അതിരപ്പിള്ളിയിലേക്ക് മഴയാത്ര,മലക്കപ്പാറയിലേക്കും പോകാം; 860 രൂപയ്ക്ക് കെഎസ്ആർടിസി പാക്കേജ്
മഴയിൽ കേരളത്തിൽ ഏറ്റവും നിർബന്ധമായി കണ്ടിരിക്കേണ്ട വെള്ളച്ചാട്ടം ഏതാണെന്ന് ചോദിച്ചാൽ അതിന് ഒരുത്തരമേ ഉള്ളൂ, കേരളത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പിള്ളി. മഴക്കാലത്ത് അതീവരൗദ്ര ഭാവത്തിലായിരിക്കും വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക്. വെള്ളച്ചാട്ടത്തിന് അടുത്തേക്ക് പോകുന്തോറും ചാറൽ അടിച്ചുകൊണ്ടേയിരിക്കും, റോഡിന് മുകളിൽ നിൽക്കുമ്പോൾ തന്നെ അതിരപ്പിള്ളിയുടെ ഒഴിക്കിന്റെ വേഗത മനസിലാകാനാകും.
ഈ മഴക്കാലത്ത് എന്നാൽ ഒന്ന് അതിരപ്പിള്ളി കാണാൻ പോകാം അല്ലേ? ഇത്തവണ ആ യാത് കെ എസ് ആർ ടി സിയുടെ പാക്കേജിനൊപ്പം ആകാം. പെരിന്തൽമണ്ണ കെ എസ് ആർ ടി സി ഈ മാസം 14 ന് അതിരപ്പിള്ളിയിലേക്ക് ഒരു പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്. ഈ പാക്കേജിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ അതിരപ്പിള്ളി മാത്രമല്ല പ്രകൃതി ഭംഗികൊണ്ട് സമ്പന്നമായ മലക്കപ്പാറയെന്ന അതിമനോഹരമായ ഗ്രാമവും കണ്ട് മടങ്ങാൻ കഴിയുന്ന തരത്തിലാണ് പാക്കേജ്. ഈ ഏകദിന പാക്കേജിനെ കുറിച്ച് കൂടുതൽ അറിയാം

അതിരപ്പിള്ളി വെള്ളച്ചാട്ടം
ഇത്തവണ പ്രതീക്ഷിച്ചതിലും മുന്നേ മഴ എത്തിയതിനാൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലും വൻ ഒഴുക്കാണ് അനുഭവപ്പെടുന്നത്. 80 അടി മുകളിൽ നിന്ന് തകർത്താണ് താഴേക്കുള്ള ഒഴുക്ക്. ഇൻസ്റ്റഗ്രാമിൽ അതിരപ്പിള്ളിയുടെ വീഡിയോകൾ കണ്ടതോടെ വെള്ളച്ചാട്ടം കാണാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വെള്ളം അതീവ ശക്തിയിൽ ഒഴുകുന്നതിനാൽ വെള്ളച്ചാട്ടത്തിന് അടുത്തേക്ക് പോകുന്തോറും മഴ പെയ്യുന്നത് പോലെ ദേഹത്തേക്ക് വെള്ളം തെറിച്ചോണ്ടിരിക്കും. ഈ സമയത്തെ അതിരപ്പിള്ളിയെ കാണുന്നതായിരിക്കും നല്ലത്. കാരണം മഴ കനത്താൽ ഇവിടേക്കുള്ള പ്രവേശനത്തിന് വിലക്കേർപ്പെടുത്തിയേക്കും.
മലക്കപ്പാറ
മഴ തുടങ്ങിയാൽ പിന്നെ മലക്കപ്പാറയൊന്ന് കണ്ട് വന്നില്ലെങ്കിൽ പിന്നെ എന്ത് മഴ യാത്ര? മഴക്കാലത്ത് ആസ്വദിക്കാൻ പറ്റുന്ന ഏറ്റവും മികച്ച ഹിൽ സ്റ്റേഷൻ കൂടിയാണ് മലക്കപ്പാറ. തണുത്ത മഴയിലും കാറ്റിലും നിബിഡ വാനങ്ങൾ താണ്ടി, തേയില തോട്ടങ്ങൾക്ക് നടുവിലൂടെ ഇടക്ക് മഴ ആസ്വദിക്കാനെത്തുന്ന മൃഗങ്ങളേയും കൊണ്ടുകൊണ്ടൊരു യാത്ര, ഹാ പറയുമ്പോൾ തന്നെ ഒരുതരം സന്തോഷം അനുഭവപ്പെടുന്നില്ലേ? യാത്രയിൽ ഉടനീളവും അവിടെ എത്തിച്ചേർന്നാലും ഈ സന്തോഷം ഒട്ടും ചോരില്ലെന്നതാണ് മലക്കപ്പാറയുടെ പ്രത്യേകത. ഗ്രാമീണ കാഴ്ചകളാണ് ഇവിടെ പ്രധാനമായും ആസ്വദിക്കാനുള്ളത്. മാത്രമല്ല മലക്കപ്പാറയിൽ നിന്നും നോക്കിയാൽ തമിഴ്നാടിന്റെ വിദൂര ഭംഗിയും ആസ്വദിക്കാം.
ഈ മാസം തൃശൂരിൽ നിന്നും അതിരപ്പിള്ളിയിലേക്ക് നാല് പാക്കേജുകളാണ് ഉള്ളത്. 8, 14, 21, 28 തീയതികളിലാണ് പാക്കേജുകൾ. ഏകദിന പാക്കേജുകളാണ്. ഒരാൾക്കുള്ള പാക്കേജ് തുക 860 രൂപയാണ്. ബസ് ചാർജ് മാത്രമായിരിക്കും ഇത്. കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും 7560858046, 8547109115 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
നെല്ലിയാമ്പതിയിലേക്കും വയനാട്ടിലേക്കും പാക്കേജുകൾ
ജൂണിൽ നെല്ലിയമ്പാതിയിലേക്കും വയനാട്ടിലേക്കും പ്രത്യേക പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ മനോഹര ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് നെല്ലിയാമ്പതി. ഇവിടേക്കുള്ള ആദ്യ പാക്കേജ് 8 മാണ്. കൂടാതെ 29 നും പാക്കേജ് ഉണ്ട്. 740 രൂപയാണ് ഈ ഏകദിന പാക്കേജിന് വരുന്ന ചെലവ്. വയനാട്ടിലേക്ക് ഒറ്റ പാക്കേജ് മാത്രമാണ് ഉള്ളത്. മഴക്കാലത്ത് കേരളത്തിൽ നിർബന്ധമായും സഞ്ചരിക്കേണ്ട ഇടമാണ് വയനാട്. ജൂൺ 15 നുള്ള വയനാട് പാക്കേജിന് ചെലവ് വരുന്നത് 580 രൂപയാണ്. ബസ് ചാർജ് മാത്രമായിരിക്കും ഇത്. വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും 7560858046, 8547109115












Click it and Unblock the Notifications