യാത്രാപ്രേമികളെ, ദാ ഈ റൂട്ടുകൾ പിടിച്ചോ; ചുമ്മാ വൈബ്..അതും കുറഞ്ഞ ചെലവിൽ
കേരളത്തിൽ ചിലയിടങ്ങളിൽ ഇപ്പോഴും വെയിലും മഴയുമൊക്കെ ഒളിച്ച് കളിക്കുകയാണ്. എന്നാൽ മറ്റ് ചിലയിടങ്ങളിൽ കോട പൂത്തുതുടങ്ങി, പ്രത്യേകിച്ച് മലയോര മേഖലകളിൽ. കോടയിൽ മൂടിയ കാഴ്ച കാണാൻ അത്രയും മനസ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ വൈകിക്കേണ്ട, ഇപ്പോൾ തന്നെ യാത്ര പുറപ്പെടാം. അത്തരം സ്ഥലങ്ങൾ ഉൾപ്പെടുത്തി പാലക്കാട് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ പ്രത്യേക പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്. അഞ്ച് സ്ഥലങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്.
13 ന് മലക്കപ്പാറയിലേക്ക്. കേരള-തമിഴ്നാട് അതിർത്തിയിലെ മലക്കപ്പാറ എന്ന ഗ്രാമം കാണാൻ ഏറ്റവും മികച്ച സമയം തന്നെയാണ് ഒക്ടോഹർ. അതിരപ്പിള്ളിയിലെ മഴക്കാടുകളും കടന്ന് വേണം മലക്കപ്പാറയെത്താൻ. ഈ റൂട്ടിലൂടെയുള്ള യാത്ര അനുഭവിച്ച് തന്നെ അറിയണം. ഇടയ്ക്ക് കാട്ട് മൃഗങ്ങളേയും കാണാം. കെഎസ്ആർടിസിയിൽ പോകുന്നതിന്റെ രസം അതിൽ യാത്ര ചെയ്യുന്നവർക്കേ മനസിലാകൂ. തേയില തോട്ടങ്ങൾക്ക് നടുവിലിറങ്ങി ഒരു ചായയൊക്കെ കുടിച്ച് മലക്കപ്പാറയെ കണ്ടുമടങ്ങാം. ശീതകാല പച്ചക്കറികളാണ് പ്രധാനമായും മലക്കാറയിൽ ഉത്പാദിപ്പിക്കുന്നത്. ഇവിടെ നിന്നുള്ള തമിഴ്നാടിന്റെ വിദൂരദൃശ്യങ്ങളും ആസ്വിക്കാം. 830 രൂപയാണ് പാക്കേജിന് നൽകേണ്ടത്.

19 നുള്ള യാത്ര മൂന്നാറിലേക്കാണ്, അതെ തെക്കിന്റെ കാശ്മീരിലേക്ക് തന്നെ. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഇവിടേക്ക് പ്രധാനമായും സഞ്ചാരികൾ എത്തുന്നത്. മൂന്നാറിന്റെ മായാകാഴ്ചകൾ ആസ്വദിക്കാൻ രണ്ട് ദിവസമാണ് ലഭിക്കുക. മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 19 ന് രാവിലെ 10 നാണ് യാത്ര പുറപ്പെടുന്നത്. ബസ് ചാർജും താമസവും അടക്കം 1550 രൂപയാണ് പാക്കേജ് തുക.
27 ന് സൈലന്റ് വാലി കണ്ട് മടങ്ങാം.കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന സൈലൻ്റ് വാലി വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ്. 89 ചതുരശ്ര കിലോമീറ്ററിലധികം സ്ഥലത്താണ് ഈ പ്രദേശം വ്യാപിച്ചുകിടക്കുന്ന്. 1000-ലധികം ഇനം പൂച്ചെടികളും 34 ഇനം സസ്തനികളും ഇവിടെയുണ്ട്.സിംഹവാലൻ മക്കാക്ക്, മലബാർ ഭീമൻ അണ്ണാൻ തുടങ്ങിയ അപൂർവ ഇനം ജീവികളേയും സഞ്ചാരികൾക്ക് ഇവിടെ കാണാൻ സാധിക്കും. ഇവിടേക്കുള്ള ഏകദിന പാക്കേജിന് 1250 രൂപയാണ് ചർജ് ഈടാക്കുന്നത്.
12 നും 31 നും നെഫർറ്റിറ്റി ആഡംബരക്കപ്പൽ യാത്രയാണ്. കുറഞ്ഞ ചെലവിലൊരു ക്രൂയിസ് യാത്ര എന്ന സ്വപ്നവുമായി നടക്കുന്നവർക്ക് പോകാൻ ഏറ്റവും അനുയോജ്യമായ പാക്കേജ് ആണ് ഇത്. 48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയുമുള്ള കപ്പലിൽ കാടൽ യാത്ര ആസ്വദിച്ച് ഭക്ഷണവും കഴിച്ച് അടിച്ചുപൊളിച്ച് വരാൻ സാധിക്കുന്ന തരത്തിലാണ് പാക്കേജ്. ബസ് ചാർജും , എൻട്രി ഫീസ് എല്ലാം ചേർത്ത് 3930 രൂപയാണ് പാക്കേജ് തുക.












Click it and Unblock the Notifications