Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാകുംഭമേളയ്ക്ക് പോകാന്‍ പ്ലാനുണ്ടോ? എങ്ങനെ എത്തിച്ചേരാം..? താമസസൗകര്യമുണ്ടാകുമോ? അറിയേണ്ടതെല്ലാം

ജനുവരി 13 (നാളെ) മുതല്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ മഹാ കുംഭമേള ആരംഭിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന മഹോത്സവങ്ങളിലൊന്നാണ് മഹാ കുംഭമേള. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയ്ക്ക് നാളെ പൗഷ് പൗര്‍ണിമ സ്‌നാനത്തോടെ തിരി തെളിയും. ഇത്തവണയും എല്ലാ വര്‍ഷത്തേയും പോലെ വിപുലമായ ഒരുക്കങ്ങളാണ് മഹാ കുംഭമേളയ്ക്കായി സജ്ജീകരിച്ചിരിക്കുന്നത്.

കേന്ദ്ര ടൂറിസം മന്ത്രാലയം ടൂറിസം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങളും ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ചിട്ടുണ്ട്. മഹാ കുംഭമേള നഗരത്തിലേക്ക് ദശലക്ഷക്കണക്കിന് ഭക്തരെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നാണ്. ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേളയ്ക്കായി ഒരുക്കിയിരിക്കുന്നത്. കുംഭമേളയ്ക്കായി ഒരുക്കിയിരിക്കുന്ന താമസസൗകര്യം, ടൂര്‍ പാക്കേജുകള്‍, കണക്റ്റിവിറ്റി തുടങ്ങിയവയെല്ലാം അറിയാം.

Maha Kumbh 2025

വിദേശ വിനോദസഞ്ചാരികള്‍, പണ്ഡിതര്‍, ഗവേഷകര്‍, ഫോട്ടോഗ്രാഫര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, പ്രവാസി സമൂഹം, ഇന്ത്യന്‍ പ്രവാസികള്‍ എന്നിവരെ സഹായിക്കാന്‍ ടൂറിസം മന്ത്രാലയം 5000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇന്ത്യാ പവലിയന്‍ മഹാ കുംഭമേളയില്‍ ആരംഭിച്ചിട്ടുണ്ട്. കുംഭമേളയുടെ സമ്പന്നതയെയും പ്രാധാന്യത്തെയും കുറിച്ച് വിശദമായി അറിയാന്‍ ഈ പവലിയന്‍ സഹായിക്കും.

ടൂറിസം മന്ത്രാലയം ഇവിടെ എത്തുന്നവര്‍ക്കായി ഒരു പ്രത്യേക ടോള്‍ ഫ്രീ ടൂറിസ്റ്റ് ഇന്‍ഫോലൈന്‍ (1800111363 അല്ലെങ്കില്‍ 1363) ആരംഭിച്ചിട്ടുണ്ട്. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ, പത്ത് അന്താരാഷ്ട്ര ഭാഷകളിലും തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ആസാമീസ്, മറാത്തി എന്നിവയുള്‍പ്പെടെ നിരവധി ഇന്ത്യന്‍ ഭാഷകളിലും ഇന്‍ഫോലൈന്‍ പ്രവര്‍ത്തിക്കും.

വിനോദസഞ്ചാരികള്‍ക്കും ഭക്തര്‍ക്കും ടൂര്‍ പാക്കേജുകളും ആഡംബരപൂര്‍ണമായ താമസ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നതിനായി ഉത്തര്‍പ്രദേശ് സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, ഐആര്‍സിടിസി, ഐടിഡിസി എന്നിവയുമായി സഹകരിച്ചുള്ള സേവനങ്ങളും ടൂറിസം മന്ത്രാലയം വാഗ്ദാനം ചെയ്യുന്നുണ്ട്. ഐടിഡിസി 80 ആഡംബര താമസസൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ആഡംബര ടെന്റ് ഓപ്ഷനുകളാണ് ഐആര്‍സിടിസി വാഗ്ദാനം ചെയ്യുന്നത്. എയര്‍ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യയിലെ നിരവധി നഗരങ്ങളില്‍ നിന്ന് പ്രയാഗ്രാജിലേക്ക് കൂടുതല്‍ ഫ്‌ലൈറ്റ് ഓപ്ഷനുകളും ഉണ്ട്. ഇതിനായി അലയന്‍സ് എയറുമായാണ് ടൂറിസം മന്ത്രാലയം സഹകരിക്കുന്നത്. മഹാ കുംഭമേളയ്ക്കായി 40 കോടി പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

മഹാ കുംഭമേളയുടെ ആദ്യ വാരത്തോട് അനുബന്ധിച്ച് ജനുവരി 13-19 കാലയളവില്‍ ഡല്‍ഹിയില്‍ നിന്ന് പ്രയാഗ്രാജിലേക്കുള്ള ഫ്‌ലൈറ്റുകളുടെ നിരക്ക് 7500 രൂപയ്ക്കും 5,000 രൂപയ്ക്കും ഇടയിലായിരിക്കും. മുംബൈയില്‍ നിന്ന് പ്രയാഗ്രാജിലേക്ക് 7500 രൂപ മുതല്‍ 12000 രൂപ വരെ നിരക്കില്‍ വിമാനങ്ങള്‍ ഉണ്ടായിരിക്കും. ചെന്നൈയില്‍ നിന്ന് പ്രയാഗ്രാജിലേക്കുള്ള വിമാനയാത്ര ചെലവേറിയതായിരിക്കും. ടിക്കറ്റ് നിരക്ക് 13,000 മുതല്‍ 25,000 രൂപ വരെയായിരിക്കും.

ബെംഗളൂരുവില്‍ നിന്ന് പ്രയാഗ്രാജിലേക്കുള്ള വിമാനങ്ങള്‍ക്ക് 6,800 മുതല്‍ 12,000 രൂപ വരെയാണ് നിരക്ക്. റോഡ് മാര്‍ഗവും പ്രയാഗ് രാജിലേക്ക് എത്തിച്ചേരാം. NH2 (ഡല്‍ഹി-കൊല്‍ക്കത്ത ഹൈവേ) ആണ് ഇതില്‍ പ്രധാനം. വാരണാസി, ലഖ്നൗ, കാണ്‍പൂര്‍ എന്നിവയുള്‍പ്പെടെയുള്ള സമീപ നഗരങ്ങളുമായി പ്രയാഗ്രാജിനെ ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍, സ്വകാര്യ ബസ് സര്‍വീസുകള്‍ ഉണ്ട്.

നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ സോണിന്റെ പ്രധാന റെയില്‍വേ ഹബ്ബും ആസ്ഥാനവുമായ പ്രയാഗ്രാജിലേക്ക് സുഗമമായ ട്രെയിന്‍ മാര്‍ഗവും ഉണ്ട്. 3,000 പ്രത്യേക ട്രെയിനുകള്‍ ഉള്‍പ്പെടെ 13,000 ട്രെയിനുകള്‍ കുംഭമേളയുടെ സമയത്ത് ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ നിന്നുണ്ടായിരിക്കും. ഗുണ്ടൂര്‍, മൗലാ അലി, നന്ദേഡ് എന്നിവിടങ്ങളില്‍ നിന്നുള്ള റൂട്ടുകളിലും പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+