Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ കൊണ്ട് കാനന യാത്ര, കാട്ടാറിലൂടെയൊരു കുട്ടവഞ്ചി സവാരി, വെള്ളച്ചാട്ടവും; പാക്കേജ് ഇതാ

മലയാളികളുടെ ആനപ്രിയത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ. അങ്ങനെയെങ്കിൽ ആനകളുടെ ലോകത്തെ കുറിച്ച് അറിയാൻ ഒരു അവസരം കിട്ടിയാലോ? ഒപ്പം വെള്ളച്ചാട്ടങ്ങളും കുട്ടവഞ്ചി സവാരിയുമെല്ലാം ആസ്വദിക്കാം. തിരുവനന്തപുരം സിറ്റി ബജറ്റ് സെൽ ആണ് ഇത്തരമൊരു യാത്ര ഒരുക്കുന്നത്. നാല് സ്ഥലങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രയെ കുറിച്ച് കൂടുതൽ അറിയാം

കോന്നി ആനക്കൊട്ടിൽ

ആവകളുടെ ലോകം നേരിട്ട് അറിയാനുള്ള അവസരമാണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ലഭിക്കുന്നത്. ആനകളെ നേരിട്ട് കാണാം, അവയുടെ ജീവിത രീതി മനസിലാക്കാം, മാത്രമല്ല ആനകളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ആന മ്യൂസിയവും ഇവിടെ ഉണ്ട്. ഇവിടെയെത്തിയാൽ കാണേണ്ട പ്രധാന കാഴ്ചകളിലൊന്ന് ആനയൂട്ടൽ തന്നെയാണ്. ഒപ്പം ആനസവാരി കൂടി ആസ്വദിച്ച് സഞ്ചാരികൾക്ക് മടങ്ങാം.

adavo-1

അടവിയിലെ കുട്ടവഞ്ചി സവാരി

കല്ലാർ നദിയുടെ തീരത്താണ് കോന്നി-അടവി ഇക്കോ ടൂറിസം സെന്റർ സ്ഥിതി ചെയ്യുന്നത്.
സിനിമകളിൽ മാത്രം കണ്ടുശീലിച്ചുള്ള കുട്ടവഞ്ചി സവാരി ഒന്ന് നേരിട്ട് ആസ്വദിക്കാനുളള അവസരമാണ് അടവിയിലെത്തിയാൽ ലഭിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവർക്കുള്ള യാത്ര കൂടിയാണിത്. കാടിന്റെ പശ്ചാത്തലത്തിൽ കാട്ടാറിലൂടെയുള്ള കുട്ടവഞ്ചി സവാരി തീർച്ചയായും സഞ്ചാരികളെ ത്രില്ലടിപ്പിക്കും.

കുംഭാവരുട്ടി വെള്ളച്ചാട്ടം

പേര് പോലെ തന്നെ രസകരമാണ് കുംഭാവുരുട്ടയും. കൊല്ലം ജില്സയിലെ ആര്യങ്കാവിനടുത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിൽ എത്തണമെങ്കിൽ ചെങ്കോട്ട അച്ഛൻകോവിൽ പാതയിൽ നിന്നും ഏകദേശം 4 കിമിയെങ്കിലും ഉള്ളിലേക്ക് നടക്കണം. 250 അടി ഉയരത്തിൽ നിന്നാണ് ഇവിടെ വെള്ളം പതിക്കുന്നത്. വെള്ളച്ചാട്ടത്തിനരികിൽ എത്താൻ പാറക്കെട്ടുകളിലൂടെ അതീവ ശ്രദ്ധയോടെ സഞ്ചരിക്കണം. അതുകൊണ്ട് തന്നെ മഴ കനത്താൽ ഇവിടെ നിയന്ത്രണം ഏർപ്പെടുത്താറുണ്ട്.

സീറ്റുകൾ ബുക്ക് ചെയ്യുന്നതിന്

ജുലൈ ആറിനാണ് യാത്ര പുറപ്പെടുന്നത്. ഏകദിന യാത്രയാണ്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9400993308, 9746566080 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

കൊട്ടിയൂരിലേക്ക് പാക്കേജ്

ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പാക്കേജുമായി പയ്യന്നൂർ കെ എസ് ആർ ടി സി. 21 നാണ് ഇവിടേക്കുള്ള യാത്ര. തെക്കിന്റെ കാശിയെ കുറിച്ചുള്ള വിശേഷങ്ങൾ ആദ്യം അറിയാം

വടക്കേമലബാറിലെ പ്രശസ്തമായ ക്ഷേത്രങ്ങളാണ് കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ. അക്കരക്കൊട്ടിയൂർ , ഇക്കരക്കൊട്ടിയൂർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളാണ് ഉള്ളത്. 27 ദിവസം നീണ്ട് നിൽക്കുന്ന വൈശാഖ മഹോത്സവമാണ് ഇവിടുത്തെ പ്രധാന ഉത്സവം.

പയ്യന്നൂർ കെഎസ്ആർടിസിയുടെ പാക്കേജിൽ കൊട്ടിയൂർ ശിവക്ഷേത്രവും കൂടാതെ മൃദംഗശൈലേശ്വരി ക്ഷേത്രം, മാമാനിക്കുന്ന് ക്ഷേത്രം, പുരളിമല മുത്തപ്പൻ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളും കാണാം. പാക്കേജ് തുക 530 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും 9495403062

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+