Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടനാട്ടിലൂടെ 890 രൂപയ്ക്ക് ഒരു കായൽ യാത്ര; പിന്നെന്ത് വേണം, പോയാലോ? വേറേയും യാത്രകൾ

സ്കൂൾ തുറക്കും മുൻപ് കുടുംബവും കുട്ടികളുമായി ഒരു യാത്ര പോയില്ലെങ്കിൽ പിന്നെ എന്ത് വേനലവധി. കുടുംബമായൊക്കെ പോകുമ്പോൾ വലിയ ചിലവ് വരില്ലേ എന്നാണ് ചിന്തയെങ്കിൽ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ നിങ്ങളെ സഹായിക്കും. കുറഞ്ഞ ചെലവിൽ നാട് കറങ്ങാനുള്ള നിരവധി പാക്കേജുകൾ വിവിധ ഡിപ്പോകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ന് പാലക്കാട് ബജറ്റ് സെൽ മെയ് മാസത്തിൽ തയ്യാറാക്കിയിരിക്കുന്ന ടൂർ പാക്കേജുകളെ കുറിച്ചാണ് പറയുന്നത്.

നെല്ലിയാമ്പതി പോയാലോ

പാവങ്ങളുടെ ഊട്ടിയെന്നാണ് നെല്ലിയാമ്പതി അറിയപ്പെടുന്നത്. പാലക്കാട് വെന്തുരുകുമ്പോഴും നെല്ലിയാമ്പതിയിൽ ഈ ചൂടൊന്നും ഏൽക്കില്ല. സമുദ്രനിരപ്പിൽ നിന്നും 1572 കിമി ഉയരത്തിലാണ് നെല്ലിയാമ്പതിയുടെ കിടപ്പ്. നെൻമാറയിൽ നിന്നും പോ്ത്തുണ്ടി അണക്കെട്ട് വഴിയാണ് ഇവിടേക്കുള്ള യാത്ര. 10 ഹെയർപിൻ വളവുകൾ താണ്ടിയാൽ നെല്ലിയാമ്പതിയെന്ന മനോഹരമായ മലനിരകളെ കൺമുന്നിൽ കാണാം. മെയ് 4 നാണ് പാലക്കാട് നിന്ന് ഈ യാത്ര ആരംഭിക്കുന്നത്. രാവിലെ ഏഴ് മണിയോടെ പുറപ്പെടും. 480 രൂപയാണ് ഒരാൾക്കുള്ള പാക്കേജ് തുക.

kuttanad-1746173583 jpg -Properties

വയനാട് കറങ്ങി വരാം

എത്ര ചൂടിലും മടുപ്പിക്കാത്ത കാഴ്ചകളാണ് വയനാട്ടിലേത്. ചുരം കയറി മുകളിലെത്തുമ്പോൾ തന്നെ യാത്രികർ എന്ന നിലയിൽ മനസിനും ശരീരത്തിനും കുളിര് നൽകുന്ന നിരവധി ഇടങ്ങൾ വയനാട്ടിലുണ്ട്. രണ്ട് രാത്രിയും രണ്ട് പകലുകളും നീണ്ടുനിൽക്കുന്നതാണ് പാലക്കാട് നിന്നുള്ള വയനാട് പാക്കേജ്. 7 ന് രാത്രി 11 ഓടെയാണ് യാത്ര തിരിക്കുന്നത്. ഒരാൾക്ക് 3470 രൂപയാണ് പാക്കേജ് തുക വരുന്നത്.

മൂന്നാറിൽ രണ്ട് ദിവസം

ചൂട് എത്രയും ആയിക്കോട്ടെ, രാവിലേയും രാതിയുമെല്ലാം തണുത്തിരിക്കുന്ന മൂന്നാർ, അതാണ് മെയിലും ഇവിടേക്ക് സഞ്ചാരികളെ എത്തിക്കുന്നത്. ഇവിടുത്തെ തേയില തോട്ടങ്ങളും കാലാവസ്ഥയും ചെറിയ വെള്ളച്ചാട്ടങ്ങളും വിട്ടപോകാൻ മടിച്ച് നിൽക്കുന്ന കോടമഞ്ഞും ഗ്യാപ് റോഡിൽ നിന്നുള്ള കാഴ്ചകളുമെല്ലാം സഞ്ചാരികളെ തീർച്ചയായും സന്തോഷിപ്പിക്കും. രണ്ട് ദിവസവും രണ്ട് രാത്രിയും നീണ്ട് നിൽക്കുന്നതാണ് ഈ പാക്കേജ്. 9 ന് രാവിലെ 10 മണിയോടെയാണ് യാത്ര തിരിക്കുന്നത്. ഒരാൾക്കുള്ള പാക്കേജ് തുക 1550 രൂപയാണ്.

മലക്കപ്പാറയ്ക്ക് പോകാൻ വെറും 830 രൂപയുടെ പാക്കേജ്

കേരള-തമിഴ്നാട് അതിർത്തിയിലുള്ള മനോഹരമായ ഗ്രാമമാണ് മലക്കപ്പാറ. നിബിഡ വനം താണ്ടി തേയിലക്കാടുകൾക്ക് നടുവിലൂടെ കെ എസ് ആർ ടി സിയിലൂടെയുള്ള യാത്ര തീർച്ചയായും ത്രില്ലടിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇടയ്ക്ക് ആനയേയും മാനിനേയും മ്ലാവിനേയുമൊക്കെ കാണാനും സാധിക്കും. തമിഴ് സിനിമകളിൽ കണ്ട് പരിചിതമായ ഗ്രാമക്കാഴ്ചകളാണ് മലക്കപ്പാറയിലും സഞ്ചാരികൾക്ക് കാണാൻ സാധിക്കുക. 830 രൂപ കൊടുത്ത് ഈ പാക്കേജ് തിരഞ്ഞെടുക്കാം. 10 ന് രാവിലെ ആറ് മണിയോടെയാണ് ഇവിടേക്കുള്ള യാത്ര.

കുട്ടനാട് കായൽ യാത്ര

ഒരുകാലത്ത് സിനിമയിലൂടെ മലയാളി ഏറെ ആസ്വദിച്ചിരുന്നതാണ് കുട്ടനാടകൻ കാഴ്ചകൾ. കേരളത്തിന്റെ നെല്ലറയെന്നാണ് കുട്ടനാട് അറിയപ്പെടുന്നത്. പാടവും കൃഷിയും ഗ്രാമീണ കാഴ്ചകളും മാറ്റി നിർത്തിയാൽ കുട്ടനാടൻ കായൽ യാത്രകളാണ് മറ്റൊരു ആകർഷണം. കായൽ യാത്രയും രുചിയുമൊക്കെ ആസ്വദിക്കാനായി കേരളത്തിൽ നിന്ന് മാത്രമല്ല, കേരളത്തിന് പുറത്തുള്ളവരും വിദേശികളുമൊക്കെ ഓടിയെത്താറുണ്ട് ഇവിടേക്ക്. ഇവിടുത്തെ മനോഹരമായ കായൽ യാത്ര ആസ്വദിക്കാൻ വെറും 890 രൂപ നൽകിയാൽ മതിയാവും. ഈ ഏകദിന പാക്കേജ് മെയ് 10 നാണ്. പുലർച്ചെ 4.30 ന് പോയി അന്ന് രാത്രി തന്നെ തിരിച്ചുവരുന്ന തരത്തിലാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്.

യാത്ര വിവരങ്ങൾക്ക്- 9447837985

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+