വിദേശികളും ഒഴുകിയെത്തും: ടൂറിസത്തില്‍ വന്‍ കുതിപ്പിനൊരുങ്ങി മലബാർ; പലർക്കും വെല്ലുവിളിയാകും
അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് നമ്മുടെ സ്വന്തം കേരളം. ലോകത്ത് കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങൾ സംബന്ധിച്ച ന്യൂയോർക്ക് ടൈംസിന്റെ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളമായിരുന്നു. വിനോദ സഞ്ചാര മേഖലയില്‍ കേരളം അതിശയകരമായ പല നേട്ടങ്ങളും കരസ്ഥമാക്കുമ്പോഴും അത് സംസ്ഥാന വ്യാപകമായി ഉണ്ടാവുന്നില്ലെന്നതും ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. അതായത് വിദേശികള്‍ പ്രധാനമായും എത്തുന്നത് മധ്യ-തെക്കന്‍ മേഖലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിയിട്ടാണ്.
യഥാർത്ഥത്തില്‍ കേരളത്തിലെ മറ്റേതൊരു പ്രദേശത്തോടും കിടപിടിക്കുന്ന ടൂറിസം സാധ്യതകളുള്ള മേഖലയാണ് മലബാർ. പ്രകൃതിസൗന്ദര്യപരമായും സാസ്കാരികപരമായുമൊക്കെ സമ്പന്നമായ മലബാർ മേഖലയിലേക്ക് വിദേശ ടൂറിസ്റ്റുകള്‍ കടന്നുവരാത്തത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് യാത്രക്ക് എടുക്കുന്ന സമയമാണ്. എന്നാല്‍ ദേശീയ പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ സാഹചര്യം അടിമുടി മാറുകയും മലബാറിലും ടൂറിസം മേഖലയില്‍ വലിയ കുതിപ്പ് ഉണ്ടാകുമെന്നാണ് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെടുന്നത്.

മലബാറിലെ ടൂറിസം വികസനത്തിലൂടെ സംസ്ഥാനത്തിന്റെയാകെ വികസനമാണ് നടക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ കേരളത്തിലേക്കുള്ള സഞ്ചാരികളില്‍ മലബാറിലേക്കുള്ള സന്ദര്‍ശകരുടെ വരവ് ആറു ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ഇതില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. മലയോര പാതയും തീരദേശ പാതയും ദേശീയ പാതയ്ക്ക് ഒപ്പം പൂര്‍ത്തിയാകുന്നതോടെ ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിലെ അടിസ്ഥാന സൗകര്യം ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ടൂറിസം വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച ഗേറ്റ് വേ ടു മലബാര്‍ ടൂറിസം ബിടുബി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മലബാർ ടൂറിസം മേഖലയില്‍ ടൂറിസം മേഖലയുടെ സ്വകാര്യ നിക്ഷേപകരുടെ ഇടപെടലും നിര്‍ണായകമായി. കാസര്‍കോട്ട് ഒരു പഞ്ചായത്തില്‍ മാത്രം രണ്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഹോംസ്റ്റേ, റിസോര്‍ട്ട് എന്നിവയുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചു. ബംഗളുരുവിലെ വാരാന്ത്യങ്ങള്‍ വയനാട്ടിലേക്കെത്തിക്കാനുള്ള ചടുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു. ഇന്ന് ഏറ്റവുമധികം ടൂറിസം വരുമാനം ലഭിക്കുന്ന ജില്ലകളിലൊന്നാണ് വയനാടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓരോ തവണ കേരളം സന്ദര്‍ശിക്കുമ്പോഴും ഇവിടെ ദൃശ്യമാകുന്ന മാറ്റം അത്ഭുതകരമാണെന്നാണ് ഒമാനില്‍ നിന്നുള്ള ലോകപ്രശസ്ത സാമൂഹ്യമാധ്യമ ഇന്‍ഫ്ളുവന്‍സര്‍ മുഹമ്മദ് അല്‍ ബാലുഷി പറഞ്ഞത്. ഇത് അഞ്ചാം തവണയാണ് കേരളത്തിലെത്തുന്നത്. മലബാര്‍ മേഖലയിലെ ഭക്ഷണ ശീലങ്ങളും ഗള്‍ഫ് മേഖലയുമായുള്ള സാദൃശ്യം ജനങ്ങള്‍ തമ്മിലുള്ള അടുപ്പത്തിനും കാരണമാകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലായി പത്തു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള വ്യക്തിയാണ് മുഹമ്മദ് അല്‍ ബാലുഷി.
അതേസമയം, ഏതാനും വര്‍ഷത്തിനുള്ളില്‍ മലബാര്‍ ടൂറിസം ദക്ഷിണേന്ത്യയില്‍ ഒന്നാം നിരയിലേക്കെത്തുമെന്നാണ് കേരള ടൂറിസം സംഘടിപ്പിച്ച മലബാര്‍ ബിടുബി സമ്മേളനത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. കേരളത്തിലെ മറ്റ് ടൂറിസം മേഖലയ്ക്കും കര്‍ണാടക ടൂറിസത്തിനും മലബാര്‍ ടൂറിസം ആരോഗ്യകരമായ വെല്ലുവിളി ഉയർത്തും. മലബാറിന്റെ സാംസ്ക്കാരിക പൈതൃക മൂല്യങ്ങള്‍ ടൂറിസത്തിന് ഏറ്റവും പറ്റിയതാണെന്നാണ് ബംഗളുരുവില്‍ നിന്നുള്ള അര്ജുന് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ രവി മേനോന് അഭിപ്രായപ്പെട്ടത്.

കാഴ്ചയുടെ ഉത്സവങ്ങളായ തെയ്യം പോലുള്ള വിവിധ അനുഷ്ഠാന കലകള്‍ മലബാറിന്റെ ഏറ്റവും വലിയ സാധ്യതകളാണെന്നും രവി മേനോന് ചൂണ്ടിക്കാട്ടി. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് പോലുള്ള കേരളത്തിന്റെ ആഭ്യന്തര ടൂറിസം ഫെസ്റ്റുകള്‍ക്ക് ദേശീയതലത്തില്‍ പ്രചാരം നല്‍കണമെന്ന ആവശ്യവും സമ്മേളനത്തില്‍ ഉയർന്ന് വന്നു.
പരിസ്ഥിതി സൗഹൃദമായ ടൂറിസം ശീലങ്ങള്‍ക്കും പ്രാദേശിക ജനതയെ വിശ്വാസത്തിലെടുത്തുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ടെന്ന് ലീല റാവിസ് ഹോട്ടല്‍സ് റീജ്യണല്‍ ഡയറക്ടര്‍ പ്രേം കമലും ചൂണ്ടിക്കാട്ടി. ടൂറിസം മേഖലകള്‍ വികസിപ്പിക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളെ വിശ്വാസത്തിലെടുക്കുന്നതെന്നും അസോസിയേഷന് ഡൊമെസ്റ്റിക് ടൂര്‍ ഓപ്പറേറ്റേഴ്സ് ഇന്ത്യ പ്രസിഡന്റ് പി പി ഖന്നയും ചൂണ്ടിക്കാട്ടി. രാജ്യത്തെ ടൂറിസം മേഖലയ്ക്ക് മലബാര്‍ ടൂറിസത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകാന്‍ ബിടുബി സമ്മേളനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications