മഴയത്ത് കറങ്ങാം, മലരിക്കൽ ആമ്പൽ പാടവും വള്ളസദ്യയും, കാടുകണ്ട് ഗവി യാത്രയും; പാക്കേജ് ഇതാ
മഴ തിമിർത്ത് പെയ്യുകയാണ്. എന്നുവെച്ച് വീട്ടിലിരുന്നാൽ മഴയാത്രകൾ ആസ്വദിക്കാനുമോ? അപ്പോൾ പിന്നെ ബാഗുമെടുത്ത് ഇറങ്ങിക്കോളൂ, ഈ ഓഗസ്റ്റിൽ കണ്ടുതീർക്കേണ്ട നിരവധി സുന്ദരമായ ഇടങ്ങൾ കേരളത്തിൽ ഉണ്ട്. അത്തരം ചില സ്ഥലങ്ങൾ ഉൾപ്പെടുത്തി കൊല്ലം കെ എസ് ആർ ടി സി ചില യാത്രകളും ഒരുക്കിയിട്ടുണ്ട്. ഏതൊക്കെയാണ് പാക്കേജുകളെന്ന് വിശദമായി നോക്കിയാലോ?
ഓഗസ്റ്റ് രണ്ടിനാണ് ആദ്യ യാത്ര മലരിക്കല്‍ ആമ്പല്‍ പാടം, ഹില്‍ പാലസ് മ്യൂസിയം, കൊച്ചൊരിക്കല്‍ ഗുഹ, അരീക്കല്‍ വെള്ളച്ചാട്ടം എന്നിവ ഉള്‍പ്പെടുന്ന യാത്രയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ യാത്രയിലെ പ്രധാന ആകർഷണം മലരിക്കൽ തന്നെ. ആമ്പൽ പൂക്കങ്ങൾ വിരിഞ്ഞ് നിൽക്കുന്നത് കാണാൻ അതിരാവിലെയെത്തണം. ആമ്പൽപ്പാടം ചുറ്റിക്കാണാൻ ഒരാൾക്ക് 100 രൂപയാണ് വള്ളത്തിന് ഫീസ്. ഓഗസ്റ്റ് 9, 17 തീയതികളിലും ഇതേ പാക്കേജ് ഉണ്ട്. ഒരാൾക്ക് വരുന്ന ചിലവ് 890 രൂപയാണ് .

ഓഗസ്റ്റ് മൂന്നിന്റെ വാഗമണ്‍ യാത്ര രാവിലെ അഞ്ചിന് ആരംഭിക്കും. മഴയും കോടമഞ്ഞും മൂടി നിൽക്കുന്ന ഈ ഹിൽസ്റ്റേഷൻ കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്. പൈൻ കാടിനുള്ളിൽ കോട നിറഞ്ഞ് നിൽക്കുന്ന കാഴ്ചകൾ കണ്ടാൽ ഒരുപക്ഷെ ഇത് നമ്മുെ നാടല്ലേയെന്ന് പോലും തോന്നിപ്പോകും. സാഹസഞ്ചാരികളെ കാത്ത് അഡ്വഞ്ചർ പാർക്കും ഇവടെ ഉണ്ട്. ചില്ല് പാലമൊക്കെ വേണ്ടുവോളം ആസ്വദിച്ച് മടങ്ങാം. ഉച്ചഭക്ഷണം ഉള്‍പ്പെടെ 1020 രൂപയാണ് ഒരാൾക്ക് വരുന്ന നിരക്ക്. കാനന യാത്രയായ ഗവി ഏഴ്,19 തീയതികളിലാണ്. ഗവി കാണാതെ എന്ത് മഴക്കാലം. കെ എസ് ആർ ടി സിയിലുള്ള യാത്ര തന്നെയാണ് ഈ പാക്കേജിന്റെ ഹൈലൈറ്റ്. 1750 രൂപയാണ് നിരക്ക്. ഓഗസ്റ്റ് ഒമ്പതിലെ പൊന്മുടി യാത്ര രാവിലെ 6.30 ന് ആരംഭിച്ചു രാത്രി ഒമ്പതോടെ മടങ്ങി എത്തും. 650 രൂപയാണ് നിരക്ക്. ഇല്ലിക്കല്‍ കല്ല്- ഇലവീഴാ പൂഞ്ചിറ യാത്ര 10, 17 തീയതികളില്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്. 820 രൂപയാണ് നിരക്ക്. അന്വേഷണങ്ങള്‍ക്ക്: 9747969768, 9995554409.
ഇതുകൂടാതെ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം രാമായണമാസം പ്രമാണിച്ച് തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലെ നാലമ്പല ദര്‍ശനവും ആറ•ുള വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവക്ഷേത്ര യാത്രകള്‍ ഒരുക്കുന്നുണ്ട്. തൃശൂര്‍ നാലമ്പലങ്ങളായ തൃപ്രയാര്‍, കൂടല്‍ മാണിക്യം, മൂഴിക്കുളം, പായമ്മല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന നാലമ്പല തീര്‍ത്ഥാടനം ഓഗസ്റ്റ് ഒന്ന്, ഏഴ്, 13, 15 തീയതകളില്‍ രാത്രി എട്ടിന് ആരംഭിച്ച് അടുത്ത ദിവസം വൈകുന്നേരത്തോടെ മടങ്ങി എത്തുന്ന യാത്രയ്ക്ക് 1320 രൂപയാണ് നിരക്ക്.
ഓഗസ്റ്റ് ഒമ്പത്,10, 15, 16 തീയതികളിലാണ് എറണാകുളം നാലമ്പല യാത്ര. മാമലശ്ശേരി ശ്രീരാമ ക്ഷേത്രം, മേല്‍മുറി ഭരത ക്ഷേത്രം, മുളക്കുളം ശ്രീ ലക്ഷ്മണ ക്ഷേത്രം, മാമലശ്ശേരി ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. രാവിലെ അഞ്ചിന് ആരംഭിച്ച് രാത്രി ഒമ്പതോടെ മടങ്ങിയെത്തുന്ന യാത്രയ്ക്ക് 840 രൂപയാണ്.
ഓഗസ്റ്റ് മൂന്ന്, 16 തീയതകളില്‍ കോട്ടയം നാലമ്പല യാത്ര ഉണ്ടായിരിക്കും. ആറന്മുള വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്രദര്‍ശനം ഓഗസ്റ്റ് 10, 14, 15, 23, 30 ദിവസങ്ങളിലാണ്. പഞ്ചപാണ്ഡവരാല്‍ പ്രതിഷ്ഠിതമായ അഞ്ചു മഹാവിഷ്ണു ക്ഷേത്രങ്ങളാണ് തീര്‍ത്ഥാടനത്തില്‍ ഉള്‍പ്പെടുന്നത്. പള്ളിയോട സേവാ സംഘം ഒരുക്കുന്ന വള്ളസദ്യ ഉള്‍പ്പെടെ 910 രൂപയാണ് നിരക്ക്.












Click it and Unblock the Notifications