Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം കഴിഞ്ഞാൽ പിന്നെ ആഘോഷം കായലിലാക്കാം; കുട്ടനാടൻ 'ബ്യൂട്ടി' ആസ്വദിക്കാൻ ഇതാ ചെലവ് കുറഞ്ഞ പാക്കേജ്

കായൽ യാത്ര ത്രില്ലടിപ്പിക്കാത്ത ആരാണ് ഉള്ളത് അല്ലേ? പുഴയും കടലുമൊക്കെ വേണ്ടുവോളം കണ്ടവരാണെങ്കിലും കായലിൽ ബോട്ടിലൊരു കറക്കം ഒത്താൽ തീർച്ചയായും ചാടിക്കയറും. പിന്നെ ബോട്ട് യാത്ര മാത്രം അല്ലല്ല, കായൽ സ്പെഷ്യൽ രുചികളും ഇന്ന് സുലഭമാണല്ലോ. അപ്പോൾ പിന്നെ കൂടുതൽ ഒന്നും ആലോചിക്കേണ്ട. ഈ ഓണം അവധിക്ക് നേരെ കുട്ടനാടും കായൽ കാഴ്ചകളും തന്നെ പിടിക്കാം. കെ എസ് ആർ ടി സിയുടെ ചെലവ് കുറഞ്ഞ പാക്കേജുകൾ എടുത്താൽ യാത്ര തകർക്കുകയും ചെയ്യാം.

ആലപ്പുഴ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ രണ്ട് കായൽ പാക്കേജുകളാണ് ഈ മാസം നടത്തുന്നത്. സീ കുട്ടനാട്, വേഗ ബോട്ടിങ് ട്രിപ്പുകൾ. ജലഗതാഗത വകുപ്പുമായി ചേർന്നാണ് ഈ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. പാക്കേജിനെ കുറിച്ച് വിശദമായി അറിയാം

ksrtcmain-1

സീ കുട്ടനാട് യാത്ര

പോക്കറ്റ് കാലിയാകാതെ കായൽ യാത്ര പോകാനാഗ്രഹിക്കുന്നവർക്കുള്ള മികച്ച പാക്കേജ് ആണിത്. രാവിലെ 11 മുതൽ വൈകീട്ട് 4 വരെയാണ് ബോട്ട് യാത്ര. അപ്പർ ഡെക്കിൽ 30 സീറ്റും ലോവർ ഡെക്കിൽ 60 സീറ്റും ഉണ്ടാകും. ആലപ്പുഴ ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് ബോട്ട് യാത്ര ആരംഭിക്കുക. പുന്നമട- വേമ്പനാട് കായൽ- മുഹമ്മ- പാതിരാമണൽ- കുമരകം- റാണി- ചിത്തിര- മാർത്താണ്ഡം- ആർ ബ്ലോക്ക്- സി ബ്ലോക്ക്- മംഗലശ്ശേരി- കുപ്പപ്പുറം വഴി തിരികെ ആലപ്പുഴയിൽ മടങ്ങിയെത്തും. പാതിരാമണലിൽ മുപ്പത് മിനിറ്റ് ബോട്ട് നിർത്തും. അതിനാൽ ഉള്ളിലുള്ള കാഴ്ചകളും കണ്ട് വരാം. യാത്രയിലെ ഏറ്റവും സ്പെഷ്യൽ കുടുംബശ്രീയുടെ ഭക്ഷണം തന്നെ. 100 രൂപ കൊടുത്താൽ വയറ് നിറയെ കുശാൽ ആയി തിന്ന് മടങ്ങാം.

വേഗ ബോട്ട് യാത്ര

ഈ യാത്രയും ഒരേ റൂട്ടാണ്. രാവിലെ 10.30 മുതൽ 4 വരെയാണ് യാത്ര. 80 സീറ്റ് നോൺ എസിയും (400 രൂപ) 40 സീറ്റ് എസിയും (600 രൂപ ആണ് ഇതിനുള്ളത്. കായൽ യാത്ര മനസിൽ സെറ്റാണെങ്കിൽ ഇവയിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ആലപ്പുഴയുമായി ബന്ധപ്പെടാം. ഫോൺ- 9846475874

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+