കുമാരകത്തേക്ക് ഒരു യാത്ര പോയാലോ? ഒപ്പം വാഗമണും സൈലന്റ് വാലിയും മലമ്പുഴയും..ഇതാ പാക്കേജ്
മഴയത്ത് മാത്രമല്ല, വേനലിലും കണ്ട് തീർക്കാൻ ഒരുപാട് സ്ഥലങ്ങളുണ്ട് നമ്മുടെ കൊച്ച് കേരളത്തിൽ. എന്നാൽ എവിടെ എപ്പോൾ പോകണം എങ്ങനെ കൃത്യമായി ഓരോ ഇടങ്ങളും പോയി വരാം എന്നത് സംബന്ധിച്ച് പലർക്കും അവ്യക്തത ഉണ്ടാകും. അങ്ങനെ കുഴങ്ങി നിൽക്കുന്നുണ്ടെങ്കിൽ യാത്ര പോകാൻ ഏറ്റവും എളുപ്പം കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലുകൾ നടത്തുന്ന ബജറ്റ് യാത്രകളാണ്. യാതൊരു പ്ലാനിങ്ങുമില്ലാതെ യാത്രയുടെ ചെലവ് മാത്രം നമ്മൾ വഹിച്ചാൽ ഈസിയായി ഒരു യാത്ര പോയി വരും. അതും കേരളത്തിൽ ഈ സമയം കണ്ട് തീർക്കേണ്ട മികച്ച ഇടങ്ങളലേക്ക് തന്നെ കെ എസ് ആർ ടി സി പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂർ കെ എസ് ആർ ടി സി ബജറ്റ് സെൽ മെയ് മാസത്തിൽ അവതരിപ്പിച്ച ചില ബജറ്റ് പാക്കേജുകളെ കുറിച്ചാണ് പറയുന്നത്. വിശദമായി നോക്കാം
വാഗമൺ-കുമരകം പാക്കേജ്
ഒരേ സമയം മലയോരവും കായൽ കാഴ്ചകളും ആസ്വിദിക്കാൻ കഴിയുന്ന പാക്കേജ് ആണിത്. വാഗമൺ എന്നാൽ വിനോദസഞ്ചാരികളുടെ പ്രീയപ്പെട്ട ഇടമാണ്. മൊട്ടക്കുന്നുകൾ, പൈൻ കാട് കൂടാതെ അഡ്വഞ്ചർ പാർക്ക് എന്നിവയാണ് ഇവിടെയത്തുന്നവർക്ക് കാണാനുള്ള പ്രധാന കാഴ്ചകൾ. മൊട്ടക്കുന്നിലേക്കുള്ള ചെറിയ ട്രെക്കിങ്ങുകൾ ഏതൊരു സഞ്ചാരിയേയും ആസ്വദിപ്പിക്കും. അത്ര കഠിനമല്ല ഇവിടേക്കുള്ള കയറ്റം, അതുകൊണ്ട് തന്നെ കുട്ടികൾക്കും വലിയവർക്കും ഈ യാത്ര ഒരുപോലെ ആസ്വദിക്കാൻ സാധിക്കും. ഉത്തരേന്ത്യൻ വിനോദസഞ്ചാര ഇടങ്ങളിൽ മാത്രം നമ്മൾ കണ്ട് പരിചയമുള്ള സാഹസിക വിനോദങ്ങൾ വാഗമണിലും നമ്മുക്ക് ആസ്വദിക്കാൻ കഴിയും. ഇവിടുത്തെ ചില്ല് പാലമാണ് മറ്റൊരു ആകർഷണം. ചില്ല് പാലത്തിൽ കയറി നിന്നാൽ കാണുന്ന വിദൂരദൃശ്യങ്ങൾ തീർച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും.

വാഗമണിനൊപ്പം കോട്ടയത്തെ മറ്റൊരു വിനോസഞ്ചാര പ്രദേശമായ കുമരകം കൂടി കണ്ടിട്ടാണ് തിരികെ നാട്ടിലേക്ക് മടങ്ങുക. കുമരകമെന്ന് പറഞ്ഞാൽ തന്നെ നമ്മുടെ മനസിലേക്ക് ഓടി വരുന്ന ചില ചിത്രങ്ങളുണ്ട്. കായലും ഹൗസ് ബോട്ടും കുമരകത്തെ ഗ്രാമീണ കാഴ്ചകളും കായൽ രുചികളുമെല്ലാം. ഇതെല്ലാം ആസ്വദിക്കാൻ കഴിയുന്ന പാക്കേജ് തന്നെയാണ് കെ എസ് ആർ ടി സി നൽകുന്നത്. മെയ് 9 നാണ് ഈ യാത്ര കണ്ണൂരിൽ നിന്നും ആരംഭിക്കുന്നത്. വെള്ളിയാഴ്ച രാത്രി 7 മണിയോടെ പുറപ്പെട്ട് തിരികെ തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് മടങ്ങിയെത്തും. ഭകഷണവും എൻട്രി ഫീസുമെല്ലാം പാക്കേജ് ചെലവിൽ ഉൾപ്പെടും.
സൈലന്റ് വാലി -മലമ്പുഴ
കാടിനെ അറിയാൻ താത്പര്യമുണ്ടോ? എന്നാൽ കണ്ണൂർ കെ എസ് ആർ ടിസിയുടെ ഈ സൈലന്റ് വാലി യാത്ര തിരഞ്ഞെടുക്കാം. പേര് പോലെ തന്നെ നിശബ്ദമാണ് നീലഗിരിക്കുന്നുകളുടെ ഭാഗമായ സൈലന്റ് വാലി. ഏകദേശം 89.53 സ്ക്വയർ കിലോമീറ്ററിലാണ് സൈലന്റ് വാലി സ്ഥിതി ചെയ്യുന്നത്. കാടുകളിൽ സാധാരണയായി ചീവീടുകൾ കാണപ്പെടുമല്ലോ, അവയുടെ ശബ്ദം കൂടിയാണ് നമ്മളെ സംബന്ധിച്ച് കാടിന്റെ ശബ്ദം. എന്നാൽ ഇവിടെ ചീവിടുകളുടെ ശബ്ദം ഉണ്ടാകില്ല. അതുകൊണ്ടാണ് നിശബ്ദ താഴ്വര എന്ന് ഈ മേഖല അറിയപ്പെടുന്നത്.
സൈലന്റ് വാലി കൂടാതെ പാലക്കാട്ടെ മറ്റൊരു മനോഹര ഇടമായ മലമ്പുഴ ഡാമും കൂടി കണ്ടശേഷമായിരക്കും നാട്ടിലേക്ക് മടങ്ങുക. മെയ് 9 ന് തന്നെയാണ് ഈ പാക്കേജും. രാവിലെ 10 ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3 ഓടെ മടങ്ങിയെത്താൻ സാധിക്കും. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9497007857
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications