Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയും കോടയും നിറഞ്ഞ കുടജാദ്രിയിലേക്ക് പോയാലോ? ഓഫ് റോഡ് യാത്രയും ട്രെക്കിങ്ങും ഒപ്പം ക്ഷേത്രങ്ങളും, പാക്കേജ്

ഈ മഴയത്ത് കർണാടകയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ശിവമോഗയിലെ കുടജാദ്രി. സാഹസിക സഞ്ചാരികളുടേയും ട്രെക്കേഴ്സിന്റേയും പ്രീയപ്പെട്ട ഇടങ്ങളിലൊന്ന് കൂടിയാണ് ഇവിടം. അങ്ങനെയുള്ള കുടജാദ്രിയിലേക്ക് ഈ മൺസൂണിൽ ഒരു യാത്ര പോയാലോ? കുറഞ്ഞ ചെലവിൽ കൃത്യമായി പ്ലാൻ ചെയ്തൊരു യാത്രയാണ് പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ കൊട്ടക്കര കെ എസ് ആർ ടി യുടെ ബജറ്റ് സെൽ അവതരിപ്പിക്കുന്ന പാക്കേജ് തിരഞ്ഞെടുക്കാം. ഈ മാസം 12 നാണ് യാത്ര പോകുന്നത്. യാത്രയെ കുറിച്ച് വിശദമായി അറിഞ്ഞാലോ?

കുടജാദ്രിയിലേക്ക്

സമുദ്രനിരപ്പിൽ നിന്നും 1343 മീറ്റർ ഉയരത്തിലാണ് കുടജാദ്രിയുടെ കിടപ്പ്.
കിടിലനൊരു ഓഫ് റോഡ് യാത്ര നടത്തി വേണം കുടജാദ്രിയുടെ സ്റ്റാർട്ടിങ് പോയിന്റ് എത്താൻ. മൂകാംബിക ക്ഷേത്ര നടയിൽ നിന്നും കുടജാദ്രിയിലേക്ക് ജീപ്പുകളുണ്ടാകും.

kudchari2-1

താഴെ നിന്ന് കുത്തനെയൊരു കയറ്റമാണ്. നല്ല മഴക്കാലത്തുള്ള യാത്ര വേറിട്ടൊരു അനുഭവമായിരിക്കും. ചെരുപ്പിടാതെയൊക്കെ ചിലർ മലകയറ്റത്തിന് ശ്രമിക്കാറുണ്ട്, എന്നാൽ നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരമായിരിക്കും അത്, വഴിനീളെയുള്ള കുഞ്ഞ് കുഞ്ഞ് കല്ലുകൾ കാലിൽ തുളച്ച് കയറുമെന്നതിനാൽ മലകയറ്റം കഠിനം തന്നെയായിരിക്കും.

നല്ല ട്രെക്കിങ് ഷൂസ് ധരിച്ച് മലകയറാം, തിങ്ങി നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ കയറ്റം കയറിയാൽ പിന്നെ മൊട്ടക്കുന്ന് പോലൊരിടം. കയറ്റം കയറുമ്പോഴെല്ലാം മഴ അകമ്പടിയേകും, ഇടയ്ക്ക് കോടയും. തിങ്ങി നിൽക്കുന്ന മരങ്ങൾക്കിടയിൽ കോട മൂടി നിൽക്കുന്ന അതിമനോഹര കാഴ്ചയും ആസ്വദിക്കാം. ഇടയ്ക്കിടെ ഭംഗിയുള്ള കുറേ കാട്ട് പൂക്കളും കാണാം.

ഏകദദേശം 12-14 കിമി നീണ്ടുനിൽക്കുന്നതാണ് ട്രെക്കിങ്ങ്. നിങ്ങളുടെ വേഗത അനുസരിച്ചായിരിക്കും ട്രെക്കിങ് പൂർത്തിയാക്കുന്ന സമയവും. കുടജാദ്രി കയറിച്ചെന്നാൽ ശങ്കരാചാര്യരുടെ സർവ്വജ്ഞപീഠം കാണാം. വന്ന ജീപ്പിൽ തന്നെ തിരിച്ച് കുടജാദ്രിയിലേക്ക് തിരിക്കാം. അൽപം സാഹസികതയുള്ള യാത്ര കൂടിയാണിത്. എന്നാൽ അപകടസാധ്യത കുറവാണ്. അതുകൊണ്ട് തന്നെ തീർച്ചയായും മഴക്കാല യാത്രയിൽ കുടജാദ്രി ഉൾപ്പെടുത്താം.

കുടജാദ്രി മാത്രമല്ല പാക്കേജിൽ മൂകാംബിക അടക്കമുള്ള ക്ഷേത്രങ്ങളും

കുടജാദ്രി മാത്രം ലക്ഷ്യം വെച്ചുള്ളതല്ല കൊട്ടക്കരയിൽ നിന്നുള്ള പാക്കേജ്. മൂകാംബിക അടക്കമുള്ള നിരവധി ക്ഷേത്രങ്ങളാണ് ഈ പാക്കേജിലെ ഹൈലൈറ്റ്. മൂകാംബിക, സസ്യാഹാരി ആയി ക്ഷേത്ര കുളത്തിൽ ജീവിച്ച മുതലയായ ബബിയയുടെ പേരിൽ അറിയപ്പെടുന്ന കാസർഗോഡെ അനന്തപൂരം ക്ഷേത്രം, പർശിനികടവ് മുത്തപ്പൻ ക്ഷേത്രം, തൃശൂർ വടക്കും നാഥ ക്ഷേത്രം ഇതിനൊപ്പം ബേക്കൽ കോട്ടയും കണ്ടുമടങ്ങി വരാൻ കഴിയുന്ന തരത്തിലാണ് പാക്കേജ്.

12 ന് രാവിലെ 8 മണിക്കാണ് യാത്ര പുറപ്പെടുന്നത്. 13 ന് രാവിലെ 5 ന് സൗപർണിക, തുടർന്ന് 5.30 ന് മൂകാംബികയിൽ എത്തി ഫ്രഷ് ആയി ക്ഷേത്ര ദർശനം കഴിഞ്ഞു വിശ്രമിച്ച ശേഷം കുടജാദ്രി സന്ദർശനം.തുടർന്ന് മൂകാംബിക നടയിൽ ദീപാരാധന ദർശനവും കഴിഞ്ഞ് അന്ന് അവിടെ തന്നെ താമസം. 14 ന് അതിരാവിലെ പുറപ്പെട്ട് ഉഡുപ്പി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കാസർഗോഡ് അനന്തപുരം ക്ഷേത്രം,ബേക്കൽ കോട്ട,പറശിനികടവ് മുത്തപ്പൻ ക്ഷേത്രം എന്നിവ സന്ദർശിച്ച ശേഷമായിരിക്കും നാട്ടിലേക്കുള്ള മടക്കം. 15 ന് അതിരാവിലെ കൊട്ടാരക്കരയിൽ തിരികെ എത്തും.

യാത്രക്ക് ഒരാൾക്ക് വരുന്ന ചെലവ് 3470 രൂപയാണ്. ഭക്ഷണം, താമസം കുടജാദ്രി ജീപ്പ് ചാർജ് എന്നിവ യാത്രികർ സ്വയം നൽകണം. സീറ്റുകൾക്കും ബുക്കിങ്ങിനും
9567124271, 9447281459 നമ്പറിൽ ബന്ധപ്പെടണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+