Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലിയിലേക്ക് ചെലവ് കുറഞ്ഞൊരു യാത്ര ആയാലോ?; ആറ് ദിവസം അടിച്ച് പൊളിക്കാം, റെയിൽവേയുടെ പാക്കേജ് ഇതാ

ചെലവ് കുറഞ്ഞ വിദേശ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ഇടങ്ങളിലൊന്നാണ് ബാലി. കാഴ്ചയില്‌ ഇത്തിരിയേയുള്ളുവെങ്കിലും ബീച്ച് വൈബ് ഇഷ്ടപ്പെടുന്നവർക്കു സാഹസിക സഞ്ചാരികൾക്കും ക്കും പ്രകൃതി സ്നേഹികൾക്കും ഒക്കെ ഇഷ്ടമാകുന്ന ഒരിടമാണിത്. കൂടാതെ, ദൈവങ്ങളുടെ നാട് എന്ന പേര് അർത്ഥമാക്കുന്ന വിധത്തിൽ പുരാതന ക്ഷേത്രങ്ങളും സംസ്കാരങ്ങളും ഇവിടെ പരിചയപ്പെടാനും ഉണ്ട്.

തനിയെ പ്ലാൻ ചെയ്കു പോകുമ്പോൾ ബജറ്റ് യാത്രയാണെങ്കിലും ഏതെങ്കിലുംതരത്തിൽ അധികച്ചിലവ് ഉറപ്പാണ്. എന്നാൽ ഇതൊന്നുമില്ലാതെ, ഒരു പാക്കേജിൽ ഏറ്റവും കുറഞ്ഞ ചെലവിൽ ബാലിയിലേക്ക് പോയാലോ. ഐആർസിടിസിയുടെ ബാലി പാക്കേജ് പരിചയപ്പെടാം.

balipackage2-

ഓഗസ്റ്റ് 28 ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് യാത്ര തുടങ്ങുക. രാത്രി 8.05 ഫ്ലൈറ്റ്. പിറ്റേദിവസം രാവിലെ 10.40 ഓടെ ബാലിയിൽ എത്തിച്ചേരും. ഇമിഗ്രേഷൻ നടപടികൾക്ക് ശേഷം നേരെ ഹോട്ടലിലേക്ക്. ഉച്ചഭക്ഷണവും കഴിച്ച് അല‍പ സമയത്തെ വിശ്രമവും കഴിഞ്ഞാൽ വൈകീട്ട് ഉൽവത ക്ഷേത്രത്തിൽ സൂര്യാസ്തമയം കാണാനായി പോകും. കേകാക് നൃത്ത പ്രകടനവും ഇതിനൊപ്പം ആസ്വദിക്കാം.

യാത്രയുടെ മന്നാം ദിനത്തിൽ
കിൻ്റമണി വില്ലേജിലേക്കാണ് ആദ്യ യാത്ര. തുടർന്ന് ഉബുദ് കോഫി പ്ലാൻ്റേഷൻ സന്ദർശിക്കും. ഉച്ചഭക്ഷണത്തിന് ശേഷം ഉബുദ് റോയൽ പാലസും പരമ്പരാഗത ആർട്ട് മാർക്കറ്റും കാണും.ഉച്ചകഴിഞ്ഞാൽ ആവശ്യം പോലെ സമയം ഷോപ്പിങ്ങിന് വേണ്ടി ലഭിക്കും. ഡിന്നർ രാത്രി താമസവും ഇവിടെ തന്നെയാണ് ഒരുക്കിയിരിക്കുന്നത്..

നാലാം ദിവസം ബാലി സഫാരി & മറൈൻ പാർക്ക്, ജംഗിൾ ഹോപ്പർ പാസ് എന്നിവ കാണാം. വൈകീട്ട് സൂര്യാസ്തമന കാഴ്ചകൾ കണ്ട് കടലിൽ ആസ്വദിക്കാം. . കടൽത്തീരത്തിരുന്നുള്ള ഡിന്നറും ഒരുക്കിയിട്ടുണ്ടാകും.

അഞ്ചാം രാവിലെ ഭക്ഷണം കഴിച്ചശേഷം തൻജംഗ് ബെനോവയിലെ ഗ്ലാസ് ബോട്ടം ബോട്ടിൽ ടർട്ടിൽ കൺസർവേഷൻ ഐലൻഡ് കാണാനായി പോകും. ബെനോവയിൽ നിന്ന് 15 മിനിറ്റ് യാത്രയാണ് ഇവിടേക്ക് ഉള്ളത്. ഈ ബോട്ടിൽ സഞ്ചരിക്കുമ്പോൾ ചുറ്റും ചെറുതും വലുതുമായ ആമകൾ നിങ്ങളെ ചുറ്റിക്കറങ്ങുന്നത് കാണ്.

ഉച്ചകഴിഞ്ഞ് തനഹ് ലോട്ടിലെ സൂര്യാസ്തമയം ആസ്വദിക്കാം. രാത്രി ബാലിയിലെ ഹോട്ടലിൽ താമസം.ആറാം ദിവസമാണ് നാട്ടിലേക്കുള്ള മടക്കം. 12.30 ഫ്ലൈറ്റ് കയറി 3.40 ഓടെ ക്വാലാലംപൂരിൽ എത്തും. അവടെ നിന്ന് വൈകീട്ട് ആറിനാണ് ഡൽഹിയിലേക്കുള്ള ഫ്ളൈറ്റ്. 9.05 ന് ഡൽഹിയിലെത്തും.

ട്രിപ്പിൾ ഒക്യുപൻസിയിലും ഡബിൾ ഒക്യുപെൻസിയിലും 91000 രൂപയാണ് ഒരാൾക്കുള്ള പാക്കേജ് തുക. സിംഗിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 97000 രൂപയാണ് നൽകേണ്ടത്. കൂടുതൽ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും- 8287930747, 8287930624, 8287930718, 9717648888.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+