കുട്ടനാട്ടിലൂടെ ഒരു കിടിലൻ സഫാരി; ഷാപ്പ് രുചിയും കായൽ വിഭവങ്ങളും കൂട്ടി ഉച്ചയൂണ്..വിട്ടാലോ?
കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നും ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സ്ഥലമേതാണെന്ന് ചോദിച്ചാൽ ആദ്യ ഉത്തരം കുട്ടനാടെന്നായിരിക്കും. കുട്ടനാടും കായൽ രുചിയും ഹൗസ് ബോട്ട് യാത്രയും ആസ്വദിക്കാനായി നൂറുകണക്കിന് പേരാണ് ഓരോ വർഷവും എത്തുന്നത്. ഇവിടെയെത്തുന്നവരെ പലപ്പോഴും ആ ശയക്കുഴപ്പത്തിലാക്കുന്നത് എങ്ങനെ പോകണം, എവിടെ നിന്ന് ഭക്ഷണം കഴിിക്കണം, എങ്ങനെ യാത്ര പരമാവധി ആസ്വദിക്കണം തുടങ്ങിയ കാര്യങ്ങളായിരിക്കും. അതേസമയം ഏതെങ്കിലും പാക്കേജിന്റെ ഭാഗമായി വരുന്നവർക്ക് കൃത്യമായി യാത്ര ആസ്വദിക്കാൻ പറ്റാറുണ്ട്.
എന്തായാലും ഇനി കുട്ടനാട് എത്തുന്നവർ ഏത് പാക്കേജ് എടുക്കുമെന്ന് ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ല. കുട്ടനാടിന്റെ വെള്ളവും പ്രകൃതിയും പാരമ്പര്യവും ചേർന്നൊരുക്കുന്ന അത്ഭുത യാത്രാനുഭവം സമ്മാനിക്കാൻ സ്ഥാന ജലഗതാഗത വകുപ്പിന്റെ കുട്ടനാട് സഫാരി തയ്യാറായി കഴിഞ്ഞു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആശയമാണ് ഈ ബജറ്റ് ടൂറിസം യാത്രയായി പരിണമിച്ചത്. വശ്യമായ കാഴ്ചകളും നാടൻ ഭക്ഷണവും ടിന്റെ കരവിരുതും കലാപരിപാടികളും ഒക്കെയായി പുതിയൊരു യാത്ര അനുഭവം തന്നെയായിരിക്കും ഈ പാക്കേജ് സമ്മാനിക്കുന്നത്.

യാത്ര എങ്ങനെ
ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നാണ് യാത്ര പാക്കേജ് ആരംഭിക്കുന്നത്. ആദ്യം പോകുന്നത് നെഹ്‌റു ട്രോഫി ഫിനിഷിംഗ് പോയിന്റിലാണ്, അതെ പുന്നമടയിലെ ജലരാജാക്കൻമാരായ ചുണ്ടൻവള്ളങ്ങൾ കുതിച്ച് പായുന്ന അതേ നെഹ്റു ട്രോഫി ഫിനിഷിങ് പോയിന്റ്. ഇവിടെ നിന്ന്
അഴീക്കൽ കനാലിലൂടെയായിരിക്കും യാത്ര. കുട്ടനാട്ടിലെ രുചികളെ കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ, ഉച്ച ഭക്ഷണം മാത്രമല്ല രുചികരമായ നാടൻ പ്രഭാത ഭക്ഷണവും ഇവിടെ ലഭിക്കും. അത്തരത്തിലൊരു പ്രഭാത ഭക്ഷണം വയറ് നിറച്ച് കഴിച്ചതിന് ശേഷമായിരിക്കും മുന്നോട്ടുള്ള യാത്ര.
പായ നെയ്യുന്നത് കണ്ടിട്ടുണ്ടോ?
