്. 4 സര്‍വീസുകള്‍ പാലക്കാട്ടേക്കും ഒരു സര്‍വീസ് അമൃതയിലേക്കുമാണ്. രണ്ട് എസി ബസുകളും മൂന്ന് നോണ്‍ എസി ബസുകളുമാണ് വെറ്റ് ലീസ് വ്യവസ്ഥയില്‍ കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്.

രണ്ട് എസി ബസുകളും രണ്ടു നോണ്‍ എസി ബസുകളും പാലക്കാട്ടേക്കാണ് സര്‍വീസ് നടത്തുക. ഒരു നോണ്‍ എസി ബസ് അമൃതയിലേക്കും. സ്വകാര്യ ബസ് വാടകയ്ക്ക് എടുത്ത് കെഎസ്ആര്‍ടിസിയുടെ ഭാഗമാക്കാന്‍ അടുത്തിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഉടമകള്‍ക്ക് വാടക നല്‍കും. ബസ് കണ്ടക്ടര്‍ കെഎസ്ആര്‍ടിസി നിയമിക്കുന്ന ജീവനക്കാരനായിരിക്കും.

ksrtc thiruvananthapuram palakkad ac bus-

തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കുള്ള എസി ബസ് രാത്രി 12.30നാണ് സെന്‍ട്രല്‍ ബസ് സ്റ്റാന്റില്‍ നിന്ന് പുറപ്പെടുക. പിറ്റേന്ന് രാവിലെ 9.40ന് പാലക്കാടെത്തും. ഈ ബസ് പാലക്കാട് നിന്ന് ഉച്ചയ്ക്ക് ശേഷം 1.45ന് മടക്ക യാത്ര ആരംഭിക്കും. രാത്രി 12 മണിക്ക് മുമ്പായി തിരുവനന്തപുരം സെന്‍ട്രല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ എത്തും. 467 രൂപയാണ് ടിക്കറ്റ് നിരക്ക്.

നോണ്‍ എസി ബസുകള്‍ ഉപയോഗിച്ചുള്ള പാലക്കാട് സര്‍വീസ് തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.30ന് പുറപ്പെട്ട് വൈകീട്ട് 5.15ന് പാലക്കാട് എത്തും. പാലക്കാട് നിന്ന് രാത്രി പത്തേമുക്കാലിന് മടക്ക യാത്ര ആരംഭിക്കും. 411 രൂപയാണ് ഈ ബസിന് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

അമൃതയിലേക്കുള്ള നോണ്‍ എസി ബസ് തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.15ന് പുറപ്പെട്ട് ഉച്ചയ്ക്ക് 11.30ന് അമൃതയില്‍ എത്തും. ഉച്ചയക്ക് ശേഷം 1.20ന് മടങ്ങി രാത്രി എട്ടിന് തിരുവനന്തപുരത്ത് എത്തിച്ചേരും. 276 രൂപയാണ് ടിക്കറ്റ് നിരക്ക്.

കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ വാടക നിശ്ചയിച്ചാണ് ഈ സ്വകാര്യ ബസുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുക്കുന്നത്. കിലോമീറ്ററിന് 50 രൂപ നല്‍കാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. അല്‍പ്പം കൂടുതല്‍ വേണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. ബസിന്റെ ചെലവുകളെല്ലാം ഉടമ എടുക്കണം എന്നതാണ് നിബന്ധന. ബസ് ഡഡ്രൈവറെ ഉടമയ്ക്ക് നിശ്ചയിക്കാം.

ഇതുവരെ അഞ്ച് ബസുകള്‍ മാത്രമാണ് വെറ്റ് ലീസ് വ്യവസ്ഥയില്‍ സര്‍വീസ് ആരംഭിച്ചിട്ടുള്ളത്. കൂടുതല്‍ ബസുകള്‍ സമാന വ്യവസ്ഥയില്‍ കെഎസ്ആര്‍ടിസി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ ബസ് വാങ്ങുന്ന അമിത ചെലവില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് രക്ഷപ്പെടാനുള്ള മാര്‍ഗം കൂടിയാണിത്. അതേസമയം, നഷ്ടത്തിലാണ് എന്ന സ്വകാര്യ ബസ് ഉടമകളുടെ പരാതിയും ഇവിടെ പരിഹരിക്കപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma