Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ യാത്ര മാത്രമാക്കേണ്ട, അൽപം സാഹസികതയുമാവാം, ഈ 'നീർപ്പുലി'കളെ കണ്ട് മടങ്ങാം

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ അനുബന്ധ മത്സരങ്ങള്‍ക്ക് (പ്രീ-ഇവന്റ്) കോടഞ്ചേരിയില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഓഫ്റോഡ് സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പോടെ തുടക്കമാകും. വൈകിട്ട് 5 മണിക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് കോടഞ്ചേരി സ്കൂള്‍ ഗ്രൗണ്ടില്‍ ഫ്ലാഗ് ഓഫ് ചെയ്യും. ഓഫ് റോഡ് ചാംപ്യന്‍ഷിപ്പിന്റെ സമ്മാനദാനം ജൂണ്‍ 22 ന് ലിന്റോ ജോസഫ് എംഎല്‍എയും 23 ന് ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗും നിര്‍വഹിക്കും.

ഒരു മാസക്കാലം വിവിധ പഞ്ചായത്തുകളിലായാണ് അനുബന്ധ മത്സരങ്ങള്‍ നടക്കുന്നത്. 22 ന് തിരുവമ്പാടിയില്‍ ചൂണ്ടയിടല്‍ മത്സരം, 29 ന് കോടഞ്ചേരിയില്‍ ഹോം സ്റ്റേ ടൂറിസത്തിൽ പരിശീലനം, 30 ന് തുഷാരഗിരിയില്‍ മഴ നടത്തം, ജൂലൈ 5, 6, 7 തീയതികളില്‍ കോടഞ്ചേരിയില്‍ ഓഫ് റോഡ് നാഷണല്‍ ചാംപ്യന്‍ഷിപ്പ്, ജൂലൈ 13 ന് ഓമശ്ശേരിയില്‍ മഡ് ഫുട്ബോള്‍, 14 ന് മുക്കത്ത് കബഡി, 20 ന് പുതുപ്പാടിയില്‍ വടം വലി, ജൂലൈ 21, 22, 23 തീയതികളില്‍ കോടഞ്ചേരിയില്‍ മലകയറ്റ പരിശീലനം, ജൂലൈ 21 ന് തിരുവമ്പാടിയില്‍
നീന്തല്‍ മത്സരം, ജൂലൈ 21 ന് കോഴിക്കോട്, കല്‍പ്പറ്റ, അരീക്കോട് എന്നിവിടങ്ങളില്‍ നിന്ന് കോടഞ്ചേരി പുലിക്കയത്തേക്ക് സൈക്കിള്‍ റാലി, കൂടരഞ്ഞിയില്‍ ഓഫ് റോഡ് ജീപ്പ് സഫാരി, കൊടിയത്തൂരിൽ വണ്ടിപ്പൂട്ട് തുടങ്ങിയവയും റിവര്‍ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.

Kayaking

ദക്ഷിണേന്ത്യയിൽ വൈറ്റ് വാട്ടർ കയാക്കിങ്ങ് പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്യുക എന്ന മുഖ്യലക്ഷ്യത്തോടെയാണ് ഫെസ്റ്റിവൽ നടത്തുന്നത്. ജൂലൈ 25 മുതല്‍ 28 വരെ ചാലിപ്പുഴയിലും ഇരുവഴഞ്ഞിയിലും ചക്കിട്ടപ്പാറയിലുമായിട്ടാണ് പരിപാടി. ഇത്തവണ വിപുലമായി എട്ട് ഗ്രാമപഞ്ചായത്തുകളിലും (കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ, പുതുപ്പാടി, ഓമശ്ശേരി, ചക്കിട്ടപ്പാറ) മുക്കം മുനിസിപ്പാലിറ്റിയിലുമായാണ് മത്സങ്ങൾ നടക്കുക.

കോടഞ്ചേരിയിലെ പുലിക്കയത്തിനും തിരുവമ്പാടിയിലെ അരിപ്പയ്ക്കും പുറമെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മീൻതുള്ളിപാറയിലും (ഫ്ലാറ്റ് വാട്ടർ കയാക്കിങ്ങ്) കയാക്കിങ്ങ് അരങ്ങേറും.

ഈ വർഷം 20ൽ അധികം രാജ്യങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര റൈഡർ മാരെയും നൂറിലധികം ദേശീയ കയാക്കർമാരെയുമാണ് പ്രതീക്ഷിക്കുന്നത്. എട്ട് രാഷ്ട്രങ്ങളിൽ നിന്നുള്ള 11 അന്താരാഷ്ട്ര കയാക്കർമാർ ഇതിനകം തന്നെ പങ്കാളിത്തം സ്ഥിരീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+