കുട്ടനാട്ടിലെ തനതായ കരവിരുതുകൾ അടുത്ത് അറിയാനുള്ള അവസരം കൂടിയാണ് ഈ പാക്കേജ് ഒരുക്കുന്നത്. പായ നെയ്ത്ത് എങ്ങനെയെന്ന് സഞ്ചാരികൾക്ക് പഠിക്കാം. എന്ന് വെച്ചാൽ വെറുതെ നോക്കിയിരിക്കുകയല്ല, മറിച്ച് അത് അത് ചെയ്ത് നോക്കാനുള്ള അവസരവും ഉണ്ടാകും. കൂടാതെ ഓല കൊണ്ടുള്ള കരകൗശല ഉൽപ്പന്നങ്ങളായ കുട, മുറം, പായ എന്നിവ വാങ്ങുന്നതിനും അവസരം ഉണ്ട്.
കളിവള്ളങ്ങൾ കണ്ട്, കള്ള് ഷാപ്പ് രുചിയും കൂട്ടി ഹാ കുശാൽ...
കുട്ടനാടിന്റെ അത്ഭുതകരമായ പ്രകൃതി ഭംഗി ആസ്വദിക്കുകയാണ് അടുത്തത്. ഇവിടുത്തെ സി ബ്ലോക്ക് ആർ ബ്ലോക്ക് എന്നിവയുടെ പിറവിയെ പറ്റിയും സഞ്ചാരികൾക്ക് അടുത്ത് അറിയാനുള്ള അവസരം ലഭിക്കും . ഇനിയാണ് യാത്രയിലെ പ്രധാന ആകർഷണം. അതായത് ആർ ബ്ലോക്കിൽ എത്തി അവിടെ നിന്ന് കുട്ടനാടൻ ശൈലിയിൽ ഷാപ്പ് വിഭവങ്ങളും കായൽ വിഭവങ്ങളും കൂട്ടി കിടിലനൊരു ഉച്ചയൂണ്. യാത്രയിൽ പഞ്ചവാദ്യവും ശിങ്കാരിമേളവും വേലകളിയും കുത്തിയോട്ടവും അടങ്ങുന്ന ദൃശ്യങ്ങളും ബോട്ടിൽ സഞ്ചരികൾക്കായി പ്രദർശിപ്പിക്കും. യാത്ര ഇവിടം കൊണ്ട് തീർന്നില്ല കേട്ടോ.
പാതിരാമണൽ ദ്വീപിൽ
വേമ്പനാട് കായലിൽ ഒറ്റപ്പെട്ട് കിടക്കുന്ന പാതിരാമണൽ ദ്വീപ് യഥാർത്ഥത്തിൽ ഐതിഹ്യങ്ങളുടെയും പ്രകൃതിരമണീയതയുടെയും പീക്ക് പോയിന്റാണ്. വൈകീട്ടോടെയാണ് യാത്ര ഇവിടെ എത്തിച്ചേരുന്നത്. ഇവിടെ പരിസ്ഥിതി സൗഹൃദ വസ്തുക്കളാൽ നിർമ്മിച്ച ആംഫി തിയേറ്ററിൽ നാടൻ കലാരൂപങ്ങൾ അരങ്ങേറും.
തിരികെ ആലപ്പുഴയിലേക്കുള്ള യാത്രയിൽ കായലിൽ നിന്നും കക്കാ വാരുന്നതും നീറ്റുന്നതും അവ ഉൽപ്പന്നമാക്കി മാറ്റുന്നതും കാണാം. കൂടാതെ ഫ്‌ലോട്ടിങ് ഷോപ്പുകളിൽ നിന്നും ആലപ്പുഴയുടെ തനതായ ഉത്പന്നങ്ങൾ വാങ്ങുവാനും സാധിക്കും. യാത്ര ആരംഭിച്ച ആലപ്പുഴ ബോട്ട് ജെട്ടിയിൽ തന്നെയാണ് സഫാരി അവസാനിക്കുക.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications