Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ഇഴയുന്നു; വരുമാനം കുത്തനെ ഇടിഞ്ഞു, ആളില്ലാത്ത സര്‍വീസ്

കോഴിക്കോട്: വളരെ ആഘോഷത്തോടെ കോഴിക്കോട് നഗരത്തിലെത്തിയ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസിന്റെ വരുമാനം കുത്തനെ കുറഞ്ഞു. നേരത്തെ 12000 രൂപ വരെയുണ്ടായിരുന്ന വരുമാനം 5000ത്തിലേക്ക് കൂപ്പുകുത്തി. ചെലവ് വര്‍ധന കൂടി കണക്കാക്കിയാല്‍ കഷ്ടിച്ചാണ് മുന്നോട്ട് പോകുന്നത്. ഇങ്ങനെ പോയാല്‍ വൈകാതെ സര്‍വീസ് അവസാനിപ്പിക്കേണ്ടി വരും.

സിനിമകളെല്ലാം വന്‍ ഹിറ്റ്; 30ാം വയസില്‍ കളംവിട്ടു, പിന്നെ കണ്ടത് 3300 കോടിയുടെ ബിസിനസുകാരനായി
സിനിമകളെല്ലാം വന്‍ ഹിറ്റ്; 30ാം വയസില്‍ കളംവിട്ടു, പിന്നെ കണ്ടത് 3300 കോടിയുടെ ബിസിനസുകാരനായി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന മാസങ്ങളിലാണ് കോഴിക്കോട്ടേക്ക് ഡബിള്‍ ഡക്കര്‍ ബസ് അനുവദിച്ചത്. തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും മൂന്നാറിലുമെല്ലാം ഡബിള്‍ ഡക്കര്‍ സര്‍വീസ് തുടങ്ങിയ പിന്നാലെയാണ് കോഴിക്കോട്ടേക്കും ബസ് എത്തിയത്. തുറന്ന ബസില്‍ നഗരം കാണാന്‍ ഒട്ടേറെ പേര്‍ എത്തുമെന്ന് കരുതി. ആദ്യം ശരിയായെങ്കിലും പിന്നീട് പാളി.

ksrtc double decker bus kozhikode-

കഴിഞ്ഞ മാര്‍ച്ച് അവസാന വാരത്തിലാണ് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് തുടങ്ങിയത്. ഇതുവരെ 5600ല്‍ താഴെ ആളുകളാണ് ഈ ബസില്‍ യാത്ര ചെയ്തിട്ടുള്ളത്. താഴത്തെ നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ മുകളില്‍ ഉയര്‍ന്ന നിരക്കാണ്. ആദ്യഘട്ടത്തില്‍ വലിയ പിന്തുണ ലഭിച്ചെങ്കിലും പിന്നീട് ആളുകള്‍ കുറഞ്ഞു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ സര്‍വീസ് നടത്തുന്ന ബസ് ബേപ്പൂരിലേക്ക് നീട്ടാനും ആലോചനയുണ്ടായിരുന്നു.

ഗോള്‍ഡ് ഹബ്ബിന് 10 കോടി; സ്വര്‍ണത്തില്‍ തൊട്ട് വിഡി സതീശന്‍, കൊച്ചി-തൃശൂര്‍ ആഭരണ ഇടനാഴി
ഗോള്‍ഡ് ഹബ്ബിന് 10 കോടി; സ്വര്‍ണത്തില്‍ തൊട്ട് വിഡി സതീശന്‍, കൊച്ചി-തൃശൂര്‍ ആഭരണ ഇടനാഴി

ഏപ്രില്‍ മാസത്തില്‍ ഒരു ദിവസം 12000 രൂപ വരെ കളക്ഷന്‍ കിട്ടിയിരുന്നു. എന്നാല്‍ പിന്നീട് കുറയാന്‍ തുടങ്ങി. വേനല്‍ ഒരു കാരണമാകാം. പശ്ചിമേഷ്യയിലെ പ്രതിസന്ധി ഗള്‍ഫ് പണത്തിന്റെ വരവിനെ ബാധിച്ചത്, പിന്നീട് സ്‌കൂള്‍ തുറക്കുന്ന സാഹചര്യം തുടങ്ങി പലവിധ കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ ലാഭകരമാക്കാനുള്ള പുതിയ തന്ത്രമൊന്നും ആസൂത്രണം ചെയ്തിട്ടില്ല എന്നതാണ് എടുത്തു പറയേണ്ടത്.

പശ്ചിമേഷ്യയിലെ പ്രതിസന്ധി കോഴിക്കോട്ടെ എല്ലാ വിപണികളെയും ബാധിച്ചിട്ടുണ്ട്. ബീച്ചിലേക്ക് കൂടുതല്‍ പേര്‍ എത്തുന്ന വൈകീട്ടാണ് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ചില ദിവസങ്ങളില്‍ 1800 രൂപ വരെ കിട്ടുന്ന അവസ്ഥയിലേക്ക് എത്തി. ഇങ്ങനെ പോയാല്‍ വരുമാനം ഇനിയും കുറയുമെന്ന ജീവനക്കാര്‍ ആശങ്കപ്പെടുന്നു.

ചെലവ് കൂടുതലും വരവ് കുറവും ആയത് കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കറിന് തിരിച്ചടിയായി. ചാര്‍ജിങിന് വേണ്ടി സ്വകാര്യ സ്ഥാപനത്തെയാണ് ആശ്രയിക്കുന്നത്. ഇതിന് 2500 രൂപ ദിവസവും വേണ്ടി വരുന്നു. കെഎസ്ആര്‍ടിസിയുടെ ചാര്‍ജിങ് സംവിധാനം കേടായ ശേഷം ഇതുവരെ നന്നാക്കിയിട്ടില്ല. ഈ ചാര്‍ജിങ് സംവിധാനം സ്ഥാപിക്കുന്നതിന് വലിയ ചെലവ് കെഎസ്ആര്‍ടിസിക്ക് വന്നിരുന്നു. ചാര്‍ജിങ് സംവിധാനം ശരിയാക്കിയാല്‍ അമിത ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്നും ജീവനക്കാര്‍ സൂചിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+