മഴയത്തൊരു മലക്കപ്പാറയ യാത്ര പിടിച്ചാലോ? 800 രൂപയുണ്ടെങ്കിൽ കെഎസ്ആർടിസിയിലൊരു കിടിലൻ പാക്കേജ്
മഴ തിമിർത്ത് പെയ്യുകയാണ്, എവിടേക്ക് യാത്ര പോകും എന്നാണ് ആലോചനയെങ്കിൽ പൊന്നാനി കെ എസ് ആർ ടി സിയുടെ ജൂൺ മാസ പാക്കേജുകൾ തിരഞ്ഞെടുക്കാം. ജൂൺ 22 ന് മലക്കപ്പാറയിലേക്കാണ് ഇവിടെ നിന്നുള്ള യാത്ര. പാക്കേജിനെ കുറിച്ച് വിശദമായി അറിയാം.
മഴക്കാല യാത്രക്ക് സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് മലക്കപ്പാറ. കേരളം-തമിഴ്‌നാട് അതിർത്തിയിലെ മനോഹരമായ ഹില്ല് സ്റ്റേഷനായ മലക്കപ്പാറ തൃശൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ചാലക്കുടിയിൽ നിന്നും ഏകദേശം 85 കിമി യാത്ര ചെയ്താൽ ഇവിടെയെത്താം. മലക്കപ്പാറയിലേക്കുള്ള യാത്ര തന്നെയാണ് ഇവിടേക്കുള്ള പ്രധാന ആകർഷണം. പോകും വഴിയിൽ ഭാഗ്യമുണ്ടെങ്കിൽ വന്യമൃഗങ്ങളേയും കാണാം. മലക്കപ്പാറ പാക്കേജിൽ ഒരാൾക്ക് വരുന്ന ചെലവ് 800 രൂപയാണ്. അതിരാവിലെ 5 മണിക്ക് പുറപ്പെട്ട് രാത്രിയോടെ തിരികെ എത്താം.

മറയൂർ കാന്തല്ലൂർ പാക്കേജ്
മഴ ആസ്വദിക്കാൻ മൂന്നാറിലേക്ക് പോകുന്നവർ ഉണ്ടാകും എന്നാൽ അവിടെ നിന്നും ഏകദേശം 42 കിമി കൂടി അധികം പോയാൽ ചന്ദനക്കാടുകളുടെ നാടായ മറയൂരിലെത്താം. വേറിട്ട മഴക്കാഴ്ചകൾ ഇവിടെ സഞ്ചാരികൾക്ക് ആസ്വദിക്കാം.പ ശ്ചിമഘട്ടത്തിന്റെ കിഴക്കൻ ഭാഗത്ത്, മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മറയൂർ, പ്രകൃതി സൗന്ദര്യം കൊണ്ട് സഞ്ചാരികളെ അത്ഭുതപ്പെടുത്തും. പ്രകൃതിദത്ത ചന്ദനക്കാടുകൾ, മുനിയറകൾ എന്നിവയെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആസ്വദിക്കാനാകും. 10,000 ബിസി മുതലുള്ള മുനിയറകൾ ഇവിടെയുണ്ട്. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ പമ്പാ നദിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ തൂവാനം വെള്ളച്ചാട്ടവും മറയൂരിലാണ്.
കാന്തല്ലൂർ
മറയൂരിനടുത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് കാന്തല്ലൂർ. ഏകദേശം 5000 അടി (1524 മീറ്റർ) ഉയരത്തിൽ, തമിഴ്നാടിന്റെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം ശൈത്യകാല പച്ചക്കറികൾക്ക് പേരുകേട്ടതാണ്. കേരളത്തിന്റെ കാശ്മീർ എന്ന് കൂടി അറിയപ്പെടുന്ന ഇടമാണിത്. ആപ്പിൾ, സ്ട്രോബെറി, ഓറഞ്ച്, പീച്ച്, കോളിഫ്ളവർ, കാരറ്റ്, ബീൻസ് തുടങ്ങിയ കൃഷികളാണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്. മലനിരകളും പുൽമേടുകളും മഴയും കോടയും നിറഞ്ഞ് നിൽക്കുന്ന കാന്തല്ലൂരിന്റെ കാഴ്ച അനുഭവിച്ച് തന്നെ അറിയണം. 2 രാത്രികളും 1 പകലും നീണ്ട് നിൽക്കുന്നതാണ് പാക്കേജ്. ഒരാൾക്ക് 1970 രൂപയാണ് പാക്കേജ് തുക വരുന്നത്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 949734669












Click it and Unblock the Notifications