ലക്ഷദ്വീപ് യാത്ര: അഗത്തിയിലേക്ക് പുതിയ വിമാനം, ഫ്ളൈ91 പുറപ്പെടുക ഇന്ന് രാവിലെ 11.20ന്
കൊച്ചി: ലക്ഷദ്വീപിലേക്ക് യാത്ര പോകാന്‍ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവര്‍ കുറവാണ്. പഞ്ചാര മണലും കടലും സ്കൂബ ഡൈവിങും എല്ലാം ആസ്വദിക്കാന്‍ നായയും പാമ്പും ഇല്ലാത്ത കടല്‍വെള്ളത്താല്‍ ചുറ്റപ്പെട്ട ലക്ഷദ്വീപിലേക്ക് പോകണം. വിവിധ ടൂറിസ്റ്റ് ഏജന്‍സികള്‍ വിനോദ സഞ്ചാരികളെ കൊണ്ടുപോകാന്‍ റെഡിയാണ്. സൗഹൃദ ബന്ധങ്ങളുണ്ടെങ്കില് നേരിട്ടും യാത്ര ചെയ്യാം.
ഇന്‍ഡിഗോ, അലൈന്‍സ് എന്നീ വിമാനകമ്പനികളാണ് കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തിയിരുന്നത്. കൂടാതെ കപ്പല്‍ സര്‍വീസുമുണ്ട്. ഇപ്പോഴിതാ പുതിയ വിമാന കമ്പനിയായ ഫ്ളൈ91 ലക്ഷദ്വീപിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ പോകുകയാണ്. തിങ്കളാഴ്ച മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് കമ്പനി അറിയിക്കുന്നു. ലക്ഷദ്വീപിലെത്തിയാല്‍ പോലീസിനെ ബന്ധപ്പെട്ട് യാത്ര അനുമതി രേഖ കാണിക്കണം.

അഗത്തിയിലാണ് ലക്ഷദ്വീപിലെ ഏക വിമാനത്താവളം. കേരളത്തില്‍ നിന്നും ഗോവയില്‍ നിന്നുമെല്ലാം ലക്ഷദ്വീപിലേക്ക് പോകുന്നവര്‍ അഗത്തിയിലാണ് വിമാനം ഇറങ്ങുക. കൊച്ചിയില്‍ നിന്ന് ഫ്ളൈ91 വിമാനം തിങ്കളാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഫ്ളൈ91. വ്യാഴാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഈ വിമാന സര്‍വീസ് ഉണ്ടാകും.
എല്ലാ ദിവസവും രാവിലെ അഗത്തിയില്‍ നിന്ന് കൊച്ചിയിലേക്ക് ഫ്ളൈ91 വിമാനം സര്‍വീസ് നടത്തും. രാവിലെ 9.30ന് പുറപ്പെട്ട് 10.50ന് കൊച്ചിയില്‍ എത്തുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. 11.20നാണ് കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്കുള്ള മടക്കം. 12.45ന് അഗത്തിയില്‍ എത്തിച്ചേരും. യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ പോലീസ് ക്ലിയറന്‍സും പെര്‍മിഷനും എടുക്കേണ്ടതുണ്ട്.
36 ദ്വീപുകള്‍ ചേര്‍ന്ന ലക്ഷദ്വീപ് കാണേണ്ടതു തന്നെ
ട്രാവല്‍ ഏജന്റുമാര്‍ വഴിയാണ് യാത്ര എങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അവര്‍ മുന്‍കൈയ്യെടുക്കും. അതേസമയം, തനിച്ച് പോകുന്നവര്‍ കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസില്‍ ബന്ധപ്പെടണം. അനുമതി വാങ്ങണം. പോലീസ് ക്ലിയറന്‍സ് എടുക്കണം. ഏകദേശം 5500 രൂപയാകും വിമാന ടിക്കറ്റിന്. ഒരുപക്ഷേ, നിരക്കില്‍ മാറ്റം വന്നേക്കാം. ഇക്കാര്യം യാത്ര പുറപ്പെടുന്നതിന് മുമ്പ് ഉറപ്പിക്കണം.
36 ദ്വീപ് സമൂഹങ്ങള്‍ ചേര്‍ന്നതാണ് ലക്ഷദ്വീപ്. ഇതില്‍ 10 ദ്വീപുകളില്‍ മാത്രമാണ് ജനവാസം. ചില ദ്വീപുകളില്‍ ടൂറിസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വിവിഐപികള്‍ക്ക് മാത്രമായുള്ള ടൂറിസവും ലക്ഷദ്വീപില്‍ ഒരുക്കുകയാണ്. ഇതിന് വേണ്ടിയുള്ള ടെന്‍ഡ് നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ആന്ത്രോത്ത് ദ്വീപിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ളത്.
ജനംസഖ്യയുടെ 99 ശതമാനം മുസ്ലിങ്ങളാണ് ലക്ഷദ്വീപില്‍. കേരളവുമായി അടുത്ത് ഇടപെടുന്നവരാണ് ലക്ഷദ്വീപ് നിവാസികള്‍. കുറ്റകൃത്യങ്ങള്‍ ഇല്ലാത്ത നാട്. കേസുകള്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ പോലീസിന് ജോലി കുറവായിരുന്നു അടുത്ത കാലം വരെ. എന്നാല്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് അടുത്ത കാലത്ത് തുടങ്ങിയ ചില നീക്കങ്ങള്‍ ലക്ഷദ്വീപില്‍ പ്രതിഷേധത്തിനും കേസിനും അറസ്റ്റിനുമെല്ലാം ഇടയാക്കിയിരുന്നു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications