അറബിക്കടലില്‍ കപ്പല്‍ യാത്ര, ആലപ്പുഴയില്‍ ഹൗസ് ബോട്ട് യാത്ര; ഞെട്ടിക്കാന്‍ വീണ്ടും കെഎസ്ആര്‍ടിസി
കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം യാത്രയ്ക്ക് വിനോദസഞ്ചാരികളില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ചുരുങ്ങിയ ചെലവില്‍ ആനവണ്ടിയിലിരുന്ന് നാട് കാണാം എന്നതാണ് കെ എസ് ആര്‍ ടി സി വിനോദസഞ്ചാരികള്‍ക്ക് നല്‍കുന്ന വാഗ്ദാനം. എന്നാല്‍ കേവലം ആനവണ്ടി യാത്ര മാത്രമല്ല കെ എസ് ആര്‍ ടി സഞ്ചാരികള്‍ക്ക് മുന്നിലേക്ക് സമ്മാനിച്ചിരിക്കുന്നത്.
കപ്പല്‍ യാത്രയും ഹൗസ് ബോട്ട് യാത്രയുമൊക്കെ കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം സംരംഭത്തിന് കീഴില്‍ യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നുണ്ട്. ഈ മാര്‍ച്ചിലെ ചുട്ടുപൊള്ളുന്ന വേനലില്‍ നിന്ന് ആശ്വാസമായാണ് കപ്പല്‍, ഹൗസ് ബോട്ട് യാത്രകളുമായി കെഎസ് ആര്‍ ടി സി എത്തിയിരിക്കുന്നത്. കെ എസ് ആര്‍ ടി സി കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെല്‍ ആണ് ഈ യാത്രകള്‍ ഒരുക്കിയിരിക്കുന്നത്.

മാര്‍ച്ചില്‍ നെഫര്‍റ്റിറ്റി കപ്പല്‍ യാത്രയും ആലപ്പുഴ ഹൗസ് ബോട്ട് യാത്രയുമാണ് കെ എസ് ആര്‍ ടി സി കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെല്‍ സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 26 ന് രാവിലെ ഏഴ് മണിക്ക് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ നിന്നാണ് കപ്പല്‍ യാത്ര പുറപ്പെടുക. മാര്‍ച്ച് 27 ന് വൈകീട്ട് മൂന്ന് മണിക്ക് തിരികെയത്തും. ഒരാള്‍ക്ക് 4160 രൂപയാണ് ടിക്കറ്റ് നിരക്ക്. കടലിലെ ഉല്ലാസയാത്രക്ക് ആഡംബര സൗകര്യങ്ങളോടു കൂടിയ നമ്മെ വിസ്മയിപ്പിക്കുന്ന ജലയാനമാണ് നെഫര്‍റ്റിറ്റി
ഓഡിറ്റോറിയം, സ്വീകരണഹാള്‍, മ്യൂസിക് വിത്ത് അപ്പര്‍ ഡെക്ക് ഡിജെ, രസകരമായ ഗെയിമുകള്‍, ഭക്ഷണശാല, കുട്ടികള്‍ക്കുള്ള കളിസ്ഥലം, 3 തിയ്യേറ്റര്‍, എന്നിവ നെഫര്‍റ്റിറ്റിയിലുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്കാണ് അവസരം ലഭിക്കുക. ആലപ്പുഴ ഹൗസ് ബോട്ട് യാത്ര ഈ മാസം 29 ന് പുറപ്പെടും. രാത്രി 10 മണിയ്ക്ക് യാത്ര ആരംഭിക്കും. കായലും ബീച്ചും കെട്ടുവള്ളങ്ങളും ചേര്‍ന്ന ഒരു ടൂറിസം പാക്കേജാണ് ആലപ്പുഴ പാക്കേജില്‍ അടങ്ങിയിരിക്കുന്നത്.
വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലങ്ങളിലൂടെ വള്ളത്തില്‍ നീങ്ങി ആലപ്പുഴയുടെ ദൃശ്യ മനോഹാരിത നേരിട്ട് അനുഭവിച്ചറിയാം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 7907627645, 954447954 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.












Click it and Unblock the Notifications