മഴ വൈബ് പിടിച്ച് മലരിക്കലേക്ക് പോകാം, മലക്കപ്പാറയിലേക്കും കെഎസ്ആർടിസി പാക്കേജ്
മഴ വൈബ് പിടിച്ച് യാത്ര പോകാൻ പറ്റുന്ന സ്ഥലങ്ങളെ കുറിച്ചാണോ ആലോചന? എന്നാൽ കൂടുതൽ ആലോചിച്ച് സമയം കളയേണ്ട, കൊല്ലം കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ ഇത്തവണ അവതരിപ്പിച്ച പാക്കേജുകളിൽ മഴയത്ത് കാണേണ്ട സ്ഥലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പാക്കേജുകളെ കുറിച്ച് വിശമായി അറിയാം
മലരിക്കൽ പാടത്ത് പോകാം
നൂറു ഏക്കര്‍ സ്ഥലത്ത് ഒന്നിച്ചു വിരിഞ്ഞ ആമ്പല്‍പ്പൂക്കള്‍ ആസ്വദിക്കാനായി ചാര്‍ട്ട് ചെയ്ത മലരിക്കല്‍ യാത്ര ജൂലൈ അഞ്ചിന് രാവിലെ അഞ്ചിന് ആരംഭിക്കും. ഹില്‍പാലസ് മ്യൂസിയം, കൊച്ചരീക്കല്‍ ഗുഹാ ക്ഷേത്രം, അരീക്കല്‍ വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങളും കൂടി കണ്ടാണ് കൊല്ലത്തേക്കുള്ള മടക്കം. പാക്കേജിന് ഒരാൾക്ക് വരുന്ന ചെലവ്. 890 രൂപയാണ്. അന്ന് കൊല്ലത്ത് നിന്ന് ഇല്ലിക്കല്‍ കല്ലും -ഇലവീഴാപൂഞ്ചിറയും ഉൾപ്പെടുത്തിയുള്ള മറ്റൊരു യാത്രയും ഒരുക്കിയിട്ടുണ്ട്.

കോട്ടയത്ത് മഴക്കാലത്ത് കാണേണ്ട ഏറ്റവും മനോഹരമായ സ്ഥലമാണ് ഇല്ലിക്കൽ കല്ല്. മീനച്ചിൽ താലൂക്കിലെ മൂന്നിലവ്, തലനാട് ഗ്രാമങ്ങൾക്കടുത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4000-6000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ മല മൂന്ന് വ്യത്യസ്ത ആകൃതിയിലുള്ള ഭീമൻ പാറക്കെട്ടുകൾ ചേർന്നാണ് രൂപപ്പെട്ടിരിക്കുന്നത്. മഴയത്ത് കോട നിറഞ്ഞ് നിൽക്കുന്ന ഇല്ലിക്കൽ കാഴ്ചകൾ നേരിട്ട് തന്നെ ആസ്വദിക്കണം.മഴക്കാലത്ത് വഴുക്കലുള്ള പാതകൾ കാരണം യാത്ര അപകടകരമാണ് അതിനാൽ പ്രത്യേക ശ്രദ്ധവേണം യാത്രക്ക്.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറയും കോട്ടയത്ത് തന്നെയാണ്. ഇലകൾ വീഴാത്ത പ്രദേശമായതിനാലാണ് ഈ സ്ഥലത്തിന് ഇലവീഴാപൂഞ്ചിറയെന്ന പേര് നൽകിയിരിക്കുന്നത്. രാവിലെ അഞ്ചിനാണ് പാക്കേജ് തുടങ്ങുക. രാത്രി 10 മണിക്ക് തിരിച്ച് കൊല്ലത്ത് എത്തും. ഒരാൾക്ക് 820 രൂപയാണ് നിരക്ക്.
പഞ്ചപാണ്ഡവരാല്‍ പ്രതിഷ്ഠിതമായ അഞ്ചു മഹാവിഷ്ണു ക്ഷേത്രങ്ങളും ആറ•ുള വള്ളസദ്യയും ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍ ജൂലൈ 17, 28 എന്നീ ദിവസങ്ങളില്‍ ഉണ്ടായിരിക്കും.. 910 രൂപയാണ് നിരക്ക്.
കര്‍ക്കിടക മാസത്തില്‍ നാലമ്പല ദര്‍ശന യാത്രകള്‍ ഉണ്ടാകും. ജൂലൈ 19, 20, 26, 27, 31 ദിവസങ്ങളില്‍ കോട്ടയം നാലമ്പല യാത്രകളും ജൂലൈ 25 ന് തൃശൂര്‍ നാലമ്പല യാത്രയും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും 9747969768, 9995554409 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
മലക്കപ്പാറയിലേക്ക് കോട്ടയത്ത് നിന്ന് പോകാം
കോട്ടയം കെ എസ് ആർ ടി സി ഒരുക്കുന്ന മലക്കപ്പാറ യാത്ര ജുലൈ ആറിനാണ് . രാവിലെ 4 ന് പുറപ്പെട്ട് രാത്രി 11 മണിക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. തുമ്പൂർമുഴി, ആതിരപ്പള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങൾ. തുടർന്ന് 45 കിമി വനത്തിലൂടെയുള്ള യാത്രയും കഴിഞ്ഞ് മലക്കപ്പാറയിൽ എത്തി ഷോളയാർ ഡാം വ്യൂ കാണാൻ സാധിക്കും. ഒരാൾക്ക് വരുന്ന യാത്ര ചെലവ് 900 രൂപയാണ്. ഭക്ഷണത്തിന്റെയും പ്രവേശന പാസുകളുടെയും മറ്റും ചിലവുകൾ യാത്രക്കാർ സ്വയം വഹിക്കണം
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
സ്വർണ വില തിങ്കളാഴ്ച കുറയുമോ? പവൻ വില എത്രയാകും? വിപണി നീരീക്ഷകർ പറയുന്നത് ഇങ്ങനെ








Click it and Unblock the Notifications