Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്ലവർ ഷോ മാത്രമല്ല, വെറും 560 രൂപയ്ക്ക് ഈ സ്ഥലങ്ങളും കാണാം; മലമ്പുഴയിലേക്ക് കെഎസ്ആർടിസിയുടെ അടിപൊളി ട്രിപ്പ്

മലപ്പുറം: നിങ്ങൾ ഒരു യാത്ര പ്രേമിയാണോ?, എങ്കിൽ ഒട്ടും വൈകണ്ട 560 രൂപയ്ക്ക് കെ എസ് ആർ ടി സിക്കൊപ്പം മലമ്പുഴയിലെ പൂക്കാലം കാണാൻ പോകാം. മലപ്പുറം കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലാണ് പാക്കേജ് ഒരുക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി പുഷ്‌പോത്സവത്തിന് ഒരുങ്ങി നിൽക്കുന്ന മലമ്പുഴ ഉദ്യാനത്തിന്റെ മനോഹര കാഴ്ചകളും പാലക്കാട് കോട്ടയും കാഞ്ഞിരപ്പുഴ ഡാമും ഉൾപ്പെടുന്നതാണ് പാക്കജ്.

ജനുവരി 23 മുതൽ 28വരെയാണ് മലമ്പുഴ ഉദ്യാനത്തിൽ പുഷ്‌പോത്സവം നടക്കുന്നത്.പാലക്കാട് ഡിടിപിസിയും ജലസേചന വകുപ്പും ചേർന്നാണ് പുഷ്പമേള ഒരുക്കുന്നത്. വൈവിധ്യമാർന്ന പുഷ്പങ്ങളും ചെടികളുമാണ് പുഷ്പമേളയിൽ ഒരുക്കുക. രുചിവൈവിധ്യങ്ങളറിയാൻ വിപുലമായ ഭക്ഷ്യമേളയുമുണ്ട്. മാത്രമല്ല വൈവിധ്യങ്ങളാർന്ന കലാപരിപാടികളും ഷോയിൽ ആസ്വദിക്കാനാകും.

Malampuzha Flower Show

ജനുവരി 26, 28 ദിവസങ്ങളിലായി മലപ്പുറത്തുനിന്നും രാവിലെ ആറിന് പുറപ്പെട്ട് രാത്രി പത്തിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണം എൻട്രി ടിക്കറ്റ് നിരക്ക് എന്നിവ പാക്കേജിൽ ഉൾപ്പെടില്ല. കൂടുതൽ വിവരങ്ങൾക്ക് 9447203014 എന്ന നമ്പറിൽ ബന്ധപ്പെടാം.

പാലക്കാട് ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകൾ

കെഎസ്ആർടിസി ബജറ്റ് ടൂറിസം പാലക്കാട് സെല്‍ ജനുവരി 28 വരെ വിവിധയിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. വയനാട്, സൈലന്റ് വാലി, നെല്ലിയാമ്പതി, മൂന്നാര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. ‌

സൈലന്റ് വാലിയിലേക്ക് രാവിലെ ആറിനും വയനാട് പുതുവത്സര യാത്ര രാവിലെ അഞ്ചിനും നെല്ലിയാമ്പതിയിലേക്ക് രാവിലെ ഏഴിനും മൂന്നാറിലേക്ക് ഉച്ചയ്ക്ക് 12 നുമാണ് യാത്ര ആരംഭിക്കുക. ബുക്കിങ്ങിന് ഫോണ്‍: 7012988534, 9995090216, 04912 520098.

യാത്രാ തീയതിയും സ്ഥലവും പാക്കേജും ചുവടെ

ജനുവരി 20 - മൂന്നാര്‍ ഡി.എല്‍.എക്‌സ് - 1550 (രണ്ടു പേര്‍ക്ക്)
ജനുവരി 21 - നെല്ലിയാമ്പതി - 480 രൂപ
ജനുവരി 26 - സൈലന്റ് വാലി - 1250 രൂപ
ജനുവരി 26 - വയനാട് ഡി.എല്‍.എക്‌സ് - 2920 (രണ്ടു പേര്‍ക്ക്)
ജനുവരി 27 - മൂന്നാര്‍ ഡി.എല്‍.എക്‌സ് - 1550 (രണ്ടു പേര്‍ക്ക്)
ജനുവരി 27 - സൈലന്റ് വാലി - 1250 രൂപ
ജനുവരി 28 - നെല്ലിയാമ്പതി - 480 രൂപ
ജനുവരി 28 - സൈലന്റ് വാലി - 1250 രൂപ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+