ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; മലേഷ്യയിലേക്ക് വിസയില്ലാതെ തന്നെ പോകാം..വമ്പൻ പ്രഖ്യാപനം
ക്വാലാലംപൂർ: മലേഷ്യയിലേക്ക് പറക്കാനിരിക്കുന്നവരാണോ? എങ്കിൽ ഇതാ നിങ്ങളെ തേടിയൊരു സന്തോഷ വാർത്ത. ഇനി മുതൽ മലേഷ്യയിലേക്ക് പോകാൻ നിങ്ങൾക്ക് വിസ ആവശ്യമില്ല. ഇന്ത്യക്കാർക്ക് 30 ദിവസം വരെ രാജ്യത്ത് വിസയില്ലാതെ കഴിയാം എന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് രാജ്യം. ഡിസംബർ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ഇന്ത്യക്കാർക്കൊപ്പം ചൈനക്കാർക്കും ഇളവ് ബാധകമാണ്.
പീപ്പിൾസ് ജസ്റ്റിസ് പാർട്ടി കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിൽ മന്ത്രി അൻവർ ഇബ്രാഹിമാണ് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്. മലേഷ്യയിലേക്ക് എത്തുന്ന വിദേശസഞ്ചാരികളിൽ കൂടുതലും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ളവരാണ്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാൽ എത്രനാൾ വരെ ഈ ഇളവ് തുടരുമെന്ന് വ്യക്തമല്ല.

സന്ദർശകരുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനമാണ്. സർക്കാർ കണക്കുകൾ പ്രകാരം, ഈ വർഷം ജനുവരി മുതൽ ജൂൺ വരെ മലേഷ്യയിൽ 9.16 ദശലക്ഷം (91 ലക്ഷത്തോളം) വിനോദസഞ്ചാരികളാണ് എത്തിയത്. ഇതിൽ ചൈനയിൽ നിന്ന് 498,540 പേരും ഇന്ത്യയിൽ നിന്ന് 283,885 പേരും ഉൾപ്പെടുന്നു. കൊവിഡ് പ്രതിസന്ധിക്ക് മുമ്പ്, 2019 ലെ ഇതേ കാലയളവിൽ ചൈനയിൽ നിന്ന് 1.5 ദശലക്ഷവും ഇന്ത്യയിൽ നിന്ന് 354,486 പേരും മലേഷ്യ സന്ദർശിച്ചിട്ടുണ്ട്.
അടുത്തിടെ വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ച് തായ്ലാന്റും വിസ രഹിത യാത്ര പ്രഖ്യാപിച്ചിരുന്നു. ചൈനക്കാർക്കും ഇന്ത്യക്കാർക്കുമായിരുന്നു ഇളവ് പ്രഖ്യാപിച്ചത്. ശ്രീലങ്കയും ഇന്ത്യക്കാർക്ക് വിസ രഹിത യാത്ര അനുവദിച്ചിരുന്നു. അതേസമയം ഉടൻ തന്നെ വിയ്റ്റനാമും ഇന്ത്യക്കാർക്ക് വിസ രഹിത യാത്ര അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. സമീപ കാലത്ത് വിയറ്റ്നാം സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിയറ്റ്നാം പുതിയ തീരുമാനത്തിന് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ചൈനക്കാർക്കും വിസ ഇളവ് നൽകിയേക്കും.
നിലവില്‍ ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, സ്വീഡന്‍, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വിസയില്ലാതെ തന്നെ രാജ്യത്ത് പ്രവേശിക്കാം. 30 ദിവസത്തേക്കായിരിക്കും സാധുത. മെയ് 10 വരെയായിരിക്കും ഇളവ് ലഭിച്ചേക്കുക. ആവശ്യക്കാർ ഏറിയാൽ പദ്ധതി നീട്ടിയേക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചന നൽകിയിരുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications