Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ പെയ്തിറങ്ങിയ കാനനപാതയിലൂടെ ഒരു യാത്ര പോയാലോ; എജ്ജാതി വൈബ്, ഇതാ പാക്കേജ്

കൊട്ടാരക്കര: തണുത്ത കാറ്റ്, ഇടക്കിടെ പെയ്യുന്ന മഴ, കെഎസ്ആർടിസി ബസ്..വൈബിനെ കുറിച്ച് പ്രത്യേകം പറഞ്ഞ് തരേണ്ടതുണ്ടോ? ഇങ്ങനെയൊരു മഴക്കാല യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ കൊട്ടാക്കര കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ മലക്കപ്പാറ യാത്ര തിരഞ്ഞെടുക്കാം. 22 നാണ് യാത്ര പുറപ്പെടുന്നത്. പാക്കേജിനെ കുറിച്ച് പറയും മുൻപ് മലക്കപ്പാറയെ കുറിച്ച് പറയാം

കേരള-തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഗ്രാമമാണ് മലക്കപ്പാറ. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്നും ഏകദേശം 53 കിമി യാത്ര ചെയ്താൽ മലക്കപ്പാറയിലെത്താം. വാഴച്ചാൽ ചെക്ക് പോസ്റ്റ് കഴിഞ്ഞാൽ ഉള്ളതാണ് യാത്രയുടെ യഥാർത്ഥ അനുഭവം. പിന്നീട് അങ്ങോട്ട് വനപാതയാണ്, മഴക്കാടുകളും വന്യമൃഗങ്ങളേയുമൊക്കെ കണ്ടുകൊണ്ടാകും യാത്ര. പിന്നീട് വളഞ്ഞു പുളഞ്ഞ് പോകുന്ന റോഡിലൂടെയുള്ള യാത്രയ്ക്കിടെ ലോവർ ഷോളയാർ ഡാമും ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളുമെല്ലാം കാണാം.

malakkappara

ഇടയ്ക്ക് ചിലപ്പോൾ കാട്ടാനക്കൂട്ടത്തേയും കാണാൻ സാധിച്ചേക്കും. ഒടുവിൽ കാട്ടുപാത മാറി ബസ് തേയിലക്കാട്ടിലേക്ക് കയറും മുന്നിൽ കോടമഞ്ഞിൽ കുളിച്ച് നിൽക്കുന്ന മലക്കപ്പാറ നിങ്ങളെ സ്വാഗതം ചെയ്യും. തൊഴിലാളികൾ തേയില കൊളുന്ത് പറിച്ച് നടന്ന് നീങ്ങുന്ന ഹൃദ്യമായ ദൃശ്യവും സഞ്ചാരികൾക്ക് ആസ്വദിക്കാം. മലക്കപ്പാറയിൽ നിന്നും ആസ്വദിച്ചൊരു ചായയും കുടിച്ച് മടങ്ങാം.

പാക്കേജിനെ കുറിച്ചുളള കൊട്ടാരക്കര കെഎസ്ആർടിസിയുടെ കുറിപ്പ് ഇങ്ങനെ

'മഴ പെയ്തിറങ്ങിയ കാനനപാതയിലൂടെ ഒരു മലക്കപ്പാറ യാത്ര. മാലാഖ പാറ എന്ന വശ്യസുന്ദരിയായ അതിർത്തി ഗ്രാമത്തിൽ എത്തണമെങ്കിൽ കബാലി എന്ന കരിവീരൻ കാക്കുന്ന കാട് താണ്ടണം. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ആതിരപ്പള്ളിയും, പരന്നൊഴുകുന്ന വാഴച്ചാലും. സ്നേഹ ബാഷ്പം തൂകുന്ന ചാർപ്പയും കടന്നു തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന മലക്കപ്പാറ യാത്രയുടെ മനോഹാരിത ആസ്വദിക്കാൻ ഇതാ കൊട്ടാരക്കര ബി ടി സിയുടെ മലക്കപ്പാറ യാത്ര :

യാത്രാ തീയതി : ജൂൺ 22 ശനി
പുറപ്പെടുന്ന സമയം : രാവിലെ 4.00 മണി
യാത്രാ നിരക്ക് : 1150 രൂപ
(അതിരപ്പള്ളി -വാഴച്ചാൽ എൻട്രി fee 50 ഉൾപ്പെടെ ) ഭക്ഷണത്തിനുള്ള ചിലവ് യാത്രികർ സ്വയം വഹിക്കണം )
Bus: സെമി സ്ലീപ്പർ 2 X 2 SEATS (super delux)
സീറ്റുകൾ ബുക്ക്‌ ചെയ്യാനായി ഇപ്പോൾ തന്നെ വിളിക്കാം : 9567124271 , 94472 81459.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+