Get Updates
Get notified of breaking news, exclusive insights, and must-see stories!

ഊട്ടിയും കൊടൈക്കനാലും കൂര്‍ഗും കാണാം... തണുത്തുറഞ്ഞൊരു കെഎസ്ആര്‍ടിസി യാത്ര

കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം യാത്രകള്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള വിനോജ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെ കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ നിന്നും ബജറ്റ് ടൂറിസം സെല്‍ യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. വേനലവധിക്ക് സ്‌കൂള്‍ അടച്ചതോടെ വിനോദയാത്രകള്‍ക്കായി വന്‍ ബുക്കിംഗാണ് വരുന്നത്.

ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് പുറത്തേക്ക് കൂടി വിനോദ യാത്രാ പാക്കേജ് വിപുലീകരിക്കുകയാണ് കെ എസ് ആര്‍ ടി സി. കൊല്ലം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്ന് ഈ മാസം പോകുന്ന വിനോദ യാത്രകളുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ് ബജറ്റ് ടൂറിസം സെല്‍. ഊട്ടി, കൊടൈക്കനാല്‍, മൈസൂരു, കൂര്‍ഗ്, മധുര എന്നിവിടങ്ങളിലേക്കാണ് ട്രിപ്പുകള്‍ ആരംഭിക്കുന്നത്.

KSRTC

പരീക്ഷകള്‍ അവസാനിച്ചതോടെ വേനലവധിക്കാലത്താണ് കേരളത്തിലെ ഇടത്തരം-മധ്യ വര്‍ഗ കുടുംബങ്ങള്‍ വിനോദ യാത്രകള്‍ പോകാറുള്ളത്. ഇത് മുന്നില്‍ക്കണ്ടാണ് കെ എസ് ആര്‍ ടി സി അന്യ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രിലില്‍ പൂര്‍ത്തിയായ എല്ലാ യാത്രകളും മികച്ച അഭിപ്രായം നേടിയതോടെ ഏപ്രില്‍, മെയ് മാസങ്ങളില്‍ കൂടുതല്‍ ട്രിപ്പുകള്‍ ചാര്‍ട്ട് ചെയ്തിരിക്കുകയാണ് കൊല്ലം ഡിപ്പോ.

കൊല്ലം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്ന് ഈ മാസത്തെ ട്രിപ്പുകള്‍ ഏതൊക്കെയാണ് എന്ന് നോക്കം. ഏപ്രില്‍ 14 മുതല്‍ 20 വരെ പൊന്മുടിയിലേക്ക് യാത്ര ചാര്‍ട്ട് ചെയ്തിട്ടുണ്ട്. 770 രൂപയാണ് ടിക്കറ്റ് നിരക്ക്. ഏപ്രില്‍ 17 ന് ഷെഡ്യൂള്‍ ചെയ്ത കന്യാകുമാരി യാത്രയ്ക്ക് 800 രൂപയാണ് നിരക്ക്. ഏപ്രില്‍ 18 നാണ് പാണിയേലി പോര് യാത്ര നിശ്ചയിച്ചിരിക്കുന്നത്. 1050 രൂപയാണ് നിരക്ക്.

ഏപ്രില്‍ 19 ന് പോകുന്ന ഇല്ലിക്കല്‍ കല്ല് യാത്രയ്ക്ക് 820 രൂപയും 20 ന് പോകുന്ന വാഗമണ്‍ യാത്രയ്ക്ക് 1020 രൂപയും ആണ് നിരക്ക്. ഏപ്രില്‍ 21 ന് ഗവിയിലേക്കുള്ള യാത്രയ്ക്ക് 580 രൂപ കൊടുത്താല്‍ മതി. ഇത് കൂടാതെ കപ്പല്‍ യാത്ര (ഏപ്രില്‍ 23), മൂന്നാര്‍ (26), മാംഗോ - മെഡോസ് (26), രാമക്കല്‍മേട് (27), തെന്മല-ജഡായുപാറ എന്നിവിടങ്ങളിലേക്കും യാത്ര പ്ലാന്‍ ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം... ഫോണ്‍: 9747969768, 9995554409, 7592928817.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+