ട്രെയിന്‍ ടിക്കറ്റ് ഇതുവരെ കിട്ടിയില്ലേ? ഉത്തരം മേക്ക്മൈട്രിപ്പ് തരും: യാത്രക്കാര്‍ക്ക് കിടിലന്‍ ആപ്പ്
ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ട്രാവല്‍ ബുക്കിങ് രംഗത്തെ വമ്പന്മാരായ മേക്ക്മൈട്രിപ്പ്. ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന ഒരു അപ്ഡേഷനും ആയിട്ടാണ് മേക്ക്മൈട്രിപ്പ് എത്തിയിരിക്കുന്നത്. സീറ്റ് അവൈലബിലിറ്റി ഫോര്‍കാസ്റ്റ് എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്.
ട്രെയിന്‍ ടിക്കറ്റ് കിട്ടാന്‍ സാധ്യതയുണ്ടോ, എതു സമയത്ത് ടിക്കറ്റുകള്‍ തീര്‍ന്നു പോകാന്‍ സാധ്യതയുണ്ട് തുടങ്ങിയ കാര്യങ്ങളൊക്കെ മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ട്രെയിനിന്റെ റൂട്ട്, അതിലെ ശരാശരി യാത്രക്കാര്‍, തിരക്ക്, സീസണ് തുടങ്ങിയവയൊക്കെ കണക്കാക്കിയാണ് ഈ അപ്ഡേഷന്. ഓരോ ദിവസം കഴിയും തോറും ടിക്കറ്റ് ബുക്കിങ്ങിന്റെ കണക്ക് നോക്കി വിവരങ്ങള്‍ പുതുക്കിക്കൊണ്ടേയിരിക്കും. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു നിശ്ചിത റൂട്ടില്‍ ട്രെയിന്‍ ടിക്കറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടോ എന്ന് മുന്‍കൂട്ടി അറിയാനാകും.

നിലവില്‍ ഇന്ത്യന്‍ റെയില്‍വേയുടെ നിയമമനുസരിച്ച് യാത്രയ്ക്ക് 60 ദിവസം മുന്‍പ് തൊട്ടേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകൂ. 70 ശതമാനത്തോളം ആളുകള്‍ യാത്രയ്ക്ക് തൊട്ടടുത്ത ദിവസങ്ങളിലാണ് പലപ്പോഴും ടിക്കറ്റ് എടുക്കുന്നത്. അതുകൊണ്ടു തന്നെ മിക്കവരും വെയ്റ്റിങ് ലിസ്റ്റിലും ആയിരിക്കും. ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത സംബന്ധിച്ച് വലിയ ആശങ്കയിയായിരിക്കും ഇവര്‍ക്കുണ്ടാകുക.
എന്നാല്‍ മേക്മൈട്രിപ്പ് വഴി ബുക്ക് ചെയ്താല്‍ ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത അടക്കം അറിയാനാകും. ടിക്കറ്റുകളുടെ ലഭ്യത, റിസര്‍വേഷന്‍ ലഭിക്കാനുള്ള സാധ്യത എന്നിവയെല്ലാമാണ് ഡേറ്റ അനലൈസ് ചെയ്തു യാത്രക്കാര്‍ക്ക് നല്‍കുന്നത്. ടിക്കറ്റ് ലഭിക്കുമോ എന്നതു സംബന്ധിച്ചും ടിക്കറ്റ് എന്ന് തീരും എന്നതു സംബന്ധിച്ചും കൃത്യമായ ധാരണ കിട്ടുമെന്ന് അര്‍ത്ഥം.
റെയില്‍വേയുടെ കണക്കനുസരിച്ച് ഹൈ സ്പീഡ് ട്രെയിനുകളില്‍ ഏപ്രില്‍ മാസത്തില്‍ 13 ദിവസം മുമ്പ് തന്നെ ടിക്കറ്റുകള്‍ മുഴുവന്‍ സോള്‍ഡ് ഔട്ട് ആകും. വേനല്‍ക്കാല അവധിയും മറ്റും വരുന്നതോടെ മെയ് മാസത്തില്‍ തിരക്കും ആവശ്യക്കാരും കൂടും. ഇത്തരം ട്രെയിനുകളില്‍ യാത്രയ്ക്ക് 20 ദിവസം മുമ്പ് എങ്കിലും ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റു തീരും.
അതേസമയം, ചിലരാകട്ടെ മിക്കപ്പോഴും യാത്ര പ്ലാന്‍ ചെയ്യുമെങ്കിലും ടിക്കറ്റ് എടുക്കുന്നത് അവസാന നിമിഷമാകും. അതുകൊണ്ടുതന്നെ റിസര്‍വേഷന്‍ കിട്ടാതെ വരും. വെയ്റ്റിംഗ് ചാര്‍ട്ടില്‍ പെട്ടുപോകും. എന്നാല്‍ മേക്ക്മൈട്രിപ്പിന്റെ ആപ്പ് നോക്കിയാല്‍ എന്തുകൊണ്ട് ടിക്കറ്റ് വിറ്റ് തീരാന്‍ സാധ്യതയുണ്ട് എന്ന് മനസിലാകും. അതിനാല്‍ തന്നെ കരുതിക്കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം. വെയിറ്റിങ് ലിസ്റ്റില്‍ കിടന്ന് ആശങ്കപ്പെടേണ്ട കാര്യമില്ല.
ടിക്കറ്റ് കിട്ടാനുള്ള സാധ്യതാ പ്രവചനത്തിന് പുറമേ, മേക്ക്മൈട്രിപ്പ് ടിക്കറ്റുകള്‍ വിറ്റുതീരാറായെന്ന അലേര്‍ട്ടും നല്‍കും. തിരഞ്ഞെടുത്ത ട്രെയിനില്‍ സീറ്റ് ലഭ്യത ഒരു നിശ്ചിത പരിധിക്ക് താഴെയാകുമ്പോള്‍ യാത്രക്കാരെ അറിയിക്കും. അതിനാല്‍ സമയബന്ധിതമായി ടിക്കറ്റ് ബുക്ക് ചെയ്യാനും യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications