Get Updates
Get notified of breaking news, exclusive insights, and must-see stories!

താമരശേരി ചുരം ഒന്ന് കയറുന്നോ? നനുത്ത കോടമഞ്ഞോടെ കാത്തിരിക്കുന്നുണ്ട് ലക്കിടി

താമരശേരി ചുരം കയറി ചെല്ലുമ്പോൾ നനുത്ത കോടമഞ്ഞോടെ സഞ്ചാരികളെ സ്വീകരിക്കുന്ന ലക്കിടി. വയനാട്ടിലേക്ക് ഒരിക്കലെങ്കിലും പോയവർ ലക്കിടിയെ മറക്കാൻ സാധ്യതയില്ല. വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന ലക്കിടിക്ക് അധികമാരും അറിയാത്ത മറ്റൊരു പേരും കൂടിയുണ്ട്, കേരളത്തിന്റെ ചിറാപുഞ്ചി. തെളിഞ്ഞ ദിവസങ്ങളെക്കാൾ മഴക്കാറാണ് ലക്കിടിയുടെ പ്രത്യേകത. അതുകൊണ്ട് കൂടിയാണ് ഇത്തരമൊരു പേര് വിളിക്കാൻ കാരണം.

ചുരം കയറി വരുമ്പോഴേ ലക്കിടിയുടെ ഭംഗി മനസ്സിലാകൂ. ഒൻപത് ഹെയർപിൻ വളവുകൾ താണ്ടിയുള്ള ചുരം കയറിയെത്തുന്ന വരവിൽ നിറയെ പച്ചപ്പാണ്. വളവുകൾ കയറുമ്പോൾ ആരംഭിക്കുന്ന കൗതുകക്കാഴ്ചകൾ ലക്കിടിവരെ കൂട്ടുണ്ടാകും. ലക്കിടി വ്യൂ പോയിന്‍റിൽ എത്തി വന്ന വഴിയത്രയും നോക്കി കാണുമ്പോൾ മാത്രമേ ഈ പ്രദേശം സ‍ഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത് എന്തൊക്കെയെന്ന് പിടികിട്ടൂ.

way-1

പക്ഷേ, വ്യൂ പോയിന്‍റിലെ കാഴ്ചകളുടെ കാര്യത്തിൽ ഒരു ഉറപ്പും ഇല്ല കേട്ടോ.. സമുദ്ര നിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാൽ തന്നെ കാഴ്ചകളുടെ ഒരു പൂരം തന്നെയാണ്. തെളിവും ഭാഗ്യവും ഒരുമിച്ച് വന്നാൽ മാത്രം അങ്ങകലെ പച്ചപ്പുകൾക്കും മേഘങ്ങള്‍ക്കും അപ്പുറത്ത് കോഴിക്കോട് വരെയുള്ള കാഴ്ചകൾ ഇവിടെ നിന്നു കാണാം. പക്ഷേ, പെട്ടന്നുള്ള കോടമഞ്ഞ് ഈ കാഴ്ചകളെയ്യാം ഒറ്റ നിമിഷത്തിൽ മറയ്ക്കുകയും ചെയ്യും. കാണാൻ സാധിച്ചാലോ, മരങ്ങളും പച്ചപ്പും നിറഞ്ഞു നിൽക്കുന്ന കാഴ്ചകൾ മനസ്സിനെ കുളിരണിയിക്കുകയും ചെയ്യും. അതെല്ലാം ഒന്നിച്ച് ഒരൊറ്റ ഫ്രെയിമിൽ പകര്‌‍ത്താം എന്നതിനാൽ വ്യൂ പോയിന്‍റിൽ വണ്ടി നിർത്തി ഫോട്ടോ പകർത്താതെ ആരും പോകാറുമില്ല. വൈകിട്ടാണ് വരുന്നതെങ്കിൽ ഇവിടെ നിന്നാൽ സൂര്യാസ്തമയം വരെ കാണാം. പക്ഷേ, അതിനും ഭാഗ്യം കൂട്ടുവേണം.

അവധിയുടെ ആലസ്യത്തിൽ ഒരു ചെറിയ ഡ്രൈവ് ആഗ്രഹിക്കുന്നവർക്കും തിരക്കിൽ നിന്നും മാറി ശാന്തമായ ഒരു യാത്ര പ്ലാൻ ചെയ്യുമ്പോളും ലക്കിടി തിരഞ്ഞെടുക്കാം. കാലാവസ്ഥ മാറുന്നതനുസരിച്ച് ലക്കിടിയുടെ സ്വഭാവവും മാറും. കോടയിൽ പുതഞ്ഞ് കിടക്കുകയാണെങ്കിൽ ഒരു ചായയും കുടിച്ച് ഇവിടെ നിന്നാസ്വദിക്കാം. തെളിഞ്ഞ ആകാശമാണെങ്കിൽ ആവശ്യത്തിന് ഫോട്ടോ എടുത്ത് ഒരു പിക്നിക് മൂഡിൽ ആസ്വദിച്ച് ഇവിടെ സമയം ചിലവഴിക്കാം.

ലക്കിടിയിലേക്ക് ചുരം കയറിയുള്ള നിങ്ങളുടെ ആദ്യ യാത്രയാണെങ്കിൽ ഇരുട്ടുംമുൻപേ വരാൻ ശ്രദ്ധിക്കണം. കോടമഞ്ഞ് ഇറങ്ങിയാൽ അടുത്തുള്ള ആളെ കാണാൻ പോലും പ്രയാസമാണ്. അപ്പോൾ അങ്ങനെയൊരു റിസ്ക് വേണ്ടാത്ത വിധത്തിൽ യാത്ര പ്ലാൻ ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+