Get Updates
Get notified of breaking news, exclusive insights, and must-see stories!

കുംഭമേള മാത്രമല്ല,പ്രയാഗ് രാജിലെ ചരിത്രവും ഐതിഹ്യവുമുറങ്ങുന്ന സ്ഥലങ്ങൾ, മറക്കാതെ കാണണം

ലോകത്തിലെ ഏറ്റവും വലിയ ആത്മീയ കൂടിച്ചേരലുകളിലൊന്നായ മഹാകുംഭമേളയ്ക്ക് പ്രയാഗ് രാജ് തുടക്കമായി. 45 ദിവസം നീണ്ടു നിൽക്കുന്ന കുംഭമേളയിൽ സന്ദർശകരും വിശ്വാസികളും വിദേശകളും ഉൾപ്പെടെ നാല്പത് കോടിയോളം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. കുംഭമേളയിൽ പങ്കെടുക്കുന്നിനൊപ്പം ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ കൂടി കാണുക എന്ന ലക്ഷ്യവും സന്ദർശകർക്കുണ്ട്. ഇതാ പ്രയാഗ് രാജിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം,

സംഘം

ഗംഗ, യമുന, സരസ്വതി നദികൾ ഒന്നിച്ച് ചേരുന്ന സ്ഥലമാണിത്. അതിരാവിലെയാണ് ഇവിടെ എത്തേണ്ടത്. നദിയും ബോട്ടുകളും മന്ത്രോച്ചാരണങ്ങളാലും മുഖരിതമായൊരു അന്തരീക്ഷം സഞ്ചാരികൾക്ക് ഇവിടെ ആസ്വദിക്കാം. ഇവിടെ എന്തിയാൽ ബോട്ട് യാത്ര നടത്താൻ പ്രത്യേകം ഓർക്കുമല്ലോ.

kum-17

അലഹബാദ് കോട്ട

സംഗത്തിന് അടുത്ത് തന്നെയാണ് അലഹബാദ് കോട്ട സ്ഥിതി ചെയ്യുന്നത്. 1583 ൽ അക്ബർ ചക്രവർത്തി നിർമ്മിച്ച ഈ കോട്ട വാസ്തുവിദ്യക്ക് പേരുകേട്ടതാണ്. കോട്ടയുടെ ഒരു ഭാഗം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. പ്രശസ്തമായ അശോക സ്തംഭവും സരസ്വതി കൂപ്പുമാണ് സന്ദർശകർക്ക് ഇവിടെ കാണാൻ സാധിക്കുക. കുംഭമേള സമയത്ത് ഇവിടേക്ക് ധാരാളം ആളുകൾ എത്താറുണ്ട്. ഇവിടെയുശ്ശ പാടൽപുരിയും മതപരമായ പ്രാധാന്യമുള്ള ആൽമരം നിൽക്കുന്ന അക്ഷയവത്തും നിർബന്ധമായും സന്ദർശിക്കണം.

ത്രിവേണി സംഘം ഘട്ട്

വൈകുന്നേരത്തെ ആരതി സമയത്താണ് ഇവിടെ എത്തേണ്ടത്. ജ്വലിക്കുന്ന പന്തങ്ങൾ പിടിച്ച് നിൽക്കുന്ന പുരോഹിതർ, ഭക്തിഗാനങ്ങൾ നിറഞ്ഞ് നിൽക്കുന്ന അന്തരീക്ഷം ഇതെല്ലാം ത്രിവേണി സംഘം ഘട്ടിലേക്ക് ആളുകളെ ആകർഷിക്കും.

ആനന്ദ് ഭവൻ

നെഹ്‌റു കുടുംബത്തിൻ്റെ മുൻ വസതിയാണ് ഇത്. നിലവിൽ മ്യൂസിയമായി പ്രവർത്തിക്കുന്നു. ജവഹർലാൽ നെഹ്‌റുവിൻ്റെയും ഇന്ദിരാഗാന്ധിയുടെയും ജീവിതത്തെയും അവരുടെ കാലത്തേയും കൃത്യമായി മനസിലാക്കാൻ സാധിക്കുന്ന ഫോട്ടോകളും രേഖകളും പുരാവസ്തുക്കളുമെല്ലാം സഞ്ചാരികൾക്ക് ഇവിടെ കാണാം.

ഓൾ സെയ്ന്റിസ് കത്തീഡ്രൽ

പ്രയാഗ്‌രാജിൻ്റെ കൊളോണിയൽ ഭൂതകാലത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ പള്ളി. ഗോതിക് ശൈലിയിലാണ് ഈ പള്ളി പണി കഴിപ്പിച്ചിരിക്കുന്നത്. പത്തർ ഗിർജ (കല്ലുകൊണ്ടുള്ള പള്ളി) എന്നാണ് ഇത് പ്രാദേശികമായി അറിയപ്പെടുത്തന്നത്. സ്റ്റെയിൻ ഗ്ലാസ് ജാലകങ്ങൾ, കൊത്തുപണികൾ എന്നിവയെല്ലാം പ്രസിദ്ധമാണ്.

ഖുസ്രോ ബാഗ്

മുഗൾ ഉദ്യാന സമുച്ചയമാണത്. ജഹാംഗീർ ചക്രവർത്തിയുടെ മൂത്ത മകനായ ഖുസ്രോ മിർസയുടെയും മറ്റ് രാജകുടുംബാംഗങ്ങളുടെയും ശവകുടീരങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ശവകുടീരങ്ങളിലെ കൊത്തുപണികൾ നഗരത്തിൻ്റെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്നതാണ്.

സിവിൽ ലൈൻസ്

കാഴ്ച കണ്ട് കഴിഞ്ഞാൽ ഭക്ഷണം ആസ്വദിക്കലാണ് പ്രധാനം. തെരുവ് ഭക്ഷണം ആസ്വദിക്കാൻ താത്പര്യമുള്ളവർക്ക് ഇവിടെ എത്താം. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വിഭവങ്ങളൊക്കെ വേണ്ടുവോളം ആസ്വദിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+