ഒരു ട്രെയിന്‍ ടിക്കറ്റിന് 5 ലക്ഷം രൂപ: എന്നിട്ടും വരുമാനത്തില്‍ വന്‍ വര്‍ധന: ഇതെങ്ങനെ സാധിച്ചു
ലോകപ്രശസ്തമായ, ഇന്ത്യയുടെ സ്വന്തം ആഡംബര ട്രെയിനായ മഹാരാജാസ് എക്‌സ്പ്രസിന്റെ വരുമാനത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 39 ശതമാനം വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 38 കോടി രൂപയായിരുന്നു വരുമാനമെങ്കില്‍ ഇത്തവണ അത് 53.14 കോടി രൂപയായി ഉയര്‍ന്നു എന്ന് ഐആര്‍സിടിസി ചെയര്‍മാന്‍ സഞ്ജയ് കുമാര്‍ ജെയിന്‍ അറിയിച്ചു. 2010-ല്‍ ആരംഭിച്ച ഈ ട്രെയിന്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആഡംബര ട്രെയിനുകളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആണ് ഈ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നത്. ഡല്‍ഹിയില്‍ നിന്ന് ആരംഭിച്ച് ആഗ്ര, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളിലൂടെ പോകുന്ന നാല് വ്യത്യസ്ത യാത്രാ പാക്കേജുകളാണ് മഹാരാജാസ് എക്‌സ്പ്രസ് വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാന്‍ കുറഞ്ഞത് അഞ്ച് ലക്ഷത്തിനടുത്ത് രൂപ ചിലവാകും. ഏറ്റവും ഉയര്‍ന്ന പാക്കേജായ 'പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന്' 25 ലക്ഷം രൂപയിലധികമാണ് നിരക്ക്.

ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ പകുതി വരെയാണ് ഈ ആഡംബര ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള ഐആര്‍സിടിസിക്കാണ് ട്രെയിനിന്റെ നടത്തിപ്പ് ചുമതല. വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ ഈ ട്രെയിനിന് വര്‍ധിച്ചു വരുന്ന സ്വീകാര്യതയാണ് പുതിയ വരുമാന കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജസ്ഥാനിലെ കൊട്ടാരസദൃശമായ കാഴ്ചകളും ഇന്ത്യയുടെ പൈതൃക നഗരങ്ങളും കോര്‍ത്തിണക്കിയുള്ള യാത്രയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.












Click it and Unblock the Notifications