കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് കോഴിക്കോടും; 3 മണി മുതല്‍ സര്‍വീസ്, തുറന്ന ബസില്‍ നഗരം ചുറ്റാം
കോഴിക്കോട്: തിരുവനന്തപുരത്തും മൂന്നാറിലും തൃശൂരിലും ഹിറ്റടിച്ച കെഎസ്ആര്‍ടിസിയുടെ ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ് കോഴിക്കോടും. മന്ത്രി മുഹമ്മദ് റിയാസ് ബസ് ഫ്ളാഗ് ഓഫ് ചെയ്തു. കോഴിക്കോട് നഗരത്തില്‍ മാത്രം സര്‍വീസ് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. വൈകാതെ ബേപ്പൂരിലേക്കും ചാലിയത്തേക്കും സര്‍വീസ് നീട്ടും.
കെഎസ്ആര്‍ടിസിയിലെ ബജറ്റ് ടൂറിസം സെല്ലിനെ ശക്തിപ്പെടുത്താനാണ് ഡബിള്‍ ഡക്കര്‍ ബസ് കോഴിക്കോടിന് അനുവദിച്ചിരിക്കുന്നത്. വിനോദങ്ങള്‍ക്ക് എപ്പോഴും വലിയ ജനപിന്തുണ ലഭിക്കുന്ന കോഴിക്കോട് ഡബിള്‍ ഡക്കര്‍ ഹിറ്റാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. താഴെ ഉള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ മുകളിലെ നിലയിലാണ്.

മുകള്‍ ഭാഗം തുറന്നു കിടക്കുന്നതിനാല്‍ ഇവിടെ ഇരുന്ന് നഗരം കാണുന്നത് ആനന്ദകരമാകും. മുകളിലെ നിലയിലെ സീറ്റിന് ടിക്കറ്റ് നിരക്ക് കൂടുതലാണ്. ടിക്കറ്റ് നിരക്ക് സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ല. ചില മരച്ചില്ലകള്‍ വെട്ടി ഒതുക്കാനുണ്ടെന്നും അത് കഴിഞ്ഞാല്‍ റൂട്ട് നിശ്ചയിച്ച് സര്‍വീസ് തുടങ്ങുമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു.
സരോവരം ബൈപ്പാസ്, അരയിടത്തുപാലം, മാനാഞ്ചിറ, ഫ്രാന്‍സിസ് റോഡ്, കോതിപ്പാലം, സൗത്ത് ബീച്ച്, ലയണ്‍സ് പാര്‍ക്ക്, ഗാന്ധി റോഡ്, ഭട്ട് റോഡ് എന്നിവിടങ്ങളിലൂടെയാണ് സര്‍വീസ് നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്. നഗരത്തോട് ചേര്‍ന്നു കിടക്കുന്ന ടൂറിസം കേന്ദ്രങ്ങളിലേക്കും സര്‍വീസ് നീട്ടിയേക്കും. ബേപ്പൂര്‍ ഇതിലൊന്നാണ്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ആരംഭിച്ച് രാത്രി പത്തര വരെ ആയിരിക്കും ബസ് സര്‍വീസ് നടത്തുക.
മുകളില്‍ 36, താഴെ 28 സീറ്റുകള്‍
പരിസ്ഥിതി സൗഹൃദമായ ബസ് ആയിരിക്കണം എന്ന് നിര്‍ബന്ധമുള്ളതിനാല്‍ ഇലക്ട്രോണിക് ബസ് ആണ് കോഴിക്കോട് എത്തിയിരിക്കുന്നത്. മുകളിലെ നിലയില്‍ 36 സീറ്റുകളാണുള്ളത്. താഴെ 28 സീറ്റുകളും. താഴെ ടിക്കറ്റ് നിരക്ക് കുറവായിരിക്കും. എന്നാല്‍ മുകളിലെ ഓപണ്‍ നിലയില്‍ യാത്ര ചെയ്യാനാണ് രസകരം. അതുകൊണ്ടുതന്നെ ഇവിടെ ടിക്കറ്റ് നിരക്ക് കൂടും.
നഗര കാഴ്ച കാണാന്‍ കൂടുതല്‍ പേര് എത്തുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കോഴിക്കോട് വന്നാല്‍ എല്ലാവരും പോകുന്നത് ബീച്ചിലേക്ക് ആയിരിക്കും. എന്നാല്‍ നഗരം ചുറ്റിക്കാണാന്‍ അവസരം ലഭിച്ചാല്‍ കൂടുതല്‍ പേര് ഉപയോഗപ്പെടുത്തും. സരോവരം പാര്‍ക്ക്, മാനാഞ്ചിറ, ബീച്ച് തുടങ്ങി ടൂറിസ്റ്റുകള്‍ കൂടുതലുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുക.
തിരുവനന്തപുരത്താണ് കേരളത്തില്‍ ആദ്യമായി ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സര്‍വീസ് ആരംഭിച്ചത്. പിന്നീട് മൂന്നാറിലേക്ക് കൂടി ബസ് എത്തിയതോടെ കൂടുതല്‍ ജനകീയമായി. മൂന്നാറിലെത്തുന്നവര്‍ക്ക് ഈ ബസില്‍ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. മന്ത്രി രാജന്റെ ആവശ്യം പരിഗണിച്ച് തൃശൂരിലേക്കും ബസ് അനുവദിച്ചിരുന്നു. തൃശൂര്‍ നഗരത്തില്‍ നിന്ന് മൃഗശാലയിലേക്കാണ് ബസ് സര്‍വീസ് നടത്തുന്നത്.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക















Click it and Unblock the Notifications