കൊട്ടിയൂർ, കൊല്ലൂർ, കുടജാദ്രി,..മൺസൂൺ തീർത്ഥയാത്ര യാത്രകളുമായി കെഎസ്ആർടിസിയും; പാക്കേജുകൾ
ജൂൺ മാസം എത്തി, ഒപ്പം മഴയും. സാഹസിക യാത്രകളേക്കാൾ തീർത്ഥാടനങ്ങളുടെ സമയമാണിത്. അക്കരെ കൊട്ടിയൂരിലെ വൈശാഖോത്സവവും കൊല്ലൂർ മൂകാംബിക ദർശനവും കുടജാദ്രിയില്‍ സർവ്വജ്ഞപീഠത്തിലേക്കുമുള്ള യാത്രയുമടക്കം പ്രകൃതിയെ അറിഞ്ഞുള്ള യാത്രകളുടെ നേരം. ഈ യാത്രകളൊക്കെ പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബാഗ് പാക്ക് ചെയ്തോളൂ, നമുക്കു പോകാം. കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ കണ്ണൂരിൽ നിന്ന് തീർത്ഥയാത്രകളും വിനോദ യാത്രകളും ഉൾപ്പെടെ നിരവധി പാക്കേജുകളാണ് ജൂൺ മൺസൂൺ യാത്രകൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. യാത്രാ പാക്കേജുകൾ വിശദമായി അറിയാം
കൊട്ടിയൂരിലേക്ക്
ബാവലിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊട്ടിയൂർ ദക്ഷിണകാശി എന്നാണ് അറിയിപ്പെടുന്നത്. 'ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമുണ്ട്. അക്കരക്കൊട്ടിയൂരിലാണ് വൈശാഖോത്സവം നടക്കുന്നത്. 28 ദിവസം നീണ്ടുനിൽക്കുന്നതാണ് ഇത്. ജൂൺ 1 മുതൽ തന്നെ കൊട്ടിയൂരിലേക്ക് കണ്ണൂരിൽ നിന്നും പാക്കേജ് ഉണ്ട്. കൂടാതെ എട്ടിനും ഉണ്ട്. രാവിലെ 6.30-ന് കണ്ണൂരില്‍ നിന്ന് യാത്രകള്‍ പുറപ്പെടും. മാമാനത്തമ്പലം, മൃദംഗശൈലേശ്വരി ക്ഷേത്രം, പുരളിമല അമ്പലം, കൊട്ടിയൂര്‍ ക്ഷേത്രം എന്നിവ ദര്‍ശിച്ച് വൈകീട്ട് 7.30-ന് കണ്ണൂരില്‍ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര. ഒരാള്‍ക്ക് 630 രൂപയാണ് ഈടാക്കുന്നത്. ഇത് കൂടാതെ കൊട്ടിയൂരിലേക്ക് ദൈനംദിന പാക്കേജും ഉണ്ട്.

കൊല്ലൂർ മൂകാംബികയും കണ്ട് വരാം
കൊല്ലൂരിലേക്കുള്ള തീർത്ഥ ജൂണ്‍ 14 മുതലാണ് തുടങ്ങുന്നത്. 21, 28 തീയതികളിലും പാക്കേജ് ഉണ്ട്. രണ്ട് ദിവസം നീണ്ടുനിൽക്കുന്നതാണ് ഇത്. രാത്രി എട്ടോടെ യാത്ര ആരംഭിക്കും. പുലർച്ചെ നാലിന് കെ എസ് ആർ ടി സി ബസ് കൊല്ലൂരില്‍ എത്തും. ആദ്യം ക്ഷേത്ര ദര്‍ശനമാണ്. തുടര്‍ന്ന് കുടജാദ്രിയിലേക്ക് ജീപ്പ് യാത്ര, വൈകീട്ട് വീണ്ടും കൊല്ലൂര്‍ ക്ഷേത്രദര്‍ശനം. രണ്ടാമത്തെ ദിവസം രാവിലെ ഉഡുപ്പി, മധൂര്‍, അനന്തപുര ക്ഷേത്രങ്ങള്‍ കൂടി സന്ദർശിക്കും. വൈകീട്ട് ഏഴിന് കണ്ണൂരില്‍ തിരിച്ചെത്തും. സെമി സ്ലീപ്പര്‍ സൂപ്പര്‍ എക്‌സ്പ്രസ് ബസാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്.
പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും കണ്ണൂർ ബജറ്റ് സെല്ലിന്റെ ജൂൺ മാസത്തെ പാക്കേജിൽ ഉൾപ്പെട്ടിട്ടുണ്ട്. ജൂൺ 23 ന് പൈതൽമല യാത്ര.തുഷാരഗിരി വെള്ളച്ചാട്ടം, എന്‍ ഊര് ആദിവാസി പൈതൃക ഗ്രാമം, പൂക്കോട് തടാകം, ഹണി മ്യൂസിയം, ലക്കിടി വ്യൂ പോയിന്റ് തുടങ്ങിയ ഇടങ്ങളിലേക്കും ജൂണിൽ യാത്ര ഉണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8089463675, 9497007857 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.












Click it and Unblock the Notifications